കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും അവസാനിച്ചിട്ടില്ല, സമൂഹ വ്യാപനത്തെ ഭയക്കണം, ഏഷ്യക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസിന്റെ ഭീതി അവസാനിച്ചെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിത്തമാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണ മാറുന്ന കാര്യം എത്രയോ ദൂരെയുള്ള കാര്യമാണ്. എല്ലാവരും കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ മരണസംഖ്യ കുറഞ്ഞതോടെ സാധാരണ നിലയിലേക്ക് എല്ലാവരും മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം വന്നിട്ടുണ്ട്. രോഗം ഭേദപ്പെട്ടു എന്ന് പലരും കരുതുന്നുണ്ട്. ഇതിനുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയത്. ചൈനയില്‍ കൊറോണയുടെ രണ്ടാം വരവിന് സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

1

വൈറസ് വ്യാപനത്തെ തടയുന്നതിനായി ഏഷ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളിലൂടെ സമൂഹ വ്യാപന തടയാന്‍ നിങ്ങള്‍ക്ക് കുറേയധികം സമയം ലഭിക്കും. അവിടെയാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് സൂചനയുണ്ട്. ഇത്രയൊക്കെ കരുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടെങ്കിലും മേഖല രോഗമുക്തി നേടിയെന്ന് പറയാനാവില്ല. കാരണം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. അതില്ലാതായാല്‍ മാത്രമേ രോഗത്തെ അതിജീവിച്ചതായി പറയാനാവൂ എന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

കൊറോണയെ ഇല്ലാതാക്കാന്‍ ദീര്‍ഘകാലത്തെ യുദ്ധം വേണ്ടി വരും. നമ്മുടെ സുരക്ഷ ഒരിക്കലും ഈ അവസരത്തില്‍ കുറയാന്‍ പാടില്ല. സമൂഹ വ്യാപനത്തെ തടയാന്‍ എല്ലാ രാജ്യങ്ങളും മുന്നൊരുക്കങ്ങള്‍ നടക്കണം. കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമുള്ള രാജ്യങ്ങള്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. ഇവര്‍ സാമ്പിളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ അയക്കണം. എന്നാല്‍ മാത്രമേ പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കൂ.യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. രോഗം ഭേദമായി എന്ന് കരുതുന്ന രാജ്യങ്ങളില്‍ അത് തിരിച്ചുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യവും ഇതില്‍ നിന്ന് സുരക്ഷിതമല്ല. കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന പറഞ്ഞു.

Recommended Video

cmsvideo
World gonna face global recession : Oneindia Malayalam

അതേസമയം ആഗോള തലത്തില്‍ കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. സ്‌പെയിനില്‍ ഒരു ദിവസം 849 പേരാണ് മരിച്ചിരിക്കുന്നത്. ഇത് ഏറ്റവും ഉയര്‍ന്ന ഒരു ദിവസത്തെ കണക്കാണ്. ഇതുവരെ 8189 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയിലും സ്ഥിതി രൂക്ഷമാണ്. പല നിയന്ത്രണങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 1200ലധികം പേരാണ് കൊല്ലപ്പെട്ടത്. 3000ലധികം മരണങ്ങളാണ് രാജ്യത്ത് ആകെ രേഖപ്പെടുത്തിയത്. 1,63500 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഇതുവരെ 37500 പേരില്‍ അധികം മരിച്ചു. 7,84000 പേരാണ് ഇതുവരെ രോഗബാധിതരായത്. 1,65000 പേര്‍ക്ക് രോഗം ഭേദമായി.

English summary
coronavirus epidemic far from over in asia says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X