കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലും സ്ഥിതി ഗുരതരമാകുന്നു, ഇന്നലെ മാത്രം മരണം 515: ലോകത്ത് മരണം 30000 കടന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ‍്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുകയാണ്. ഇറ്റലിയിലും സ്പെയ്നിലും ഇപ്പോഴും കൂട്ട മരണങ്ങള്‍ തുടരുന്നു. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. 10023 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 889 പേരാണ്.

ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 92472 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്പെയ്നിലെ മരണ സംഖ്യയും ഉയരുകയാണ്. 5982 പേര്‍ ഇതിനോടകം അവിടെ കൊവിഡ് 19 ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 832 പേരാണ്. രോഗ ബാധിതരുടെ എണ്ണം 73235 ആണ്.

അമേരിക്കയും

അമേരിക്കയും

അമേരിക്കയും കോവിഡിന് മുന്നില്‍ പതറുകയാണ്. രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 പേര്‍ മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 515 പേരാണ്. രണ്ട് ദിവസത്തിനുള്ളിലാണ് അമേരിക്കയിലെ കൊറോണ മരണം ഇരട്ടിയായി. രാജ്യത്തെ രോഗബാധിതരുടെ എണ്ണവും കുത്തനെ വര്‍ധിക്കുകയാണ്. മരണനിരക്കില്‍ ലോകത്ത് ആറാംസ്ഥാനത്താണ് ഇറ്റലി. 123750 രോഗികളാണ് അമേരിക്കയില്‍ ഉള്ളത്.

ഒരു ലക്ഷം കടന്നു

ഒരു ലക്ഷം കടന്നു

രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന ഏക രാഷ്ട്രം അമേരിക്കയാണ്. ഇന്നലെ മാത്രം 19000 ത്തില്‍ അധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത്. 50000 പേരാണ് ഇവിടുത്തെ രോഗബാധിതര്‍. ന്യൂയോര്‍ക്കിലേക്കുള്ള യാത്രകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്.എന്നാല്‍ ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിര്‍ദേശം ട്രംപ് തള്ളി.

ബ്രിട്ടനിൽ

ബ്രിട്ടനിൽ

ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. 1019 പേരാണ് ബ്രിട്ടണില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍ 319 ഉം ബ്രിട്ടനില്‍ 260 പേര്‍ ഇന്നലെ മരിച്ചു. ഫ്രാന്‍സിലെ ആകെ മരണ സംഖ്യ 2314 ആണ്. ജര്‍മ്മനിയിലെ ആകെ മരണസംഖ്യ 433 പേരാണ്. 57695 ആണ് ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം.

ഏഷ്യന്‍ രാജ്യങ്ങളില്‍

ഏഷ്യന്‍ രാജ്യങ്ങളില്‍

ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഇറാനിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 35408 പേര‍്ക്കാണ് ഇറാനില്‍ കൊവിഡ് 19- വൈറസ് ബാധയേറ്റത്. ഇതില്‍ 2517 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ദക്ഷിണ കൊറിയയില്‍ 144 പേരും ജപ്പാനില്‍ 52 പേരും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. സൗദി അറേമ്പ്യയില്‍ 1203 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 4 പേര്‍ മരിച്ചു. പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നിട്ടുണ്ട്.

കൊവിഡ് ഒഴിഞ്ഞതിന് പിന്നാലെ ചൈനയിൽ കലാപം, വുഹാന് സമീപം പോലീസിനെ ആക്രമിച്ച് ജനം!കൊവിഡ് ഒഴിഞ്ഞതിന് പിന്നാലെ ചൈനയിൽ കലാപം, വുഹാന് സമീപം പോലീസിനെ ആക്രമിച്ച് ജനം!

ചൈനയില്‍

ചൈനയില്‍

അതേസമയം, ചൈനയില്‍ കൊവിഡ് വീണ്ടും പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രോഗം മാറിയ പത്ത് ശതമാനം പേരിലും വീണ്ടും രോഗലക്ഷണങ്ങള്‍ ഉളളതായി വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല വിദേശത്ത് നിന്നും എത്തിയ 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ വിദേശത്ത് നിന്നും വരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.

 കേരളത്തിന് കൈത്താങ്ങ്, രവി പിളളയുടെ വക 5 കോടി! മലബാർ ഗ്രൂപ്പും കല്യാണും രണ്ട് കോടി! കേരളത്തിന് കൈത്താങ്ങ്, രവി പിളളയുടെ വക 5 കോടി! മലബാർ ഗ്രൂപ്പും കല്യാണും രണ്ട് കോടി!

 വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു! വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!

English summary
coronavirus death toll passes 30,0000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X