• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് മേഖലയില്‍ നഷ്ടമാവുക 50 ലക്ഷം തൊഴിലുകള്‍; ഇന്ത്യയില്‍ ദാരിദ്രത്തിലേക്ക് പോവുക 40 കോടി പേര്‍

ന്യൂയോര്‍ക്ക്: കോവിഡ് -19 ബാധ മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോക രാജ്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടാന്‍ പോവുന്നതെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടയുടെ (ഐ എല്‍ എ) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ത്യയില്‍ മാത്രമായി 40 കോടിയോളം തൊഴിലാളികള്‍ ദാരിദ്രത്തിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസംഘിടത മേഖല കടത്തു പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തെ 90 ശതമാനം തൊഴിലാളികളും ജോലി തേടുന്നത് അസംഘിടത മേഖലയിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി 'സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി'യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

ലോകത്തെമ്പാടുമായി

ലോകത്തെമ്പാടുമായി

കൊറോണ പ്രതിസന്ധി കാരണം ലോകത്തെമ്പാടുമായി 19.5 കോടി മുഴുവന്‍ സമയ ജോലികള്‍ നഷ്ടപ്പെടുമെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജുലായ് മുതലുള്ള രണ്ടാം പാദത്തില്‍ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവൻസമയ ജോലികള്‍ ഇല്ലാതാവും. ഇന്ത്യയില്‍ സ്ഥിര ശമ്പളുമുള്ള ജോലിക്കാര്‍ 22 ശതമാനം മാത്രമാണ്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്.

എപ്പോള്‍ വേണമെങ്കിലും

എപ്പോള്‍ വേണമെങ്കിലും

ഇതോടൊപ്പം തന്നെ ഇന്ത്യയിലെ 76 ശതമാനം പേരും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന തൊഴിലുകള്‍ ചെയ്യുന്നവരാണെന്നും ഐഎല്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്താക്കുന്നു. ആഗോള തലത്തില്‍ തന്നെ 80 ശതമാനത്തിലേറെ തൊലില്‍ സ്ഥലങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യ, നൈജീരിയ, ബ്രസീല്‍ എന്നിവിടങ്ങളിലാവും തൊഴിലില്ലായ്മ വന്‍ പ്രതിസന്ധി സൃഷ്ടിക്കുക.

അറബ് മേഖലയില്‍

അറബ് മേഖലയില്‍

അറബ് മേഖലയില്‍ 8.1 ശതമാനം (50 ലക്ഷം തൊഴിലുകള്‍) നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മുരടിപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൂഡ് ഒായില്‍ വില താഴ്ന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിക്കാനുള്ള സാധ്യത വന്നിരുന്നു.

ആറുമാസമെങ്കിലും

ആറുമാസമെങ്കിലും

ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോവുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ആനുകൂല്യങ്ങള്‍

ആനുകൂല്യങ്ങള്‍

പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. ദുബായിലെ കമ്പനികള്‍ക്ക് ആറുമാസത്തെ വാടക ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും കമ്പനികളുടെ വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.

cmsvideo
  ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
  ഉത്തേജക പാക്കേജ് വേണം

  ഉത്തേജക പാക്കേജ് വേണം

  യൂറോപ്പില്‍ 7.8 ശതമാനവും (1.2 കോടി) ഏഷ്യ-പസഫിക് മേഖലയില്‍ 7.2 ശതമാനവും (12.5 കോടി) ജോലികള്‍ ഇല്ലാതാവുമെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള മാന്ദ്യത്തെ തടയാന്‍ ഒരു ഉത്തേജക പാക്കേജ് ഇപ്പോള്‍ അനിവാര്യമാണെന്ന് വ്യവസായ സംഘടനയായ അസോചാം അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ കുറഞ്ഞത് 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്തേജന പാക്കേജ് ആവശ്യമാണെന്നാണ് അസോചാം വ്യക്തമാക്കുന്നത്.

  കോവിഡിന്‍റെ പിടിയില്‍ നിന്നും കരകയറുന്ന കേരളം; കണക്കുകള്‍ പകരുന്ന ആശ്വാസം

  'നിങ്ങള്‍ കോവിഡ് പരത്തുന്നവരാണ്'; കര്‍ണാടകയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ആക്രണം- വീഡിയോ പുറത്ത്

  English summary
  coronavirus; gulf countries and india may face huge job crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more