കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് കൊവിഡ് മരണം 35,000 കടന്നു! രോഗികൾ 7ലക്ഷത്തിലധികം! ഇറ്റലിയിൽ മരണം 10000 കടന്നു!

Google Oneindia Malayalam News

റോം: ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങാതെ കൊവിഡ് 19. ലോകത്ത് കൊവിഡ് മരണം 35,000 കടന്നു. ഇതുവരെ വിവിധ രാജ്യങ്ങളിലായി 35,905 ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. 7ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. യൂറോപ്പിലെ മരണ സംഖ്യ 26,076 ആണ്.

ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യം ഇറ്റലിയാണ്. ഇറ്റലിയില്‍ മരണസംഖ്യ പതിനായിരം കടന്നിരിക്കുകയണ്. 11,591 പേരാണ് ഇതുവരെ മരിച്ചത് എന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയില്‍ മരണപ്പെട്ടത് 812 പേരാണ്. 4050 പേര്‍ക്കാണ് ഇറ്റലിയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇറ്റലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 101,739 ആയി ഉയര്‍ന്നു.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇറ്റലിയിലെ മരണനിരക്കും രോഗികളുടെ എണ്ണവും ഇതിന്റെ എത്രയോ മടങ്ങ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത രോഗലക്ഷണങ്ങള്‍ ഉളള ആളുകളെ മാത്രമേ ഇറ്റലിയില്‍ രോഗപരിശോധന നടത്തുന്നുളളഊ എന്നാണ് റിപ്പോര്‍ട്ടുകളില്‍. രോഗം കണ്ടെത്തിയവരില്‍ 14,620 പേര്‍ ഇതുവരെ ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 1590 പേര്‍ ആശുപത്രി വിട്ടു.

Corona

സ്‌പെയിനില്‍ ഇതുവരെ 7340 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ചൈനയില്‍ 3304 പേര്‍ മരണപ്പെട്ടു. 183 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെയുളള കേസുകളുടെ എണ്ണം 740,000 വരും. അതില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. 408,203 പേര്‍ക്കാണ് യൂറോപ്പില്‍ കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി 150,000 കൊവിഡ് രോഗികളാണുളളത്. 2635 പേര്‍ മരിച്ചു. ഏഷ്യയില്‍ ഇതുവരെ 106,609 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യയില്‍ 3827 പേരാണ് മരണപ്പെട്ടത്.

ഫ്രാന്‍സിലും കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. ഏറ്റവും ഒടുവിലായി 418 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുളളിലെ കണക്കാണിത്. രാജ്യത്ത് ഇതുവരെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 3024 ആണ്. 20,946 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. ഇതില്‍ 5056 പേരുടെ നില ഗുരുതരമാണ്. ഇവര്‍ ഐസിയുവില്‍ ചികിത്സയിലാണ്. അതിനിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും റിപ്പോര്‍ട്ടുകള്‍.

English summary
Coronavirus deaths top 35,000 worldwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X