കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വില്ലനായി ഈനാംപേച്ചി... ചൈനയില്‍ രോഗം പടര്‍ത്തിയത് ഇങ്ങനെ, വൈറസ് കണ്ടെത്തി!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയിലെത്തിച്ചത് ഈനാംപേച്ചിയെന്ന് പഠനങ്ങള്‍. കൊറോണയ്ക്ക് സമാനമായ വൈറസ് ഈനാംപേച്ചിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്. ഭക്ഷണത്തിനും മറ്റ് പല കാര്യങ്ങള്‍ക്കുമായി ചൈനക്കാര്‍ ഈനാംപേച്ചിയെ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ പടര്‍ന്നതാവാമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ വരുന്നത്.

നേരത്തെ വവ്വാലടക്കമുള്ള ജീവികളെ ഇത്തരത്തില്‍ വൈറസ് വാഹകരെന്ന് സംശയിച്ചിരുന്നു. ചൈനയുടെ ഭക്ഷണരീതികളെ പോലും പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഭക്ഷണ രീതി കൊണ്ടാണോ രോഗം വന്നതെന്ന കാര്യം ഇപ്പോഴും സംശയാസ്പദമാണ്. എന്നാല്‍ ഈനാംപേച്ചി വൈറസ് വാഹകരാണെന്ന കാര്യം ചൈന ഗൗരവത്തോടെയാണ് കാണുന്നത്.

ചൈനയിലേക്ക് കടത്തിയത്.....

ചൈനയിലേക്ക് കടത്തിയത്.....

ചൈനയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവന്ന ഈനാംപേച്ചികളാണ് കൊറോണ വൈറസ് പടര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന് സമാനമായ വൈറസ് ഇതിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ പഠനങ്ങള്‍ പൂര്‍ണമായും ഈനാംപേച്ചികളാണ് വൈറസ് പടര്‍ത്തിയതെന്ന് സ്ഥിരീകരിക്കുന്നില്ല. മൃഗങ്ങളാണ് വൈറസിന് പിന്നിലെന്ന അഭ്യൂഹങ്ങള്‍ക്കും ഇപ്പോള്‍ ശാസ്ത്രീയ അടിത്തറയില്ല. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വിലയേറിയ ജീവിയാണ് ഈനാംപേച്ചി. ഇതിന്റെ കള്ളക്കടത്തുകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സജീവമാണ്. വൈറസ് ഈനാംപേച്ചികളിലുണ്ടെങ്കില്‍ ചൈന ഇതിന്റെ വരവ് നിയന്ത്രിക്കാനാണ് സാധ്യത.

പഠനങ്ങള്‍ പറയുന്നത്

പഠനങ്ങള്‍ പറയുന്നത്

ഈനാംപേച്ചിയുടെ ശരീരം കൊറോണ വൈറസ് ഏറ്റവുമധികം നിലനില്‍ക്കുന്ന രണ്ടാമത് ശരീരമാണ്. ഇത് സസ്തനിയായത് കൊണ്ടാവാനും സാധ്യതയുണ്ട്. ഹോങ്കോങ് സര്‍വകലാശാല പഠനങ്ങളും ഇത് തന്നെയാണ് വെളിപ്പെടുത്തുന്നത്. വന്യജീവികളെ വില്‍ക്കുന്ന വിപണിയില്‍ ഈനാംപേച്ചിയുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതല്ലെങ്കില്‍ കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യരില്‍ ശക്തമാകുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വവ്വാലുകളുടെ പങ്ക്

വവ്വാലുകളുടെ പങ്ക്

ഇതുവരെ വന്ന തെളിവുകള്‍ പ്രകാരം വവ്വാലുകളാണ് കൊറോണവൈറസിന് കാരണക്കാരെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം പരമ്പരാഗത മരുന്ന് നിര്‍മാണത്തിനും ഇറച്ചിക്കും വേണ്ടിയാണ് ഈനാംപേച്ചിയെ ഉപയോഗിക്കാറുള്ളത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇവയുടെ ഇറച്ചിക്ക് വലിയ ഡിമാന്‍ഡാണ്. അതുകൊണ്ട് ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ട്. വിയറ്റ്‌നാമും ചൈനയും കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്യജീവികളെ ഭക്ഷിക്കുന്നത് നിരോധിച്ചിരുന്നു.

സാമ്പിളുകളില്‍ കണ്ടെത്തിയത്

സാമ്പിളുകളില്‍ കണ്ടെത്തിയത്

കടല്‍ വിഭവങ്ങളില്‍ നിന്നാണ് കൊറോണ വരുന്നതെന്നാണ് ചൈന നേരത്തെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈ തെറ്റിദ്ധാരണ മാറിയിരുന്നു. 18 മലായന്‍ ഈനാംപേച്ചിയുടെ സാമ്പിളുകളാണ് ഹോങ്കോങ് യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ നടത്തിയവര്‍ എടുത്തത്. ഓഗസ്റ്റ് 2017നും ജനുവരി 2018നും ഇടയില്‍ കള്ളക്കടത്ത് വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ തിരിച്ചുപിടിച്ച ഈനാംപേച്ചികളില്‍ നിന്നാണ് ഈ പരിശോധന നടത്തിയത്. കൊറോണവൈറസിന് സമാനമായ വൈറസിനെ അഞ്ച് ഈനാംപേച്ചികളില്‍ നിന്നാണ് ഇവര്‍ കണ്ടെത്തിയത്. മറ്റൊരു കേസില്‍ മൂന്നെണ്ണത്തില്‍ കൂടി കൊറോണവൈറസിന്റെ സാന്നിധ്യം ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam
കടുത്ത ഭീഷണി

കടുത്ത ഭീഷണി

മനുഷ്യനിലെത്തിയാല്‍ കടുത്ത ഭീഷണിയാവുന്ന വൈറസാണ് ഇത്. റിസെപ്റ്റര്‍ മേഖലയില്‍ കൂടി വൈറസ് ശരീരത്തിനകത്തേക്കും കോശത്തിലേക്കും സഞ്ചരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഘട്ടം പിന്നിടുമ്പോഴും കൊറോണ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഈനാംപേച്ചികളില്‍ ഇത് കണ്ടെത്തിയിട്ടില്ല. മനുഷ്യരില്‍ കൊറോണയുടെ ഓരോ ഘട്ടത്തിലും വൈറസിന് രൂപാന്തരം സംഭവിക്കും. അതാണ് രോഗം ഗുരുതരമാക്കുന്നത്. ജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയും ഇത് ഇല്ലാതാക്കുന്നു. പക്ഷേ മനുഷ്യനില്‍ നിന്ന് ഇത് മനുഷ്യനിലേക്ക് പകരാം.

English summary
coronavirus found in pangolins smuggled into china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X