ഭീതി പടര്‍ത്തി കൊറോണ; ഇറ്റലിയില്‍ മരണം 107 ആയി, കാലിഫോര്‍ണിയയിലും മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ലോകത്താകമാനം ഭീതി വിതച്ച് കൊവിഡ് 19 (കൊറോണ) വൈറസ് പടര്‍ന്ന് പിടിക്കുന്നു. വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ മരണ നിരക്ക് 3000 കടന്നു. അമേരിക്കയില്‍ 10 പേര്‍ ഇതിനോടകം മരിച്ചുവെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. രാജ്യത്ത് 149 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലും ഇന്നലെ കൊവിഡ് ബാധയേറ്റ് ഒരാള്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Recommended Video
ഇറ്റലിയില്‍ 107 ഉം ഇറാനില്‍ 92 ഉം മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 10 ദിവസത്തേക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരിവിറക്കി. സീരീ എ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റ് മാറ്റിവെച്ചിട്ടുണ്ട്. ലോകത്താകമാനം 90000 ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ദുബായ് ഇന്ത്യന്‍ സ്കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ യാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥിയുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യനില സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്‌ള ഐടിബിപി ക്യാപിലേക്ക് മാറ്റിയിരിക്കുകയാണ്. ജനങ്ങള്‍ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications