കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കൊറോണ വൈറസ് ഇല്ല, 'കൊവിഡ് 19', ദിവസേന 100 മരണങ്ങൾ, മരണ സംഖ്യ 1100 ആയി!

Google Oneindia Malayalam News

ബെയ്ജിങ്: കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 1100 ആയി. ചൈനയിൽ ചൊവ്വാവ്ച നൂറിലേറെ പേരാണ് മരണപ്പെട്ടത്. മരിച്ചവരിൽ കൂടുതലും ഹ്യൂബെ പ്രവിശ്യയിലുള്ളവരാണ്. ഹ്യൂബെയിൽ നിന്ന് 94 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയും ഉയർന്നു. ചൈനയിൽ മാത്രം 2015 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ഹോങ്കോങിൽ കഴിഞ്ഞ ദിവസം 50 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ജപ്പാനിൽ പിടിച്ചുവെച്ചിട്ടുള്ള ക്രൂയിസ് കപ്പൽ ഡയമണ്ട് പ്രിൻസസിൽ 39 പേർക്ക് കൂടി കൊറഓണ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച 66 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ കപ്പലിലെ കൊറോണ ബാധിതരുടെ എണ്ണം 136 ആയി ഉയർന്നു. കപ്പലിൽ വിദേശരാജ്യങ്ങളിലുള്ളവർ ഉൾപ്പെടെ 3700 പേരാണ് ഉള്ളത്.

പെട്ടെന്ന് അവസാനിക്കില്ല

പെട്ടെന്ന് അവസാനിക്കില്ല


വൈറസ് ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. അതേസമയം 99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്‌ള്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

ഇനി കൊവിഡ് 19

ഇനി കൊവിഡ് 19

അതിനിടെ ലോകത്തെ ആശങ്കയിലാക്കിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ് 19' എന്ന് പേര് നൽകി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപേരാണ് ഇത്. പല രാജ്യങ്ങളിലും കൊറോണ വൈറസിന് പല പേരുകളാണുള്ളത്. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇത്തരത്തിൽ നാമകരണം ചെയ്തതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ അറിയിച്ചു. കൊറോണ വൈറസിനുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം വ്യകതമാക്കി.

ഒരാൾ ആത്മഹത്യ ചെയ്തു

ഒരാൾ ആത്മഹത്യ ചെയ്തു


അതേസമയം കൊറോണവൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ആന്ധ്രയിലെ ചിറ്റൂരിലാണ് 54 കാരന്‍ തെറ്റിദ്ധാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കൊറോണവൈറസ് ബാധിച്ചാലുണ്ടാകുപന്ന ലക്ഷണങ്ങൾ തന്നിലുണ്ടെന്ന് അയാൾ കരുതിയിരുന്നു. ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ഡോക്ടർ പറഞ്ഞിട്ടും വിശ്വസിച്ചില്ല

ഡോക്ടർ പറഞ്ഞിട്ടും വിശ്വസിച്ചില്ല


ലക്ഷണങ്ങൾ കണ്ട ഉടനെ ഇയാൾ ഡോക്ടറെ സമീപിച്ചിരുന്നു. എന്നാൽ ഡോക്ടർ കൊറോണ ബാധയെല്ലെന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ ഇയാൾ തയ്യാറായില്ല. ഇയാൾ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു. തന്റെ അടുത്തേക്ക് ആരും വരരുതെന്ന് ഗ്രാമീണർക്ക് ഇയാൾ നിർദേശം നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിൽ ജാഗ്രത തുടരുന്നു

കേരളത്തിൽ ജാഗ്രത തുടരുന്നു

അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുകയണ്. കേരളത്തിൽ 3447 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കൊറോണയുടെ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിൽ നിരീക്ഷണത്തിൽ നിന്ന് പലരേയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അറുപത് വർഷം പഴക്കമുള്ള വൈറസ്

അറുപത് വർഷം പഴക്കമുള്ള വൈറസ്

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

Recommended Video

cmsvideo
WHO Announce An Health Emergency World Wide | Oneindia Malayalam
14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും

14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ‍. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.

English summary
Coronavirus death toll surpasses 1,100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X