കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ ചൈന ലോകത്തെ പറഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍

Google Oneindia Malayalam News

ബീജിങ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആയിരുന്നു ആദ്യമായി കൊറോണ വൈറസ് രോഗം വ്യാപിച്ചത്. ഇത് കാട്ടുതീ പോലെ പടരുകയായിരുന്നു. സമീപ പ്രവിശ്യകളിലേക്കും പിന്നീട് ലോകത്തിന്റെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളിലേക്കും രോഗം എത്തി. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മരണമടഞ്ഞവരുടെ എണ്ണം പതിനായിരവും.

ആദ്യഘട്ടത്തില്‍ അനിയന്ത്രിതമായി പടര്‍ന്നെങ്കിലും, പിന്നീട് തങ്ങള്‍ രോഗബാധ നിയന്ത്രിച്ചു എന്നായിരുന്നു ചൈന അവകാശപ്പെട്ടിരുന്നത്. പുതിയതായി തുടങ്ങിയ ആശുപത്രികള്‍, രോഗികള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് പൂട്ടിയെന്നും അവകാശവാദം ഉയര്‍ത്തി. ചൈന പതിയെ സാധാരണ ഗതിയില്‍ എത്തിയെന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്.

ലോകത്തിന് മുഴുവന്‍ ആശ്വാസവും പ്രതീക്ഷയും നല്‍കിയ വാര്‍ത്തകള്‍ ആയിരുന്നു അത്. എന്നാല്‍, ഇതില്‍ പലതും നുണയായിരുന്നോ എന്നാണ് ചോദ്യം.

1. രോഗം നിയന്ത്രിതം

1. രോഗം നിയന്ത്രിതം

കൊറോണ വൈറസ് വ്യാപനത്തെ ചൈന ഫലപ്രദമായി പ്രതിരോധിച്ചു എന്നത് വാസ്തവം ആണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. മരണങ്ങളും അപൂര്‍വ്വം തന്നെ.

ചൈനയില്‍ ഇതുവരെ 80,967 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചത് 3,248 പേരും. 71,150 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

2. എല്ലാം സാധാരണ നിലയില്‍

2. എല്ലാം സാധാരണ നിലയില്‍

രോഗ ബാധ നിയന്ത്രണ വിധേയമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാണ് ചൈന അവകാശപ്പെട്ടിരുന്നത്. വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ച് തുടങ്ങി എന്നും അവകാശപ്പെട്ടിരുന്നു.

മറ്റ് രാജ്യങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍, ഏറെ ആശ്വാസം പകര്‍ന്ന വാര്‍ത്തകള്‍ ആയിരുന്നു ഇവ. വൈറസ് ബാധയെ പ്രതിരോധിച്ചാല്‍, എളുപ്പം സാധാരണ നിലയിലേക്ക് തിരികെയെത്താമല്ലോ എന്ന പ്രതീക്ഷ.

3. എല്ലാം വ്യാജം?

3. എല്ലാം വ്യാജം?

എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം വ്യാജമാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കെയ്ക്‌സിന്‍ ഗ്ലോബല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ഫാക്ടറികള്‍ എല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിപ്പിക്കണം എന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് നടപ്പിലാകുന്നില്ലത്രെ. അതുകൊണ്ട് തന്നെ വ്യാജമായ ചിലകണക്കുകള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

4. ലൈറ്റുകള്‍ ഓണാക്കിയിടും

4. ലൈറ്റുകള്‍ ഓണാക്കിയിടും

ആളൊഴിഞ്ഞ ഓഫീസുകളില്‍ ദിവസം മുഴുവന്‍ ലൈറ്റുകളും എയര്‍ കണ്ടീഷനറുകളും ഓണാക്കി ഇടുന്ന കാഴ്ചയാണ് പലയിടത്തും. ഫാക്ടറി ഉപകരണങ്ങള്‍ വെറുതേ പ്രവര്‍ത്തിപ്പിക്കും. കൃത്രിമമായി ജീവനക്കാരുടെ ഹാജര്‍ പട്ടിക സൃഷ്ടിക്കും. പരിശോധനയ്‌ക്കെത്തുന്നവരോട് നുണ പണയാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നു എന്നൊക്കെയാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഈ രോഗ ലക്ഷണങ്ങളുണ്ടോ... നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം; അടിയന്തര ചികിത്സ തേടുകഈ രോഗ ലക്ഷണങ്ങളുണ്ടോ... നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം; അടിയന്തര ചികിത്സ തേടുക

