കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ് മനുഷ്യനിര്‍മിതം; ചൈനയില്‍ നിന്നും വന്നതെന്ന് എച്ച്‌ഐവി കണ്ടെത്തിയ നൊബേല്‍ജേതാവ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം 2,330,987 ആയിരിക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. അമേരിക്കയിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മരണ നിരക്കും ഏറ്റവും കൂടുതല്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 39914 ഉം രോഗികളുടെ എണ്ണം ഏഴ് ലക്ഷവും കടന്നിരിക്കുകയാണ്.

ചൈനയിലായിരുന്നു കൊറോണ ആദ്യം കണ്ടെക്കിയത്. പിന്നീട് ഇത് മറ്റ് ലോക രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. പിന്നാലെ കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്നും ചൈനയിലെ വുഹാനിലെ ലബോറട്ടറിയില്‍ നിന്നുമാണ് ഇത് പുറത്തായതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞനായ ലുക് മൊണ്ടേനിയര്‍.

കോവിഡ് മരണം 16 ലക്ഷം കടന്നു: അമേരിക്കയില്‍ നാല്‍പ്പതിനായിരത്തിലേക്ക്, ഇന്നലെ മാത്രം 1800 ലധികം പേര്‍കോവിഡ് മരണം 16 ലക്ഷം കടന്നു: അമേരിക്കയില്‍ നാല്‍പ്പതിനായിരത്തിലേക്ക്, ഇന്നലെ മാത്രം 1800 ലധികം പേര്‍

മനുഷ്യ നിര്‍മിതം

മനുഷ്യ നിര്‍മിതം

ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടേനിയറാണ് ചൈനക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ഇത് എയിഡ്‌സിനെതിരെ വാക്‌സിന്‍ നിര്‍മ്മാണത്തിനിടയ്ക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്നുമാണ് ലുക് മൊണ്ടേനിയറിന്റെ ആരോപണം.

ലുക് മൊണ്ടേനിയര്‍

ലുക് മൊണ്ടേനിയര്‍

ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലുക് മൊണ്ടേനിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇദ്ദേഹമാണ് എയിഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയത്. ഇദ്ദേഹത്തിന് മറ്റ് രണ്ട് പേര്‍ക്കൊപ്പം 2008 ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

എച്ച്‌ഐവി, മലേറിയ

എച്ച്‌ഐവി, മലേറിയ

കൊറോണ വൈറസിന്റെ ജീനോമില്‍ എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇത് സ്വാഭാവികമായി രൂപപ്പെടാനുളള സാധ്യത കുറവാണെന്നും ലുക് മൊണ്ടേനിയര്‍ പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും ലുക് ആരോപിച്ചു.

 അമേരിക്ക

അമേരിക്ക

കൊറോണ വൈറസ് രോഗത്തിന് പിന്നില്‍ ചൈനയാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്. അതേ സമയത്ത് തന്നെയാണ് ഇത്തരമൊരു ആരോുണവുമായി ലുക് മൊണ്ടേനിയറും രംഗത്തെത്തുന്നത്. കൊറേണക്ക് കാരണമായ വുഹാന്‍ ലബോറട്ടറിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിരുന്നു.

വൈറോളജി ലാബ്

വൈറോളജി ലാബ്

വൈറോളജി ലാബിലേക്ക് പ്രവേശിക്കാന്‍ വിദഗ്ധരെ അനുവദിക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ വൈറസ് എവിടെ നിന്നാണ് വരുന്നതെന്ന കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നായിരുന്നു പോംപിയോ ആവശ്യപ്പെട്ടത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് പിന്നാലെയാണ് പോംപിയോ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ചൈന

ചൈന

ചൈന കൊറോണ വൈറസ് രോഗികളുടെ മരണസംഖ്യ മറച്ചുവെക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് ചൈന മറുപടി നല്‍കിയിരുന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവിടെ 83428 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചവരില്‍ 77000 ലധികം പേര്‍ക്ക് രോഗമുക്തി നേടിയിരുന്നു. നിലവില്‍ ഇവിടെ 116 പേര്‍ക്കാണ് രോഗം ഉള്ളത്.

English summary
Coronavirus is Man Made and Center is wuhan Lab Said Nobel Laureate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X