കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ് എത്തിയത് യൂറോപ്പില്‍ നിന്ന്.... ചൈനയ്ക്ക് പങ്കില്ല, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസ് ചൈനയില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആരോപിച്ചിരുന്നു. ഇതിനെതിരെ നടപടി വരെ എടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ തിയറികളെയെല്ലാം തള്ളിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ. തന്റെ സംസ്ഥാനത്തേക്ക് വൈറസ് എത്തിയത് ചൈനയില്‍ നിന്നല്ല, മറിച്ച് യൂറോപ്പില്‍ നിന്നാണെന്ന് കുവോമോ പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് വൈകിപ്പോയെന്നും, അപ്പോഴേക്കും രാജ്യത്താകെ വൈറസ് കത്തിപടരാന്‍ തുടങ്ങിയിരുന്നുവെന്നും കുവോമോ പറഞ്ഞു. ട്രംപിന്റെ എല്ലാ വാദങ്ങളെയും ഒറ്റയടിക്ക് തള്ളിയിരിക്കുകയാണ് കുവോമോ.

1

ന്യൂയോര്‍ക്കിലെ പതിനായിരം പേര്‍ക്ക് രോഗം പിടിപ്പെട്ട സമയത്താണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗവര്‍ണര്‍ പറയുന്നു. മാര്‍ച്ച് ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്ത് ഈസ്‌റ്റോണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്നാണ് ഇത്രയും പേരിലേക്ക് രോഗം എത്തിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കുവോമോ പറഞ്ഞു. ട്രംപിന്റെ തെറ്റായ നയങ്ങളെയും ഗവര്‍ണര്‍ തുറന്ന് വിമര്‍ശിച്ചു. ഫെബ്രുവരി രണ്ടിനാണ് ചൈനയില്‍ നിന്നുള്ളവര്‍ക്കടക്കം യാത്രാവിലക്ക് ട്രംപ് പ്രഖ്യാപിച്ചത്. കൊറോണയെ കുറിച്ചുള്ള വാര്‍ത്ത ലോകം മുഴുവന്‍ അറിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് തീരുമാനം വന്നതെന്നും കുവോമോ കുറ്റപ്പെടുത്തി.

ട്രംപ് യാത്രാവിലക്ക് യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് അടക്കം പിന്നീടാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കയിലാകെ രോഗം പടര്‍ന്ന് കയറിയെന്നും കുവോമോ പറഞ്ഞു. ചൈനയിലേക്കുള്ള യാത്രാവിലക്കും അവിടെ നിന്ന് ഇങ്ങോട്ടുള്ള യാത്രകളും വിലക്കിയതോടെ രാജ്യത്തിന്റെ മുന്‍വശത്തെ വാതില്‍ നമ്മള്‍ അടച്ചിട്ടു. അത് നല്ല തീരുമാനമായിരുന്നു. എന്നാല്‍ നമ്മള്‍ പിന്‍വാതില്‍ തുറന്നിട്ടു. കാരണം ചൈനയില്‍ നിന്ന് ആ വൈറസ് ലോകത്തിന്റെ പലഭാഗത്തേക്കും പടരാന്‍ തുടങ്ങിയിരുന്നു. യുഎസ് യാത്രാവിലക്ക് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വൈറസ് യൂറോപ്പിലേക്ക് അടക്കം പടര്‍ന്നിരുന്നു. അങ്ങനെയാണ് യുഎസ്സില്‍ രോഗമെത്തിയതെന്നും കുവോമോ പറഞ്ഞു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

അതേസമയം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് കുവോമോ തുടക്കമിട്ടത്. ന്യൂയോര്‍ക്കില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 19 ദിവസത്തിനുള്ളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വേഗത്തിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന കൃത്യമായ വിവരങ്ങളാണോ നല്‍കിയതെന്ന് പറയാനും അന്വേഷിക്കാനുമുള്ള ബാധ്യത ട്രംപിനുണ്ട്. ഫണ്ടിംഗ് നിര്‍ത്തിവെച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും കുവോമോ പറഞ്ഞു. ലോകത്തിന്റെ പലയിടത്തുമുള്ളവര്‍ പതിയെയാണ് വൈറസിനോട് പ്രതികരിച്ചത്. മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത് ഇതാണ്. ഈ രണ്ട് മാസത്തിനിടെ 2.2 മില്യണ്‍ പേരാണ് യൂറോപ്പില്‍ നിന്ന് ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലുമെത്തിയത്. ഇവര്‍ക്കെല്ലാം കൊറോണ ഉണ്ടെന്നും കുവോമോ പറഞ്ഞു.

English summary
coronavirus came from italy says new york governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X