5. വൈദ്യുതി ഉപഭോഗം

5. വൈദ്യുതി ഉപഭോഗം

വൈദ്യുതി ഉപഭോഗത്തിന്റെ കണക്കുകള്‍ എല്ലാ ദിവസവും അധികൃതര്‍ സമാഹരിക്കുന്നുണ്ട്. ഫാക്ടറികളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിക്കാന്‍, വൈദ്യുത ഉപഭോഗം ഉണ്ടായേ തീരൂ. അതുകൊണ്ടാണ് യന്ത്രങ്ങള്‍ വെറുതേ പ്രവര്‍ത്തിപ്പിക്കുന്നതും ഫാനുകളും ലൈറ്റുകളും എയര്‍ കണ്ടീഷനറുകളും ഒദിവസം മുഴുവന്‍ ഓണാക്കി ഇടുന്നതും. കണക്കുകള്‍ ഓരോ ദിവസവും ബീജിങ്ങിനും പൊതുജനങ്ങള്‍ക്കും കൊടുക്കേണ്ടതുണ്ട്.

അധികാരക്കൊതിയന്റെ പതനം! ഒന്ന് പൊരുതാൻ പോലുമാകാതെ...കോൺഗ്രസിന്റെ ഊർജ്ജം കെടുത്തിയ 'കിഴവൻ കുതിര'; ഇനി?അധികാരക്കൊതിയന്റെ പതനം! ഒന്ന് പൊരുതാൻ പോലുമാകാതെ...കോൺഗ്രസിന്റെ ഊർജ്ജം കെടുത്തിയ 'കിഴവൻ കുതിര'; ഇനി?

6. സീജിയാങ്

6. സീജിയാങ്

ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ സീജിയാങ് ആയിരുന്നു ലോകത്തിന് മുന്നില്‍ മാതൃകയായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്. വൈറസ് ബാധയില്‍ നിശ്ചലമായ പ്രവിശ്യകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ രോഗബാധയെ പ്രതിരോധിച്ച പശ്ചാത്തലത്തില്‍ സീജിയാങ്ങില്‍ 90 ശതമാനം ജനജീവിതവും വ്യാപാരങ്ങളും സാധാരണ ഗതിയില്‍ ആയി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവിടെ നിന്നുള്ള കണക്കുകളില്‍ അധികവും മേല്‍ സൂചിപ്പിച്ചത് പോലെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ് ആക്ഷേപം.

1000 കേസുകള്‍ പോസിറ്റീവാകും, അടുത്ത 14 ദിവസത്തില്‍ ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കും? മുന്നറിയിപ്പ്1000 കേസുകള്‍ പോസിറ്റീവാകും, അടുത്ത 14 ദിവസത്തില്‍ ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കും? മുന്നറിയിപ്പ്

7. സബ്‌സിഡി കൊടുക്കുന്നു

7. സബ്‌സിഡി കൊടുക്കുന്നു

രാജ്യത്തെ പൂര്‍ണമായും സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാന്‍ പല വിധ പദ്ധതികള്‍ ആണ് ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി വൈദ്യുതി സബ്‌സിഡിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പലരും ഒരു അവസരമായി എടുക്കുകയാണ് എന്നും ആക്ഷേപമുണ്ട്.

സബ്‌സിഡി ഉള്ളതിനാല്‍ വൈദ്യുതി ഉപഭോഗത്തിന് കാര്യമായ ചിലവ് വരുന്നില്ല. അതുകൊണ്ട് തന്നെ ഓഫീസുകളും ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിക്കാന്‍ വൈദ്യുതോപകരണങ്ങള്‍ ഓണാക്കിയിടും. പ്രാദേശിക ഭരണകൂടത്തിന്റെ മറ്റ് ശല്യങ്ങള്‍ സഹിക്കുന്നതിലും ഭേദം, ഇത്തരത്തില്‍ വൈദ്യുതിയ്ക്ക് ചെറിയ തുക മുടക്കുന്നതാണ് എന്നാണ് പലരും കരുതുന്നത്.

English summary
Coronavirus: Did China really resume normal life and business? Some Questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X