Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മരണം 34000 ത്തിലേക്ക്; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി ട്രംപ്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ‍്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34000 ത്തിലേക്ക്. 33,965 പേരാണ് ഇതുവരെ കോറോണ വൈറസ് ബാധമൂലം മരിച്ചത്. രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 721,330 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിലും സ്പെയ്നിലും ഇന്നലേയും കൂട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയ്നിനില്‍ 6528 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണക്കൂറിനിടെ സ്പെയ്നില്‍ മരിച്ചത് 756 പേരാണ്. രോഗ ബാധിതരുടെ എണ്ണം 78799 ആണ്. അതേ സമയം സ്‌പെയിനില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇറ്റലിയില്‍ ആകെ മരണം 10779 ആണ്. ഇന്നലെ മാത്രം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 756 പേരുടെ മരണമാണ്. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 97689 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

coronavirus

അമേരിക്കയും വലിയ തോതില്‍ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2300 പിന്നിട്ടു. ഞായറാഴ്ച മാത്രം മരിച്ചത് 264 പേരാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണവും കുത്തനെ വര്‍ധിക്കുകയാണ്. 1,41,854.രോഗികളാണ് അമേരിക്കയില്‍ ഉള്ളത്. മരണനിരക്കില്‍ ലോകത്ത് ആറാംസ്ഥാനത്തുമാണ് അമേരിക്ക.

വൈറസ് വ്യാപനം തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി. വരാനിരിക്കുന്ന രണ്ടാഴ്ചയില്‍ മരണ നിരക്ക് നിരക്ക് കൂടുമെന്നും എന്നാല്‍ ജൂണ്‍മാസം ഒന്നാംതീയതിയോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് വിശദീകരിച്ചു. അതേസമയം തന്നെ രാജ്യത്ത് ഇതുവരെ പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന നടപടികളിലേക്ക് ട്രംപ് പോയിട്ടില്ല.

Recommended Video

cmsvideo
    ഏപ്രില്‍ 30 വരെ അമേരിക്ക നിയന്ത്രണത്തിലേയ്ക്ക് | Oneindia Malayalam

    യുകെയില്‍ 1228 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇംഗ്ലണ്ട് സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ കുറഞ്ഞത് 6 മാസത്തെ സമയമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ബല്യം അനുഭവപ്പെടുന്നതിനാല്‍, അടുത്തിടെ വിരമിച്ച 20000 ഡോക്ടർമാരും, നഴ്സുമാരും സർവ്വീസിൽ തിരികെ പ്രവേശിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+