കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ചൈനയിൽ മരണ സംഖ്യ 1600 കടന്നു, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന!

Google Oneindia Malayalam News

ബെയ്ജിങ്: ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ശനിയാഴ്ച മാത്രം മരിച്ചത് 139 പേരാണ്. 1700 ഓളം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.

ആറ് മെഡിക്കൽ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയിൽ മരണപ്പെട്ടത്. മെഡിക്കൽ ജീവനക്കാർക്ക് സുരക്ഷയ്ക്കായി മാസ്ക്കുകളും മറ്റും നൽകുന്നതിൽ ലോക്കൽ അതോറിറ്റികൾ പരാജയപ്പെട്ടെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണം നാൾക്കു നാൾ വർധിച്ച് വരികയാണ്. ചൈനയിലെ അധികൃതർ തുചക്കം മുതൽ തന്നെ കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നാണ് പൊതുവെയുള്ള വിമർഷശനം.

ഫ്രാന്‍സില്‍ വിനോദ സഞ്ചാരി മരണപ്പെട്ടു

ഫ്രാന്‍സില്‍ വിനോദ സഞ്ചാരി മരണപ്പെട്ടു

അതേസമയം കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിൻ വ്യക്തമാക്കി. ചൈനയില്‍ നിന്നുമെത്തിയ ടൂറിസ്റ്റാണ് ഇത്തരത്തില്‍ മരിച്ചത്. ഹൂബയ് പ്രവശ്യയില്‍ നിന്നും എത്തിയ 80 കാരനാണ് മരിച്ചത്.

മകൾക്കും കൊറോണ ബാധ

മകൾക്കും കൊറോണ ബാധ

ശ്വാസകോശത്തിന് വൈറസ് ബാധിച്ച ഇയാള്‍ പാരീസിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പെട്ടന്ന് ഇയാളുടെ നില മോശമാകുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചയാളുടെ മകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും ചികിത്സയില്‍ കഴിയുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ 11 പേർക്ക് വൈറസ് ബാധ

യൂറോപ്യൻ രാജ്യങ്ങളിൽ 11 പേർക്ക് വൈറസ് ബാധ


ജനുവരി 16നാണ് ഫ്രാന്‍സിലേക്ക് ഇയാള്‍ എത്തിയത്. തുടര്‍ന്ന്, വൈറസ് സംശയത്തെ തുടര്‍ന്ന് 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയ്ക്ക് പുറമെ ഫിലിപ്പന്‍സ്, ജപ്പാന്‍, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. ഫ്രാന്‍സില്‍ തന്നെയായിരുന്നു അത് കണ്ടെത്തിയത്. തുടര്‍ന്ന്, 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിന് ആശ്വാസം

കേരളത്തിന് ആശ്വാസം

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ കേരളം കൊറോണയില്‍ നിന്നും കരകേറുന്നുവെന്ന വാര്‍ത്ത ആശ്വാസമുളവാക്കുന്നുണ്ട്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടാനുള്ള ഒരുക്കത്തിലാണ്. കാസര്‍ഗോഡ്‌ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായുള്ള രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറാനാനൊരുങ്ങുന്നത്.

നിരീക്ഷണം തുടരും

നിരീക്ഷണം തുടരും

വീട്ടിലേയ്ക്ക് മാറ്റുന്നുവെങ്കിലും നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഈ വിദ്യാര്‍ത്ഥി. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇനി ഈ വൈറസ് ബാധയേറ്റ് തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

English summary
Coronavirus; Death toll in China crosses 1600
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X