കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം ഹാങ്ക്‌സ് മുതല്‍ ജസ്റ്റിന്‍ ട്രൂഡോ വരെ... രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും പടര്‍ന്ന് കൊറോണ!!

Google Oneindia Malayalam News

കൊറോണ ഭീതി സര്‍വ മേഖലയിലേക്കും പടര്‍ന്നിരിക്കുകയാണ്. സാധാരണക്കാരന് മാത്രമല്ല, പല പ്രമുഖരും കൊറോണ ബാധിച്ചവരില്‍ ഉള്‍പ്പെടും. ഓഹരി വിപണി മുതല്‍ സിനിമാ വ്യവസായം വരെ കൊറോണയുടെ വരവില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയില്‍ ഐപിഎല്‍ അടക്കമുള്ള പ്രമുഖ ടൂര്‍ണമെന്റുകളും മാറ്റിവെച്ച് കഴിഞ്ഞു. ബ്രിട്ടനില്‍ ആരോഗ്യ മന്ത്രി പോലും കൊറോണയുടെ പിടിയിലാണ്.

അതേസമയം ദിനംപ്രതി നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് കൊറോണ ബാധിതരാവുന്നത്. ഇറ്റലിയില്‍ കായിക താരങ്ങള്‍ കടുത്ത ഭീഷണിയാണ് കൊറോണയിലൂടെ നേരിടുന്നത്. ഇത്തരത്തില്‍ കൊറോണ ബാധിച്ചവരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ഇതില്‍ കായിക താരങ്ങളും രാഷ്ട്രീയക്കാരും സിനിമാ പ്രവര്‍ത്തകരും വരെയുണ്ട്.

ടോം ഹാങ്ക്‌സ്

ടോം ഹാങ്ക്‌സ്

വിഖ്യാത നടനും ഓസ്‌കര്‍ ജേതാവുമായ ടോം ഹാങ്ക്‌സിന് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഭാര്യ റീത്താ വില്‍സണും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാങ്ക്‌സ് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ട് ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തനിക്ക് നല്ല പനിയുണ്ടെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഹാങ്ക്‌സ് വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും, ഡോക്ടര്‍മാര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹാങ്ക്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഫുട്‌ബോള്‍ താരങ്ങള്‍

ഫുട്‌ബോള്‍ താരങ്ങള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ കായിക താരം കാലം ഹഡ്‌സന്‍ ഒഡോയിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതേ ലീഗിലെ മറ്റൊരു ടീമായ ആഴ്‌സനലിന്റെ പരിശീലകന്‍ മിഗ്വേല്‍ ആര്‍തെട്ടയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ആഴ്‌സനലിലെ പല താരങ്ങളും ഐസൊലേഷനില്‍ തുടരുകയാണ്. ഒളിമ്പ്യാക്കേസസ് ടീമിന്റെ ഉടമയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് കായിക താരങ്ങള്‍

മറ്റ് കായിക താരങ്ങള്‍

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലും കൊവിഡ് 19 ഭീഷണിയിലാണ്. ലീഗ് മത്സരങ്ങള്‍ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്‍ബിഎ ടീമായ ഉട്ടാ ജാസിന്റെ താരം റൂഡി ഗോബര്‍ട്ടിന് കൊറോണ സ്ഥിരീകരിച്ചു. ഇതേ ടീമിലെ ഡോണോവന്‍ മിച്ചല്‍ എന്ന താരവും കൊറോണയുടെ പിടിയിലാണ്. സതാംപ്ടണ്‍ സ്‌ട്രൈക്കര്‍ മനോലോ ഗാബിയാദിനി, കൊളംബിയന്‍ െൈസക്ലിസ്റ്റ് ഫെര്‍ണാണ്ടോ ഗവിരിയ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്കും രക്ഷയില്ല

രാഷ്ട്രീയക്കാര്‍ക്കും രക്ഷയില്ല

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കൊറോണ രോഗ ലക്ഷണങ്ങളുണ്ട്. ഇവര്‍ 14 ദിവസം ഐസൊലേഷനില്‍ തുടരും. കഴിഞ്ഞ ദിവസം ട്രൂഡോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസാണ് കൊറോണ സ്ഥിരീകരിച്ച മറ്റൊരു പ്രമുഖര്‍ രാഷ്ട്രീയ നേതാവ്. ഡോറിസിനൊപ്പം ഭക്ഷണം കഴിഞ്ഞ മറ്റൊരു മന്ത്രി എഡ്വാര്‍ഡ് ആര്‍ഗര്‍ സ്വയം ഐസൊലേഷന് വിധേയനായിരിക്കുകയാണ്. ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവായ നിക്കോള സിങ്കാരെറ്റിയാണ് മറ്റൊരു പ്രമുഖന്‍.

ബ്രസീല്‍ പ്രസ് സെക്രട്ടറി

ബ്രസീല്‍ പ്രസ് സെക്രട്ടറി

ബ്രസീലില്‍ പ്രസിഡന്റ് ബൊല്‍സൊനാരോയുടെ പ്രസ് സെക്രട്ടറി ഫാബിയോ വെയ്ന്‍ഗാര്‍ട്ടന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്ക പല പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഫ്‌ളോറിഡയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ട്രംപ് താന്‍ ഐസൊലേഷനില്‍ കഴിയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിശോധനയും നടത്തിയിരുന്നില്ല.

രക്ഷപ്പെട്ട് ബോല്‍സൊനാരോ

രക്ഷപ്പെട്ട് ബോല്‍സൊനാരോ

ബ്രസീലിയന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് കൊറോണ സ്ഥിരീകരിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അദ്ദേഹവും മകനും തള്ളി. തന്റെ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നും കൊറോണ ബാധയില്ലെന്നും ബോല്‍സൊനാരോ പറഞ്ഞു. ്അതേസമയം അര്‍ജന്റീന ഫുട്‌ബോള്‍ താരം പൗലോ ഡിബാലയും കൊറോണ സ്ഥിരീകരിച്ചെന്ന വാദം തള്ളി. എന്നാല്‍ താന്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. ഡിബാല കളിക്കുന്ന യുവന്റസ് ടീമിലെ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ രണ്ടാമന്‍ ആരാകും? മാസ്റ്റര്‍ ഗെയിമുമായി കമല്‍നാഥ്, സിന്ധ്യ ഗ്രൂപ്പിന് പുതിയ ഓഫര്‍!!കോണ്‍ഗ്രസില്‍ രണ്ടാമന്‍ ആരാകും? മാസ്റ്റര്‍ ഗെയിമുമായി കമല്‍നാഥ്, സിന്ധ്യ ഗ്രൂപ്പിന് പുതിയ ഓഫര്‍!!

English summary
coronavirus hits celebrities, sports stars and politicians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X