കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണിലെ ഗോത്രവർഗ്ഗക്കാരിൽ കൊറോണ വൈറസ് ബാധ: ആശങ്കയെന്ന് ബ്രസീൽ, മൂന്നിരട്ടി മുൻകരുതലെന്ന് മന്ത്രി

Google Oneindia Malayalam News

ബ്രസീലിയ: ആമസോൺ പ്രദേശത്തെ ഗോത്രവർഗ്ഗക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ബ്രസീൽ. കൊറോണ ബാധിച്ചിട്ടുള്ള 15 വയസ്സുകാരൻ ബോവിസ്തയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗം യാനോമാമി വിഭാഗത്തിൽപ്പെട്ട ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യമായാണ് ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗത്തിനിടയിൽ രോഗം സ്ഥിരീകരിക്കുന്നത്.

കൊറോണവൈറസ്: ആഗോളതലത്തില്‍ മരണം 87000 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്കൊറോണവൈറസ്: ആഗോളതലത്തില്‍ മരണം 87000 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്

'ഇന്ന് യാനോമാമി വിഭാഗങ്ങൾക്കിടയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞു. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമുള്ള ഇവർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുളവാക്കുന്നു. മൂന്നിരട്ടി മുൻകരുതലാണ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വീകരിക്കുന്നത്' ബ്രസീലിയൻ ആരോഗ്യമന്ത്രി ലൂയിസ് ഹെൻട്രിക് പരഞ്ഞു.

coronavirus323

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഏഴോളം പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്. മറ്റൊരു ഗോത്ര വിഭാഗമായ കൊക്കാമ വിഭാഗത്തിൽപ്പെട്ട 20 കാരിക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. 300 ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷം ജനങ്ങളാണ് ബ്രസീലിലുള്ളത്. നേരത്തെ 1970ൽ മലേറിയയും അഞ്ചാംപനിയും ഗോത്ര വർഗ്ഗക്കാർക്കിടയിൽ വൻതോതിൽ നാശം വിതച്ചിരുന്നു. 20 നൂറ്റാണ്ടിന്റെ മധ്യഭാഗം വരെയും തീർത്തും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വിഭാഗങ്ങളിൽ പകർച്ചാ വ്യാധി പടർന്നുപിടിക്കുകയായിരുന്നു.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് ഇത്തരം പകർച്ചാവ്യാധികളോട് പൊരുതാനുള്ള പ്രതിരോധ ശേഷി ഉണ്ടായിരിക്കുമെങ്കിലും കാലാകാലങ്ങളായി ഒറ്റപ്പെട്ട് താമസിക്കുന്ന ആമസോൺ മഴക്കാടുകളിലെ ഗോത്ര വിഭാഗക്കാർക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതകളും ഏറെയാണ്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

ആഗോള തലത്തിൽ 1,518,719 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 88,502 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 4, 34,114 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 14, 800 പേർ അമേരിക്കയിൽ ഇതിനകം മരിക്കുകയും ചെയ്തിട്ടുണ്ട്. സ്പെയിനാണ് ആൾനാശത്തിൽ തൊട്ടുപിന്നിലുള്ളത്. 1,48,220 പേർക്ക് രോഗം ബാധിച്ച രാജ്യത്ത് 14, 792 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. 1,39,422 പേർക്ക് രോഗം ബാധിച്ച ഇറ്റലിയാണ് മൂന്നാമതുള്ളത്. 17,669 പേരാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്.

സ്ഥിതി ഗുരുതരം; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്‍, ആകെ രോഗബാധിതര്‍ 5734ആയിസ്ഥിതി ഗുരുതരം; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്‍, ആകെ രോഗബാധിതര്‍ 5734ആയി

നന്ദി.. മോദി, ഒരിക്കലും മറക്കില്ല ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും; വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്നന്ദി.. മോദി, ഒരിക്കലും മറക്കില്ല ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും; വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

English summary
Coronavirus confirms in Brazil's indigenous people Yanomami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X