കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍... അറിഞ്ഞിരിക്കണം ഇത്; ശ്രദ്ധിക്കാതെ പോയാല്‍ വന്‍ അബദ്ധമാകുമോ?

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പലര്‍ക്കും റെഡി മെയ്ഡ് ഉത്തരങ്ങളുണ്ടാകും. കുറേ ദിവസങ്ങളായി ഇത് തന്നെ ആണല്ലോ ഏവരും സ്വയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കൊവിഡ് ഉറപ്പാണ് എന്ന് അര്‍ത്ഥമൊന്നും ഇല്ല. ആ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ വൈറസ് ബാധ ഇല്ലെന്നും ഉറപ്പിക്കാന്‍ പറ്റില്ല.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

കേരളത്തില്‍, ദില്ലിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് ഒരു രോഗ ലക്ഷണവും ഉണ്ടായിരുന്നില്ല. അതുപോലെ ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ യുവാവിനും. പക്ഷേ, പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

കൊവിഡ്-19 ബാധയുടെ ലക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഏകീകൃത സ്വഭാവം ഇല്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ ചില ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ഉണ്ട്. അത് എന്തൊക്കെയെന്ന് പരിശോധിക്കാം...

സാധാരണ ലക്ഷണങ്ങള്‍

സാധാരണ ലക്ഷണങ്ങള്‍

തൊണ്ട വേദന, പനി, തലവേദന, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവ ആയിരുന്നു കൊറോണ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായി ആദ്യം മുതലേ വിലയിരത്തപ്പെട്ടിരുന്നത്. ഇതില്‍ ഒട്ടുമിക്ക ലക്ഷണങ്ങള്‍ സാധാരണ ഫ്‌ലൂവിന് കാണിക്കുന്നവ തന്നെയാണ്. എന്നാല്‍ ശ്വാസതടസ്സം സാധാരണ ഗതിയില്‍ ഫ്‌ലൂവിന്റെ ഭാഗമായി ഉണ്ടാകാറില്ല.

അടുത്ത ലക്ഷണം

അടുത്ത ലക്ഷണം

എന്നാല്‍ പല രോഗികള്‍ക്കും മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കാതിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരക്കുകയായിരുന്നു. ഇതിന് ശേഷം ആണ് മറ്റ് ചില ലക്ഷണങ്ങള്‍ കൂടി പരിഗണിക്കാന്‍ തുടങ്ങിയത്. വിശപ്പില്ലായ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും കൊറോണ ലക്ഷണങ്ങളുടെ ഭാഗമായി ചേര്‍ക്കപ്പെട്ടു

മണവും രുചിയും

മണവും രുചിയും

ഇതിന് ശേഷം ആണ് കൊറോണ രോഗബാധിതരുടെ അനുഭവങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആളുകള്‍ക്ക് രുചിയും മണവും നഷ്ടപ്പെടുന്നു എന്നതായിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും അധികം കടന്നുവന്നതും ഇത് തന്നെ ആയിരുന്നു.

ഏറ്റവും പുതിയത് കണ്ണ് വേദന

ഏറ്റവും പുതിയത് കണ്ണ് വേദന

കണ്ണ് വേദനയാണ് കൊറോണ വൈറസ് ലക്ഷണങ്ങളില്‍ ഒന്നായി ഇപ്പോള്‍ സംശയിക്കപ്പെടുന്ന ഒന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദപഠനം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഡാറ്റാ സയന്റിസ്റ്റിന്റെ വിലയിരുത്തല്‍

ഡാറ്റാ സയന്റിസ്റ്റിന്റെ വിലയിരുത്തല്‍

പ്രമുഖ ഡാറ്റാ സയന്റിസ്റ്റ് ആയ സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സിന്റെ വിലയിരുത്തലില്‍ കണ്ണ് വേദയും ഒരു കൊവിഡ് ലക്ഷണമാണ്. കാരണം ഗൂഗിള്‍ സെര്‍ച്ച് റിസര്‍ട്ടില്‍ ഇത്തരം ലക്ഷണങ്ങളെ കുറിച്ച് കൂടുതല്‍ ആളുകള്‍ പറയുന്നണ്ടത്രെ. മണവും രുചിയും നഷ്ടപ്പെടുന്നതിനുള്ള കാരണം തേടിയുള്ള ഏറ്റവും അധികം ഗൂഗിള്‍ സെര്‍ച്ചുകള്‍ വന്നിരുന്നതും അമേരിക്കയില്‍ നിന്നായിരുന്നു.

അടുത്തത് ഇക്വഡോര്‍

അടുത്തത് ഇക്വഡോര്‍

അടുത്തതായി വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രാജ്യമായി സേത്ത് സ്റ്റീഫന്‍സ് വിലയിരുത്തന്ന രാജ്യം ഇക്വഡോര്‍ ആണ്. ഇവിടെ നിന്നാണത്രെ കൊവിഡ് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഗൂഗിള്‍ സെര്‍ച്ചുകള്‍ വന്നുകൊണ്ടിരിക്കുന്നത്. മണം അറിയാന്‍ കഴിയുന്നില്ലെന്നും എന്തുകൊണ്ടാണെന്നും ചോദിച്ചുകൊണ്ടുള്ള സെര്‍ച്ചുകളില്‍ പത്ത് ഇരട്ടി വര്‍ദ്ധനയാണത്രെ ഇവിടെ ഉണ്ടായിട്ടുള്ളത്.

സ്‌പെയിനിലും ഇറാനിലും ഇറ്റലിയിലും

സ്‌പെയിനിലും ഇറാനിലും ഇറ്റലിയിലും

രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ പെട്ടവയാണ് സ്‌പെയിനും ഇറാനും. സ്‌പെയിനില്‍ കണ്ണുവേദനയെ കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച് ഫെബ്രുവരി പാതി മുതല്‍ മാര്‍ച്ച് പാതി വരെ നാലിരട്ടിയോശം വര്‍ദ്ധിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇറാനില്‍ 50 ശതമാനം കൂടുതല്‍ സെര്‍ച്ച് ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടത്രെ. ചെങ്കണ്ണിനെ കുറിച്ച് ഇറ്റലിയില്‍ ഇക്കാലയളവില്‍ സാധാരണ ഗതിയില്‍ ഉണ്ടാകുന്നതിന്റെ അഞ്ചിരട്ടി ഗൂഗിള്‍ സെര്‍ച്ചുകളാണത്രെഉണ്ടായത്.

English summary
Coronavirus: Eye pain may be the new symptom of Covid-19 infection - Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X