തിരിച്ചുവരാൻ 6 മുതൽ 10 ആഴ്ച വരെ അമേരിക്ക മുഴുവൻ അടച്ചിടേണ്ടിവരും! കൊവിഡ് 19 നെ കുറിച്ച് ബിൽ ഗേറ്റ്സ്
ദില്ലി: കൊറോണ വൈറസ് വ്യാപനം ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ടെഡ് ടോക്ക് ചര്‍ച്ചയാകുന്നത്. കൊവിഡ് 19 നെ കുറിച്ച് തന്നെയാണ് അദ്ദേഹം പറയുന്നത്.
കൊവിഡ് 19 ന് എതിരെയുള്ള യുദ്ധത്തില്‍ ഒരു മധ്യനിലപാടില്ലെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. വൈറസ് വ്യാപനം തടയുന്നതിന് അമേരിക്ക മുഴുവന്‍ ആറ് മുതല്‍ 10 ആഴ്ച വരെ സമ്പൂര്‍ണമായും അടച്ചിടണം എന്നാണ് ബില്‍ ഗേറ്റ്സിന്റെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ മാത്രമേ ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങളും ലഘൂകരിക്കാനാവൂ എന്ന് അദ്ദേഹം പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു മഹാമാരിയുണ്ടാകാനുള്ള സാധ്യത ബില്‍ ഗേറ്റ്സ് തന്നെ പ്രവചിച്ചിരുന്നു. അദ്ദേഹം അക്കാര്യം ടെഡ് ടോക്കില്‍ ഓര്‍മിക്കുകയും ചെയ്തു. 2015 ല്‍ ആയിരുന്നു അദ്ദേഹം ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയത്. അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അത് യുദ്ധം കൊണ്ടാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ഏറ്റവും മാരകമായ ഒരു വൈറസ്സിനാല് ആയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെഡ് ടോക് ഇന്റര്‍വ്യൂവില്‍ അദ്ദേഹം മറ്റ് ചില കാര്യങ്ങളും പറഞ്ഞു. കൊറോണ വൈറസിനെ ഏറ്റവും മാരകമാക്കുന്നത് അതിന്റെ മറ്റൊരു പ്രത്യേകതയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് മുമ്പ് തന്നെ ഇത് രോഗം പരത്തും എന്നതാണത്. ഏറ്റവും ദുരന്തകരമായ സാഹചര്യം ആണിതെന്നും അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
എബോളയുടെ കാര്യം നോക്കുകയാണെങ്കില്‍, നിങ്ങള്‍ പൂര്‍ണമായും രോഗബാധിതനാകുന്നത് വരെ അതേ കുറിച്ച് അറിയുക പോലും ഇല്ല. സാധാരണ ജലദോഷ പനികളെ പോലെ ചെറിയൊരു പനിയോ അസ്വസ്ഥതയോ മാത്രമേ നിങ്ങള്‍ക്ക് തുടക്കത്തില്‍ അനുഭവപ്പെടുകയുള്ളു. അതുകൊണ്ട് തന്നെ നിങ്ങള്‍ സ്വാഭാവിത ജീവിതം തുടരും, എല്ലായിടത്തും യാത്ര ചെയ്യുകയും ചെയ്യും. ഇതോടെ മറ്റുള്ളവരിലേക്കും രോഗം പകരാന്‍ തുടങ്ങും. ഇത് ഏറ്റവും മോശപ്പെട്ട ഒരു സാഹചര്യം ആണെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിലൂടെയാണ് ഈ വൈറസും ലോകം മുഴുവന്‍ എത്തിയത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാന്‍ തുടങ്ങി എന്ന് കേട്ടപ്പോള്‍ തന്നെ ഈ വൈറസിനെ പ്രതിരോധിക്കുക എളുപ്പമാകില്ലെന്ന് തനിക്ക് തോന്നിയിരുന്നു എന്നും അദ്ദേഹം പറയുന്നു.
എന്തായാലും ബില്‍ ഗേറ്റ്സിന്റെ ഈ ടെഡ് ടോക്ക് വീഡിയോ എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്. ബില്‍ ഗേറ്റ്സ് ഫാന്‍സിന് മാത്രമല്ല, കൊവിഡിനെ കുറിച്ച് ആശങ്കയുള്ള എല്ലാവര്ക്കും താത്പര്യം ജനിപ്പിക്കുന്നതാണ് ഈ അഭിമുഖം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications