കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക്, രോഗബാധ വളർത്തുനായയ്ക്ക്, ആദ്യ സംഭവം ഹോങ്കോങ്ങിൽ!!

Google Oneindia Malayalam News

ഹോങ്കോങ്: മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് മൃഗങ്ങളിലേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധർ. ഹോങ്കോങ്ങിൽ രോഗബാധിതന്റെ വളർത്തുനായയെ നിരീക്ഷിച്ച ആരോഗ്യ വിദഗ്ധരാണ് നായയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടള്ളത്. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇതോടെ ഹോങ്കോങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് പറയുന്നത്.

കൊറോണ വൈറസ്: ഗുരുഗ്രാമിൽ പേടിഎം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു, കമ്പനിയുടെ രണ്ട് ഓഫീസുകൾ അടച്ചിട്ടുകൊറോണ വൈറസ്: ഗുരുഗ്രാമിൽ പേടിഎം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു, കമ്പനിയുടെ രണ്ട് ഓഫീസുകൾ അടച്ചിട്ടു

നായയെ തുടർച്ചയായി നിരീക്ഷിച്ച് വരുന്ന ആരോഗ്യവകുപ്പ് നായയിൽ പരിശോധന നടത്തുന്നതും തുടരും. എന്നാൽ ഫലം നെഗറ്റീവ് ആകുന്നതോടെ മാത്രമേ നായയെ ഉടമസ്ഥന് തിരിച്ച് നൽകുകയുള്ളൂവെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. എന്നാൽ രോഗബാധിതരുടെ വളർത്തുമൃഗങ്ങൾക്ക് രോഗം ബാധിച്ചതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് പറയുന്നത്.

corona-v

ഹോങ്കോങ്ങിൽ ഇതിനകം 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേർ ഇതിനകം കൊറോണ ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി രോഗം വ്യാപിച്ചതോടെ വ്യാപനം തടയുന്നതിനായി സ്കൂളുകൾ ഏപ്രിൽ പകുതി വരെ അടച്ചിട്ടിട്ടുണ്ട്. നിരവധി പേർ വീട്ടിലിരുന്ന് ജോലി ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയ്ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളിലും ഇറാനിലും നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ചൈനയും ഇന്ത്യയും 80 ലോക രാഷ്ട്രങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡിസംബർ പകുതിയോടെ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് 2,981 പേരാണ് ഇതിനകം മരിച്ചത്. 80,270 പേർക്ക് ഇതിനകം രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് മൂന്ന് വരെയുള്ള കണക്കുകളാണിത്.

English summary
coronavirus: Hong Kong patient's dog could be first human-to-animal transmission: Experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X