Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ: ആഗോള തലത്തില്‍ മരണം 6000 കടന്നു... ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 368 പേര്‍!!

മിലാന്‍: ആഗോള തലത്ത് കൊറോണ ഭീഷണി വര്‍ധിക്കുന്നു. ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നിരിക്കുകയാണ്. 163332 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ഇറ്റലിയില്‍ കൊറോണ ഭീതി വിതയ്ക്കുകയാണ്. ഒരു ദിവസം 368 പേരാണ് അവിടെ മരിച്ചിരിക്കുന്നത്. കൊറോണയില്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും ഇതോടെ ഇറ്റലി റെക്കോര്‍ഡിട്ടിരിക്കുകയാണ്.

Recommended Video

cmsvideo
    Corona outbreak- Italy recorded report in a single day
    1

    ഇതുവരെ 156 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് മരണസംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേരാണ് മരിച്ചത്. ഇതുവരെ 724 പേരുടെ മരണം ഇറാനില്‍ രേഖപ്പെടുത്തി. ഇറ്റലിയില്‍ ഇത് 1809 പേരാണ്. അതേസമയം വൈറസ് സ്‌പെയിനിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിവേഗമാണ് സ്‌പെയിനില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത്.

    സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണമാണ് വര്‍ധിച്ചിരിക്കുന്നത്. അഇതോടെ മൊത്തം രോഗം ബാധിതരുടെ എണ്ണം 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ട്. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ നാലാം സ്ഥാനത്തെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

    ഫ്രാന്‍സില്‍ 91 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചിരുന്നു. ഇതുവരെ 35 മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഹോളണ്ടിലും മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം എട്ട് പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 20 ആയി ദക്ഷിണകൊറിയയില്‍ ഇതുവരെ 75 പേരാണ് മരിച്ചത്. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+