കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു, ജനങ്ങള്‍ തെരുവില്‍, പിന്നീട് സംഭവിച്ചത്, കൊറോണയുടെ തിരിച്ചുവരവ്

Google Oneindia Malayalam News

മ്യൂണിക്ക്: കൊറോണവൈറസ് കേസുകള്‍ കുറഞ്ഞതോടെ ജര്‍മനി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അത് വലിയ ദുരന്തത്തിന് കാരണമാകുന്നു. പുതിയ കേസുകളുടെ നിരക്ക് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. രണ്ടാം വരവാണ് ഇതെന്നാണ് സൂചന. റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരപ്രകാരം രോഗം ബാധിച്ചവരുടെ നിരക്ക് 1.1 ാണ്. ഈ റീപ്രൊഡക്ഷന്‍ നിരക്ക് ഒരു ശതമാനത്തിന് മുകളില്‍ പോയാല്‍ ഒരു രാജ്യത്ത് വൈറസ് കേസുകള്‍ വര്‍ധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് ജര്‍മനിയെ വീണ്ടും ഹോട്ട് സ്‌പോട്ടായി മാറ്റിയിരിക്കുകയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഇറങ്ങിയിരുന്നു.

1

ദിവസങ്ങള്‍ക്ക് മുമ്പാണ് ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്‌കൂളുകളിലേക്ക് ഘട്ടം ഘട്ടമായി വരാനും പദ്ധതിയുണ്ടായിരുന്നു. ജര്‍മനിയിലെ പ്രമുഖ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലീഗയും പതിയെ ആരംഭിക്കാനിരിക്കുകയായിരുന്നു. അടുത്ത വാരാന്ത്യത്തില്‍ ഇത് തുറക്കാനായിരുന്നു പദ്ധതി. അതേസമയം പുതിയ കേസുകള്‍ വര്‍ധിച്ചതോടെ ജര്‍മനി കടുത്ത ആശങ്കയിലാണ്. ഇതെല്ലാം നിര്‍ത്തി വെക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും.

'അവസാനത്തെ വറ്റും ഞങ്ങള്‍ക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുന്ന അമ്മ'; ഈറനണിയിക്കുന്ന കുറിപ്പ്'അവസാനത്തെ വറ്റും ഞങ്ങള്‍ക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുന്ന അമ്മ'; ഈറനണിയിക്കുന്ന കുറിപ്പ്

അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളിലായി മെര്‍ക്കലിനെതിരെയും സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലോകത്ത് തന്നെ ഏറ്റവുമധികം കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് ജര്‍മനി. ഇതുവരെ 169218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7395 പേര്‍ മരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കര്‍ശന നിരീക്ഷണം വേണമെന്നാണ് പൊതു ജനാരോഗ്യ വിഭാഗം പറയുന്നത്. നേരത്തെ യൂറോപ്പില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തിയ രാജ്യമായിരുന്നു ജര്‍മനി. അതിന് അവര്‍ക്ക് ലോകരാജ്യങ്ങളില്‍ നിന്ന് അഭിനന്ദനവും നേടാനായിരുന്നു.

അജിത് ജോഗി കോമയില്‍; നില ഗുരുതരം; ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെഅജിത് ജോഗി കോമയില്‍; നില ഗുരുതരം; ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ

കൂട്ടമായി നടത്തിയ ടെസ്റ്റുകളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ജര്‍മനിക്ക് രോഗത്തെ നിയന്ത്രിക്കുന്നതില്‍ ഗുണം ചെയ്യുകയായിരുന്നു. മരണനിരക്ക് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന തോതിലാണ്. ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ 25000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ഷ്‌ലെസ്വിഗ്-ഹോള്‍സ്‌റ്റെയിന്‍ സംസ്ഥാനങ്ങളില്‍ കൊറോണ പിടിവിട്ട് കുതിക്കുകയാണ്. തുറിംഗിയ ജില്ലയില്‍ ഓരോ ലക്ഷം പേരിലും 80 പേര്‍ക്കെന്ന തോതിലാണ് രോഗം ബാധിച്ചിരിക്കുന്നത്. മെര്‍ക്കല്‍ പെട്ടെന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിലും വിമര്‍ശനം ഉയരുന്നുണ്ട്. ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, സ്റ്റ്യുട്ട്ഗര്‍ട്ട് എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ മെര്‍ക്കലിനെ സമ്മര്‍ദത്തിലാക്കിയെന്നും സൂചനയുണ്ട്.

 അതിഥി തൊഴിലാളികളുടെ മടക്കം: പ്രതിസന്ധിയിലായത് പ്ലൈവുഡ് നിർമാണം, എറണാകുളത്തെ സംഭവം ഇങ്ങനെ... അതിഥി തൊഴിലാളികളുടെ മടക്കം: പ്രതിസന്ധിയിലായത് പ്ലൈവുഡ് നിർമാണം, എറണാകുളത്തെ സംഭവം ഇങ്ങനെ...

English summary
coronavirus case rises in germany after easing restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X