കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് വായുവിലൂടെ പകരും; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

Google Oneindia Malayalam News

ജനീവ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യവിദഗ്ദര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. ഈ സാഹര്യത്തില്‍ കൊവിഡിന്റെ മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന ഉടന്‍ പരിഷ്‌കരണമെന്നും ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെട്ടിരുന്നു. വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടയ്ക്ക് അയച്ചിട്ടുണ്ടെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ഇതോടെ കൊവിഡ് പകരുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന മാര്‍ച്ച് 29ന് പുറത്തുവിട്ട മനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. വായുവിലൂടെ കൊവിഡ് പകരുന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

covid

കൊറോണ വൈറസ് തിരക്കേറിയ ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ പരിമതമായ അന്തരീക്ഷത്തില്‍ മാത്രമാണ് ഇത് നിലനില്‍ക്കുക. ഇതാദ്യമായാണ് കൊവിഡ് വായുവിലൂടെ പകരാമെന്നുളള സാധ്യത ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത്. കൊവിഡ് ബാധിച്ചയാളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉളള സ്രവങ്ങളില്‍ കൂടി മാത്രമേ കൊവിഡ് വൈറസ് പകരുകയുളളൂ എന്നാണ് ഇതുവരെയും ലോകാരോഗ്യ സംഘടന പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വായുവിലൂടെയും കൊവിഡ് പകരാനുളള സാധ്യതയുണ്ട് എന്ന സ്ഥിരീകരണം ആശങ്ക ഉയര്‍ത്തുന്നതാണ്.

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

ഇതോടെ മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകത പണ്ടെത്താക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് രോഗ വ്യാപനം തടയാന്‍ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, വൈറസ് വായുവിലൂടെ പകരുമെന്ന വാദം ശരിയാണെങ്കില്‍ ഇടവിട്ടുള്ള കൈകഴുകല്‍, എന്നീ നടപടികള്‍ രോഗവ്യാപനത്തെ തടയാന്‍ പര്യാപ്തമാകില്ല. മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ട സാഹചര്യം ഇപ്പോഴുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

അടഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ ഓഫീസുകള്‍ എന്നീ സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നുണ്ട്. ആളുകള്‍ സംസാരിക്കുന്നതും ചിരിക്കുന്നതും പാട്ടുപാടുന്നതിനും എല്ലാം സാധ്യതയുള്ള സ്ഥലങ്ങളാണിത്. ഇത്തരം സ്ഥലങ്ങള്‍ അടഞ്ഞ് കിടക്കുന്ന സ്ഥലമാണെങ്കിൽ രോഗം വ്യാപിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
വെന്റിലേഷന്‍ സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ അധികസമയം ചെലവഴിക്കരുതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അടച്ച് പൂട്ടിയ ഇടങ്ങളില്‍ വൈറസ് വ്യാപനം വേഗത്തില്‍ സംഭവിക്കുന്നതിനുളള കാരണം വായുവിലെ ദ്രവകണങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉളളത് കൊണ്ടാണ്. അതിനാല്‍ തന്നെ മാസ്‌ക് ധരിക്കുന്നത് കൊണ്ടോ കൈകള്‍ അണുനശീകരണം വരുത്തുന്നത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല എന്നും ഈ ഗവേഷകരുടെ സംഘം വെളിപ്പെടുത്തിയിരുന്നു. ഈ സാധ്യത കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ മുന്നറിയിപ്പുകളില്‍ ആവശ്യമാറ്റ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് വായുവിലൂടെയുളള വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നത്.

English summary
Coronavirus can remain in the air; Confirmed by the World Health Organization and Issues new guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X