• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിസന്ധി: ജി20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ സൌദി, വാക്സിന് മുഖ്യപരിഗണന

റിയാദ്: അറബ് രാഷ്ട്രങ്ങൾക്കായി ജി20 ഉച്ചകോടി സംഘടിപ്പിക്കാൻ സൌദി അറേബ്യ. കൊറോണ വൈറസ് വ്യാപനത്തെ മറികടക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം നേടുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് പരാജയം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങൾ രണ്ട് ദിവസത്തെ യോഗം വിളിക്കുന്നത്. നൂറ്റാണ്ടിൽ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം കൂടി അനുഭവപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. വ്യാപകമായി കൊവിഡ് വാക്സിൻ പുറത്തിറക്കുന്നതിന്റെ കൂടി ഭാഗമായാണ് ലോകരാഷ്ട്രങ്ങൾ വിർച്വൽ ഉച്ചകോടിയിൽ ഒത്തുചേരുന്നത്. കൊവിഡ് വ്യാപനത്തിന് അറുതി വരുത്തുന്നതിനായി സാമ്പത്തിക സഹായം സംബന്ധിച്ചും യോഗത്തിൽ ധാരണയിലെത്തും.

സോണിയാ ഗാന്ധിയെ കൈവിട്ട് അടുപ്പക്കാരന്‍, ബിജെപിക്കൊപ്പം ചേരുന്നു, ഹൈദരാബാദില്‍ മാറ്റം!!

 ലോകനേതാക്കൾ

ലോകനേതാക്കൾ

സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് അജണ്ടയിൽ ഒന്നാമതെന്നാണ് സംഘാടകരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ വരെ ലോക നേതാക്കൾ ഉച്ചകോടിയിൽ പ്രസംഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

നേരത്തെ കൊവിഡിനെതിരായ പോരാട്ടത്തിന് വേണ്ടി ജി20 രാഷ്ട്രങ്ങൾ 21 ബില്യൺ ഡോളറാണ് നൽകിയത്. ലോകത്ത് 56 മില്യൺ പേർക്കാണ് കൊവിഡ് ബാധിച്ചത്. 1.3 മില്യൺ ജനങ്ങൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. വൈറസ് വ്യാപനത്തോടെ തകർന്ന ആഗോള സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി 11 ട്രില്യൺ ഡോളർ ഇതിനായി മാറ്റിവെക്കുകയും ചെയ്തു.

ഉൽപ്പാദനം കുറയും

ഉൽപ്പാദനം കുറയും

പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെന്റ് എന്ന സംഘടനയുടെ പ്രഖ്യാപനം അനുസരിച്ച് ആഗോള സാമ്പത്തിക ഉൽ‌പാദനം ഈ വർഷം 4.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ആഗോള സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നത് പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ ഉച്ചകോടി ശ്രമിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.

cmsvideo
  India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses
  ജി20 രാഷ്ട്രങ്ങൾ

  ജി20 രാഷ്ട്രങ്ങൾ

  കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി വേണ്ടതെല്ലാം ചെയ്യുമെന്ന് മാർച്ചിൽ തന്നെ ജി 20 രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ വീണ്ടും ഈ വാരാന്ത്യത്തിൽ യോഗം ചേരും. ആ വാഗ്ധാനം പാലിക്കാനുള്ള ഉത്തരവാദിത്തം നമ്മളിൽ അർപ്പിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെല്ലാം പുറമേ വികസ്വര രാഷ്ട്രങ്ങളിൽ ഉടനീളം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം തടയുന്നതിന് കടം എഴുതി തള്ളാനും ഈ രാഷ്ട്രങ്ങൾ നിർബന്ധിതരാവുന്നുണ്ട്.

  English summary
  Coronavirus crisis: Saudi Arabia to host G20 summit today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X