കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ 225 ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; യുഎഎയിലും 12 ഇന്ത്യക്കാര്‍ വൈറസ് ബാധിതര്‍

Google Oneindia Malayalam News

ദില്ലി: ലോകമെമ്പാടും കടുത്ത ജാഗ്രാത നടപടികള്‍ തുടരുമ്പോഴും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതം വര്‍ധിച്ച് വരികയാണ്. 150 ലേറെ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധയേറ്റിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 8419 കഴിഞ്ഞു. ഇന്ത്യയില്‍ 153 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. രാജ്യത്തും കനത്ത ജാഗ്രതാ നടപടികളാണ് തുടര്‍ന്ന് വരുന്നത്.

രാജ്യത്തിനകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ വൈറസ് ബാധയേറ്റ് കുടുങ്ങിക്കിടന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഇറാനില്‍ 225

ഇറാനില്‍ 225

വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇറാനിലാണ്. 255 പേരാണ് ഇവിടെയുള്ളത് 12 പേര്‍ യുഎഇയിലും അഞ്ച് പേര്‍ ഇറ്റലിയിലുമുണ്ട്. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവടങ്ങില്‍ ഒരോരുത്തരുമുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഇതിനോടകം തന്നെ 389 പേരെ ഇന്ത്യ തിരിച്ചു കൊണ്ടു വന്നിരുന്നു.

തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളും

തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളും

ഇറാനിലെ ഖൂമിലാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്ന രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗബാധിതര്‍ ഉള്‍പ്പടെ ആയിരത്തിയൊരുന്നൂറോലം തീര്‍ത്ഥാടകരും മുന്നൂറോളം വിദ്യാര്‍ത്ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തീര്‍ഥാടകരില്‍ ഏറെയും.

ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടിഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി

ആരോഗ്യ നില തൃപ്തികരം

ആരോഗ്യ നില തൃപ്തികരം

വിവിധ രാജ്യങ്ങളില്‍ വൈറസ് ബാധിതരായി കഴിയുന്ന ഇന്ത്യക്കാരുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാൻ. 700 ലധികം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ മരിച്ചത്.

ഇന്ത്യയില്‍

ഇന്ത്യയില്‍

അതേസമയം ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 കേസുകള്‍ ഉള്‍പ്പടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ഇവരില്‍ 25 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ് ഉള്ളത്. 42 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 27 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 മാസ്കുകള്‍ ഒരോ 6-8 മണിക്കുറില്‍ മാറ്റുക, വസ്ത്രങ്ങള്‍ പ്രത്യേകം വൃത്തിയാക്കുക; മുന്നറിയിപ്പുകള്‍ മാസ്കുകള്‍ ഒരോ 6-8 മണിക്കുറില്‍ മാറ്റുക, വസ്ത്രങ്ങള്‍ പ്രത്യേകം വൃത്തിയാക്കുക; മുന്നറിയിപ്പുകള്‍

 രജിതിന് സ്വീകരണം: നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയും; എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ രജിതിന് സ്വീകരണം: നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയും; എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ

English summary
Coronavirus confirmed to 225 indians in iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X