Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രാലയം

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും വന്ന കുടുബത്തിലുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീതരിച്ചത്. അതേസമയം എത്രപേര്‍ക്ക് രോഗം പിടിപെട്ടെന്ന് വ്യക്തമല്ല. കുടുംബാംഗങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുടുംബാംഗങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണ്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

coronavirus123-

Recommended Video

cmsvideo
    Everything you need to know about corona virus | Oneindia Malayalam

    അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. ഇതുവരെ 6000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ കൊറോണ വൈറസ് ബാധിത മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രത്യേത വിമാനത്തില്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+