Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽ

വുഹാന്‍: ലോകം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ പടര്‍ന്നുപിടിച്ചെങ്കിലും ചൈന വൈറസ് ബാധയില്‍ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത എല്ലാവര്‍ക്കും ആശ്വാസം പകരുന്ന ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്ത ലോകത്തെ ആകെ ഭീതിയില്‍ ആഴ്ത്തുകയാണ്.

Recommended Video

cmsvideo
    രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

    ചൈനയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വൈറസ് ബാധയിലുള്ള മരണം വളരെ കുറവാണ്. പുതിയ രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

    പക്ഷേ, രോഗം ബാധിച്ച് സുഖപ്പെട്ടവരില്‍ പിന്നേയും കൊറോണ വൈറസ് ബാധ കണ്ടെത്തുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതും ആയ വാര്‍ത്ത. സാധാരണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ വീണ്ടും വരുന്നത് അപൂര്‍വ്വമാണ്. പക്ഷേ, കൊറോണ അതിലും മാരകമാണോ എന്നതാണ് ഇപ്പോഴത്തെ സംശയം.

    14 ശതമാനം വരെ

    14 ശതമാനം വരെ

    കൊവിഡ് ബാധയില്‍ നിന്ന് ചൈന ഏറെക്കുറേ മോചനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയെ മാത്രമല്ല, ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.

    രോഗം ഭേദമായവരില്‍ 14 ശതമാനം പേര്‍ക്ക് വരെ വീണ്ടും കൊറോണ വൈറസ് ബാധ ഉണ്ടാകുന്നു എന്നതാണ് അത്. ഇത് അത്ര ചെറിയ ഒരു സംഖ്യമാണെന്ന് പറയാന്‍ കഴിയില്ല. 100 പേര്‍ രോഗശാന്തി നേടിയിട്ടുണ്ടെങ്കില്‍ അതില്‍ 14 പേര്‍ക്ക് വീണ്ടും രോഗം ബാധിക്കുക എന്നത് അപകടകരമാണ്.

    വൈറസ് പിന്നേയും പടരും

    വൈറസ് പിന്നേയും പടരും

    ഒരിക്കല്‍ രോഗം ഭേദമായവര്‍ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കും. എന്നാല്‍ അവരില്‍ വീണ്ടും വൈറസ് ബാധ ഉള്ളതായി കണ്ടെത്തിക്കോളണം എന്നില്ല. അങ്ങനെ വന്നാല്‍ വൈറസ് കൂടുതല്‍ പേരിലേക്ക് പിന്നേയും പടരാനുള്ള സാധ്യതകള്‍ കൂടുതലാണ്. രോഗ നിയന്ത്രണം ഉറപ്പാക്കാന്‍ ഭരണ, ആരോഗ്യ സംവിധാനങ്ങള്‍ക്ക് അടുത്ത കാലത്തൊന്നും സാധിക്കില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

    ആ ആശുപത്രിയില്‍

    ആ ആശുപത്രിയില്‍

    വുഹാനിലെ ടോങ്ജി ആശുപത്രിയില്‍ ആയിരുന്നു കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. അവിടെ നടത്തിയ പഠനത്തിലാണ് വൈറസിന്റെ ഈ പ്രത്യേകതയും കണ്ടെത്തിയിരിക്കുന്നത്. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ 5 പേര്‍ക്ക് വീണ്ടും കൊവിഡ് 19 ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയി എന്നതാണ് വാര്‍ത്ത. ഇത് വെറും 3 ശതമാനം മാത്രമാണ്. എന്നാല്‍ പലയിടങ്ങളിലും ഇത് 14 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

    രോഗലക്ഷണങ്ങളില്ല

    രോഗലക്ഷണങ്ങളില്ല

    ടോങ്ജി ആശുപത്രിയില്‍ വീണ്ടും വൈറസ് ബാധയേറ്റവരില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് മറ്റൊരു തരത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും എന്ന ഭയം ശാസ്ത്ര ലോകത്തിനുണ്ട്. കാരണം രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഇവര്‍ രോഗാണു വാഹകര്‍ ആയി മാറും. പ്രത്യക്ഷത്തില്‍ ഇത് വെളിപ്പെടുകയും ഇല്ല.

    ഉറപ്പിക്കാറായിട്ടില്ല

    ഉറപ്പിക്കാറായിട്ടില്ല

    ഈ പഠന ഫലങ്ങള്‍ പൂര്‍ണമായും ഉറപ്പിക്കാറായിട്ടില്ല എന്നാണ് വുഹാനിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ ചെറിയ ഒരു സാംപിളില്‍ ആണ് ഇത്തരം ഒരു കാര്യം കണ്ടെത്തിയിരിക്കുന്നത്. ലോക വ്യാപകമായി അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ തന്നെ രോഗശാന്തി നേടിയ 80 മുതല്‍ 90 ശതമാനം പേര്‍ക്ക് കൊവിഡ് 19 ടെസ്റ്റ് നെഗറ്റീവ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഭീതിജനകമായ സാഹചര്യം

    ഭീതിജനകമായ സാഹചര്യം

    ആഗോള തലത്തില്‍ ഇപ്പോഴും വളരെ ഭീതിജനകമായ സാഹചര്യമാണ് കൊറോണ വൈറസിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നത്. രോഗവ്യാപനം വളരെ പെട്ടെന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മരണ സംഖ്യ ഇപ്പോള്‍ തന്നെ 24,000 കവിഞ്ഞിരിക്കുകയാണ്. ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും അമേരിക്കയും എല്ലാം വലിയ ഭീതിയില്‍ ആണ്. ഇന്ത്യയിലെ കണക്കുകള്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്നതല്ലെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+