കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് വിതച്ച ഭീതി 35 രാജ്യങ്ങളെ സമ്പൂര്‍ണ അടച്ചുപൂട്ടലിലെത്തിച്ചു. അതിര്‍ത്തികള്‍ അടയ്ക്കുകയും ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഇന്ത്യയില്‍ 75 ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചൈനയിലായിരുന്നു.

Recommended Video

cmsvideo
ചൈനയേക്കാള്‍ ഭീകരമായി ഇറ്റലിയിലെ അവസ്ഥ | Oneindia Malayalam

എന്നാല്‍ ഇറ്റലിയിലെ സാഹചര്യങ്ങള്‍ അതീവ ഗുതുരമായി തുടരുന്നു. ചൈനയേക്കാള്‍ കൂടുതല്‍ മരണം ഇറ്റലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌രിക്കുകയാണിപ്പോള്‍. യൂറോപ്പിലാണ് കൊറോണ ഏറ്റവും ദുരിതം വിതയ്ക്കുന്നത്. ഒന്നര ലക്ഷം പേര്‍ ഇവിടെ രോഗബാധിതരാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇറ്റലി ദുരന്ത രാജ്യം

ഇറ്റലി ദുരന്ത രാജ്യം

ഇറ്റലിയില്‍ മാത്രം അര ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കുറവാണ്. ഞായറാഴ്ച മാത്രം ഇവിടെ 600 ലധികം പേര്‍ മരിച്ചു. ശനിയാഴ്ച 700 ലധികം പേര്‍ മരിച്ച രാജ്യമാണ് ഇറ്റലി. യൂറോപ്പില്‍ ഏറ്റവും ദുരിതം ഇറ്റലിയിലാണ്.

ഇറ്റലിയുടെ ഗതി വരുമെന്ന് ബ്രിട്ടന്‍

ഇറ്റലിയുടെ ഗതി വരുമെന്ന് ബ്രിട്ടന്‍

ഇറ്റലിയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ മൂന്ന് വരെ നീട്ടി. ബ്രിട്ടന്റെ അവസ്ഥയും മോശമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കകം ഇറ്റലിയുടെ ഗതി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 അതിര്‍ത്തി അടച്ച് ഫ്രാന്‍സ്

അതിര്‍ത്തി അടച്ച് ഫ്രാന്‍സ്

ബ്രിട്ടനില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. ബ്രിട്ടനുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നില്ലെന്ന് നിരീക്ഷിക്കുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രണ്ടാമത്തെ രാജ്യം സ്‌പെയിനാണ്.

സ്‌പെയിനില്‍ മരണം കൂടുന്നു

സ്‌പെയിനില്‍ മരണം കൂടുന്നു

സ്‌പെയിനിലെ മരണ സംഖ്യയില്‍ 30 ശതമനത്തിന്റെ വര്‍ധനവുണ്ടായി. 1700ലധികം പേര്‍ മരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണകൂടങ്ങളെല്ലാം യൂറോപ്പില്‍ ആശങ്കയിലാണ്. യൂറോപ്പിലെ രാഷ്ട്രീയ, കായിക രംഗത്തുള്ള പ്രമുഖര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

പ്രമുഖരും ഭീതിയില്‍

പ്രമുഖരും ഭീതിയില്‍

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ നിരീക്ഷണത്തിലാണ്. ഇവര്‍ നേരത്തെ സന്ദര്‍ശിച്ച ഡോക്ടര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും പരിശോധന നടത്തിയെങ്കിലും ഫലം ആശ്വാസകരമാണ്.

മരണം കൂടുതല്‍ ഈ രാജ്യങ്ങളില്‍

മരണം കൂടുതല്‍ ഈ രാജ്യങ്ങളില്‍

ആസ്‌ത്രേലിയയില്‍ പബ്ബുകളും തീയറ്ററുകളും അടച്ചു. കായിക മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ഇവിടെ 4825 പേരാണ് മരച്ചത്. ശേഷം ചൈനയാണ്. ചൈനയില്‍ 3261 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സ്‌പെയിനില്‍ 1756 പേരും ഇറാനില്‍ 1685 പേരും മരിച്ചുവെന്നാണ് സര്‍ക്കാരുകള്‍ പുറത്തുവിടുന്ന വിവരം.

ഇറാനെ സഹായിക്കാമെന്ന് അമേരിക്ക

ഇറാനെ സഹായിക്കാമെന്ന് അമേരിക്ക

ഇറാനില്‍ രോഗത്തിന് ശമനമുണ്ടായിട്ടില്ല. ഇറാനെ സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക വാഗ്ദാനം നല്‍കി. എന്നാല്‍ ഇക്കാര്യം ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ നിരസിച്ചു. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം തുടരുന്നതിനാല്‍ മരുന്നുകള്‍ ഇറാനിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. ഉപരോധം പിന്‍വലിക്കുന്ന കാര്യം അമേരിക്ക പരിഗണിച്ചിട്ടില്ല.

റഷ്യ സൈന്യത്തെ അയച്ചു

റഷ്യ സൈന്യത്തെ അയച്ചു

ഇറ്റലിയെ സഹായിക്കാന്‍ റഷ്യ സൈന്യത്തെ അയച്ചു. മരുന്നുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുമായിട്ടാണ് റഷ്യന്‍ സൈന്യം ഇറ്റലിയിലെത്തിയിരിക്കുന്നത്. 100 സൈനിക ഡോക്ടര്‍മാരെയും റഷ്യ ഇറ്റലിയിലേക്ക് അയച്ചിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യത്തെ ഇറ്റലിയിലേക്ക് അയച്ചിരിക്കുന്നത്.

ഗള്‍ഫിലെ നിയന്ത്രണങ്ങള്‍

ഗള്‍ഫിലെ നിയന്ത്രണങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളിലും നിയന്ത്രണം തുടരുകയാണ്. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. സൗദി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. പള്ളികളെല്ലാം അടയ്ക്കുകയും പ്രാര്‍ഥന വീട്ടില്‍ വച്ച് നിര്‍വഹിക്കാനുമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു

കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു

അതേസമയം, കൊറോണ വൈറസ് രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. മൊറീഷ്യസ്, കൊളംബിയ എന്നിവിടങ്ങളില്‍ ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തു. റുമാനിയ, ഗാസ, എരിത്രിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. റഷ്യയില്‍ രോഗം ബാധിച്ച ഒരാള്‍ മരിച്ചു. 306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യ കടുത്ത നിയന്ത്രണത്തിലേക്ക്

ഇന്ത്യ കടുത്ത നിയന്ത്രണത്തിലേക്ക്

ഇന്ത്യയില്‍ കടുത്ത നിയന്ത്രണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രവേശിച്ചു. തീവണ്ടി ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു. അവശ്യകാര്യങ്ങള്‍ക്കൊഴികെ വിമാന സര്‍വീസുകളും ലഭ്യമല്ല. 75 ജില്ലകള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 80 നഗരങ്ങള്‍ അടച്ചിടും. കേരളത്തിലെ ഏഴ് ജില്ലകളും ഇതില്‍പ്പെടും. എന്നാല്‍ കേരളത്തിലെ ജില്ലകള്‍ നിലവില്‍ സമ്പൂര്‍ണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...കൊറോണ രോഗം ഭേദമായവര്‍ പറയുന്നു... ഈ ലക്ഷണങ്ങളാണ് ഞങ്ങള്‍ക്ക് ആദ്യം കണ്ടത്, പിന്നീട്...

English summary
Coronavirus has forced lockdowns in 35 countries across the globe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X