• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ മരണം 565 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കേരളത്തിൽ 2528 പേർ നിരീക്ഷണത്തിൽ!

ബെയ്ജിങ്: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയിൽ വർധിച്ചു വരികയാണ്. ചൈനയില്‍ കൊറോണ മരണം 563 ആയെന്നാണ് റിപ്പോർട്ട്. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍.

മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 1082 പേര്‍ മാത്രം. നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു. ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടിരിക്കുന്ന ആഢംബര വിനോദക്കപ്പലില്‍ പത്തുപേര്‍ക്കുകൂടി രോഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ചൈന കഴിഞ്ഞാൽ കൂടുതൽ ജപ്പാനിൽ

ചൈന കഴിഞ്ഞാൽ കൂടുതൽ ജപ്പാനിൽ

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്. 33 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. വുഹാനില്‍ നിന്ന് പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൌരന്മാര്‍ ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ 2528 പേർ നിരീക്ഷണത്തിൽ

കേരളത്തിൽ 2528 പേർ നിരീക്ഷണത്തിൽ

കേരളത്തിൽ കൂടുതൽ കൊറോണ ബാധിതർ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉൾപ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു വരുന്ന വരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

16 പേർ ആശുപത്രിയിൽ

16 പേർ ആശുപത്രിയിൽ

159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. അതേസമയം നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

രണ്ട് വിദേശികൾ നിരീക്ഷണത്തിൽ

രണ്ട് വിദേശികൾ നിരീക്ഷണത്തിൽ

എറണാകുളത്ത് 2 വിദേശികളെ പുറത്തു നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. മൂന്നു പേരുടെയും സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. മസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫിസിലെത്തിയ ജിഷോയു ഷാഓയെ(25)ആണഅ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

cmsvideo
  Corona Virus Outbreak: WHO to Send Team To China | Oneindia Malayalam
  ലോകം കനത്ത ജാഗ്രതയിൽ

  ലോകം കനത്ത ജാഗ്രതയിൽ

  അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയിലാണ് ലോകം. വാക്സിന്‍ കണ്ടുപിടിക്കാനായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാര്യോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 675 മില്ല്യണ്‍ ഡോളര്‍ തുകയും ഡബ്ല്യൂഎച്ച്ഒ അനുവദിച്ചു. വുഹാനിൽ പിറന്ന 30 മണിക്കൂർ പ്രായമായ കുഞ്ഞിനും കൊറോണ ബാധിച്ചത് ലോകത്തെ ഞെട്ടിച്ചിരി്കുകയാണ്. ഗർഭാവസ്ഥയിലോ ജനന സമയത്തോ ജനനശേഷമോ അമ്മയിൽനിന്നു കുഞ്ഞിലേക്ക് രോഗം പകരുന്ന ‘വെർട്ടിക്കൽ ട്രാൻസ്മിഷൻ' ആണ് സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

  English summary
  Coronavirus; death toll hits 565
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X