കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ മരണം ആയിരം കടന്നു...24 മണിക്കൂറിനിടെ കൂട്ടമരണം, യുഎസ് വിറയ്ക്കുന്നു!!

Google Oneindia Malayalam News

വാഷിംട്ഗണ്‍: അമേരിക്കയില്‍ കൊറോണ ഭീതി പരത്തുന്നു. ന്യൂയോര്‍ക്കാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇവിടെ മരണസംഖ്യ 1000 കടന്നു. കഴിഞ്ഞ ദിവസം വരെ 776 പേരായിരുന്നു ന്യൂയോര്‍ക്കില്‍ മരിച്ചിരുന്നത്. അതേസമയം അമേരിക്കയില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന വാശിയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 30 വരെ സാമൂഹിക അകലം നിര്‍ബന്ധമാക്കും. യുഎസ്സില്‍ മരണസംഖ്യ ഒരുലക്ഷം കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്നും, കൊറോണയെ ട്രംപ് വിലകുറച്ച് കാണുന്നുവെന്നാണ് വിലയിരുത്തല്‍.

1

യുഎസ്സില്‍ ഇതുവരെ 1,39000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 2400 പേര്‍ മരിച്ചു. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അത് ഇനിയും കൂടുമെന്നാണ് സൂചന. ലോകത്താകമാനം 7,18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33000 പേര്‍ മരിച്ചു. അതേസമയം ചൈനയില്‍ കൊറോണ രണ്ടാം തവണ പടര്‍ന്നു പിടിക്കുമെന്ന ഭയം ശക്തമായിരിക്കുകയാണ്. വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും, സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഭയപ്പെടുകയാണ് ചൈനക്കാര്‍. സമ്പദ് ഘടന ശക്തമായി മടക്കി കൊണ്ടുവരാനുള്ള ഷി ജിന്‍ പിംഗിന്റെ നടപടികള്‍ കൊറോണയെ മടക്കി കൊണ്ടുവരുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്.

ജപ്പാനില്‍ പ്രമുഖ കൊമേഡിയനായ കെന്‍ ഷിമുര കൊറോണ ബാധിച്ചു. 70കാരനായ ഷിമുര ജപ്പാനില്‍ പ്രശസ്തനായിരുന്നു. ദക്ഷിണകൊറിയയില്‍ പുതിയ 78 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ രോഗം കുറയുന്നുണ്ടെന്ന സൂചന ലോകാരോഗ്യ സംഘടന അടക്കം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 31 പുതിയ കേസുകള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. പ്രാദേശികമായി ഒരു കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. ഹുബെ പ്രവിശ്യയില്‍ തുടര്‍ച്ചയായ ആറാം ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ ഇതുവരെ 3304 പേരാണ് മരിച്ചത്. 81470 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രാജ്യത്ത് പൂര്‍ണമായി പ്രവര്‍ത്തിക്കാനാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ രോഗം സാധാരണ അവസ്ഥയിലല്ലെന്നും, പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ഇവര്‍ ട്രംപിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അദ്ദേഹം കര്‍ശനമാക്കിയത്. ഒരു ലക്ഷത്തിലധികം പേര്‍ മരിക്കുമെന്ന് സര്‍ക്കാരിന്റെ ആരോഗ്യ വിദ്ഗദനായ ഡോ ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം ട്രംപ് പറഞ്ഞത്. 2.2 മില്യണില്‍ അധികം പേര്‍ യുഎസ്സില്‍ മരിക്കുമെന്നും, അതില്ലാതാക്കാനാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രഖ്യാപിച്ചതെന്നുമാണ്. നിലവില്‍ ലോക്ഡൗണിന് സമാന അവസ്ഥയാണ് യുഎസ്സില്‍ ഉള്ളത്.

English summary
death toll in new york passes 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X