• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

  • By Desk

റോം: ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച രാജ്യമാണ് ഇറ്റലി. രോഗം അതിവേഗം പടരുകയാണിവിടെ. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വിചിത്രമായ നടപടിയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി 60 ലക്ഷം ജനങ്ങളെ പുറംലോകവുമായി ബന്ധമില്ലാത്ത രീതിയില്‍ പാര്‍പ്പിക്കുകയാണ് ഇറ്റലി ചെയ്തിരിക്കുന്നത്.

14 പ്രവിശ്യാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയെ ആണ് ഇറ്റലി ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരം വരെ ഈ മേഖലയെ ഒറ്റപ്പെടുത്താനാണ് തീരുമാനം. ജിംനേഷ്യങ്ങള്‍, പൂളുകള്‍, മ്യൂസിയം, റിസോര്‍ട്ടുകള്‍, നിശാക്ലബ്ബുകള്‍ എന്നിവയെല്ലാം അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും റദ്ദാക്കുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍. വിശദവിവരങ്ങള്‍ ഇങ്ങനെ...

നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല

നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല

നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ രോഗം പടരുന്നതാണ് വ്യത്യസ്തമായ നീക്കത്തിന് കാരണം. ഇറ്റലിയില്‍ രോഗം വ്യാപിച്ചത് യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇറ്റലിയിലെ പ്രധാന നഗരങ്ങളായ മിലാനിലും വെനീസിലുമുള്‍പ്പെടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ മൂന്ന് വരെ നിയന്ത്രണം തുടരുമെന്നാണ് വിവരം.

230 പേര്‍ മരിച്ചു

230 പേര്‍ മരിച്ചു

230 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 50 ലധികം പേര്‍ മരിച്ചത് ഇറ്റാലിയന്‍ ഭരണകൂടത്തെ ഞെട്ടിച്ചു. രോഗത്തിന്റെ തീവ്രത അപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായത്. തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

പെട്ടെന്ന് മാറ്റം

പെട്ടെന്ന് മാറ്റം

വ്യാഴാഴ്ച വരെ 1200 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ഇറ്റലി പുറത്തുവിട്ടിരുന്ന വിവരം. എന്നാല്‍ ഇപ്പോള്‍ പറയുന്നത് 5883 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ്. ലോബാര്‍ഡി മേഖലയിലെ ഒരു കോടി ആളുകളെയാണ് രോഗം കാരണമായി ഒറ്റപ്പെടുത്തിയിരിക്കുന്നത്. മിലാനിലെക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. അല്ലാതെയുള്ള എല്ലാ യാത്രകളും തടഞ്ഞിരിക്കുകയാണ്.

പുറത്തിറങ്ങരുത്

പുറത്തിറങ്ങരുത്

വെനീസ്, പാര്‍മ, മോഡേന തുടങ്ങി 14 പ്രവിശ്യകളിലും നിയന്ത്രണമുണ്ട്. മൊത്തം 1.60 കോടി പേരെയാണ് ഇറ്റലി ഒറ്റപ്പെടുത്തിയിരിക്കുന്നത്. റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ശക്തമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദേശം.

മൂന്ന് മാസം ജയില്‍ ശിക്ഷ

മൂന്ന് മാസം ജയില്‍ ശിക്ഷ

നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കായിക മല്‍സരങ്ങളെല്ലാം നിരോധിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മല്‍സരങ്ങളെല്ലാം റദ്ദാക്കിയെന്ന ഇറ്റാലിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ അറിയിച്ചു. വൈറസ് വ്യാപിക്കുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

യൂറോപ്പിലും ഗള്‍ഫിലും

യൂറോപ്പിലും ഗള്‍ഫിലും

യൂറോപ്പിലും ഗള്‍ഫിലും കൊറോണ വൈറസ് ഭീതി ശക്തമാണ്. ