ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 89 ലക്ഷം കടന്നു; അമേരിക്കയില്‍ 23 ലക്ഷത്തിലേറെ
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ഇതുവരേയും 8,914,815 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നാലായിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ ഇതുവരേയും കൊവിഡ് ബാധിച്ച് 466718 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
ഇതുവരെയും കൊവിഡ് ബാധിച്ചവരില്‍ 4738545 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ രോഗബാധിതര്‍ 23 ലക്ഷം കടന്നിരിക്കുകയാണ്. 2330578 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 121979 പേര്‍ മരണപ്പെട്ടു.

ലോകത്തില്‍ കൊവിഡ് ബാധിതരില്‍ അമേരിക്ക് തൊട്ട് പിന്നാലെ ബ്രസീലാണ്. ഇവിടെ 107039 പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 54000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തുടര്‍ച്ചയായ നാലാം ദിനവും 1200 ലേറെ പേര്‍ മരണപ്പെട്ടു.
Recommended Video
റഷ്യയില്‍ 576952 പേര്‍ക്കും, ഇന്ത്യയില്‍ 411727 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതകരില്‍ നാലാം സ്ഥാനത്താണ് ഇന്ത. ഇവിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 13000 ലധികം പേര്‍ മരണപ്പെട്ടു. തൊട്ടു പിന്നിലായി ബ്രിട്ടണിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്.
കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി സൗദ്യഅറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍ വലിച്ചിരിക്കുകയാണ്. പുതിയ നിയന്ത്രണങ്ങള്‍ ഞായറാഴ്ച്ച് പ്രാബല്യത്തില്‍ വരും. ദേശീയ കര്‍ഫ്യൂ പിന്‍വലിക്കുന്നതോടെ എല്ലാ വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങളും സൗദിയില്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിക്കും.
അതേസമയം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ഉംറ തിര്‍ത്ഥാടനം ഇപ്പോള്‍ അനുവദിക്കില്ല. ഒപ്പം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും മക്കയിലേയും മദീനയിലേയും ഹറമുകളിലേയും നിയന്ത്രണം തുടരും.
കരാതിര്‍ത്തി വഴി സൗദിയിലേക്കുള്ള പ്രവേശനവും അനുവദിക്കില്ല. 50ല്‍ അധികം പേര്‍ കൂട്ടം ചേരുന്നതിനുള്ള വിലക്കും തുടരും.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം ഘട്ടങ്ങളായി സൗദി എടുത്തുകളഞ്ഞിരുന്നു.












Click it and Unblock the Notifications