കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ മാറ്റി പാര്‍പ്പിച്ചു, എംബസിക്ക് പരാതി

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയിലെ അബഹയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്ന 30 മലയാളി നഴ്‌സുമാരെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ഇവരുടെ മൂക്കിലെ സ്രവത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യഘട്ട പരിശോധനയില്‍ കുഴപ്പമില്ല. എന്നാല്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്‌സുമാര്‍ക്ക് മതിയായ ചികില്‍സയും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് എംബസിക്ക് പരാതി ലഭിച്ചിട്ടുണ്ട്.

09

ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയില്‍ ഫിലിപ്പിന്‍സ് സ്വദേശിയായ രോഗിയില്‍ നിന്നാണ് മലയാളി നഴ്‌സിന് വൈറസ് പകര്‍ന്നത്. പനിയും ശരീര വേദനയും അനുഭവപ്പെട്ട ഫിലിപ്പിനോയ്ക്ക് നാല് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അവരെ ശുശ്രൂഷിച്ച നഴ്‌സുമാരെ നിരീക്ഷിച്ചത്.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബാക്കിയുള്ള 30 പേരുടെ സ്രവത്തിന്റെ പരിശോധന ഫലം കാത്തിരിക്കുകയാണ്. ആദ്യഘട്ട റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഏറ്റുമാനൂര്‍ സ്വദേശിക്ക് വൈറസ് ബാധ കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ വിശദമായ പരിശോധന ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

കേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചുകേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു

അല്‍ ഹയാത്ത് ആശുപത്രിയില്‍ കൊറോണ വൈറസിനുള്ള ചികില്‍സയില്ല. വൈറസ് ബാധിച്ച നഴ്‌സിനെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ വൈറസ് ബാധ കണ്ടെത്തിയ ഫിലിപ്പിനോയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് പടരുമെന്ന് ഭയന്ന് അല്‍ ഹയാത്തിലെ ജീവനക്കാര്‍ പലരും ജോലിക്ക് വരുന്നില്ലെന്നാണ് വിവരം.

English summary
CoronaVirus in Saudi Arabia: 30 Malayalee Nurses shifted to Special Room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X