കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് ഗുരുതരമാകും, ചൈനയില്‍ സംഭവിച്ചത് അതാണ്, പഠന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ബ്രസല്‍സ്: ലോകം മുഴുവന്‍ കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടുകയാണ്. മിക്ക നഗരങ്ങളും ഇതിന്റെ ഭാഗമായി നിശ്ചലമായിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് രാജ്യത്തും ശക്തമായി പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെ മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ആളുകള്‍ പുകവലിക്കുന്നത് കുറയ്ക്കുന്നതാണ് ഉചിതമായ മാര്‍ഗമെന്ന് വിദഗ്ദര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം ഇതുവരെ നടന്നിട്ടില്ലെങ്കിലും ചൈനയില്‍ പുകവലിക്കുന്നവര്‍ ഗുരുതരാവസ്ഥയിലാണെന്ന് പറയപ്പെടുന്നു. . വിശദാംശങ്ങളിലേക്ക്.

പഠനം

പഠനം

കൊറോണയും പുകവലിയുമായി ബന്ധപ്പെട്ട് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിലെ രോഗം ബാധിച്ചവരിലാണ് ഗവേഷണം നടത്തിയത്. ഇവിടെ ഗുരുതരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ച 173 പേരിലും 16.9 ശതമാനവും അമിതമായി പുകവലിക്കുന്നവരിലാണ്. 1099 പേരിലാണ് പഠനം നടത്തിയത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ 11.8 ശതമാനവും പുകവലിക്കുന്നവരും 1.3 ശതമാനം മുമ്പ് പുകവലിച്ചവരുമായിരുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന പറയുന്നത്

പുകവലിക്കാര്‍ക്ക് കൊറോണ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ കൈ വായിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് സംഘടനയുടെ നിഗമനം. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്ക്കുന്ന ശീലം ചില ലോകരാജ്യങ്ങള്‍ക്കുണ്ട്. ഇത് മാരകമായി വൈറസ് പടരുന്നതിന് സഹായിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍ക്കുന്നു. പുകവലിക്കാരുടെ ശ്വാസകോശത്തിനും പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും ലോകാരോഗ്യ സംഘടന ഓര്‍ഹമ്മപ്പെടുത്തുന്നു.

മരിച്ചവരില്‍ പുകവലിക്കാര്‍

മരിച്ചവരില്‍ പുകവലിക്കാര്‍

വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് മരിച്ചവരില്‍ 25.5 ശതമാനം പേരും പുകവലിക്കുന്നവരാണ്. ഇവര്‍ വെന്റിലേറ്റര്‍ സഹായം ഉപയോഗിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ രോഗ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ മറ്റ് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസിലും പുകവലിക്കുന്നവരിലെ രോഗ സാധ്യതയാണ് കാണിക്കുന്ന്ത്.

 ഡിപിപി 4 പ്രോട്ടീന്‍

ഡിപിപി 4 പ്രോട്ടീന്‍

പുകവലിക്കുന്നയാളുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് ഡിപിപി 4 പ്രോട്ടീന്‍. ഇത് ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് മെര്‍സ് വൈറസ് പ്രവേശിക്കുന്നതിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കൂൂതെ പുകവലിക്കാരുടെ ശ്വസനേന്ദ്രിയ കോശങ്ങളില്‍ എസിഇ 2വിന്റെ അളവ് കൂടുതലായിരിക്കും. നേരത്തെ തന്നെ പുകവലിക്കാരുടെ ശ്വാസകോശത്തിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ കൊറോണ ബാധിച്ചാല്‍ വീണ്ടും ഗുരുതര പ്രശ്‌നമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

Recommended Video

cmsvideo
കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്തിയതായി സൗദി അറേബ്യ | Oneindia Malayalam
വ്യാജ പ്രചരണങ്ങള്‍

വ്യാജ പ്രചരണങ്ങള്‍

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല ഉപദേശങ്ങള്‍ക്കും അടിസ്ഥാനമില്ല എന്നതാണ് സത്യം. വിദഗ്ധരുടെതല്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കരുത്. സ്വയം ചികില്‍സയും അരുത്. ആരോഗ്യ പരമായി എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടുകയാണ് ഉചിതം.
15 മിനുട്ട് ഇടവേയില്‍ വെള്ളം കുടിക്കണം. തൊണ്ട നനഞ്ഞിരിക്കണമെന്നും അതുവഴി കൊറോണയെ പ്രതിരോധിക്കാമെന്ന സന്ദേശം പുറത്തുവന്നിരുന്നു. ഇത് തെറ്റാണ് എന്നതാണ് വസ്തുത. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) യ്ക്കും ഇക്കാര്യത്തില്‍ വിവരം ലഭിച്ചു. അവര്‍ വസ്തുത പരിശോധിച്ച ശേഷമാണ് പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയത്.

English summary
Coronavirus Can Become Serious In Smokers And Thats What Happened In China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X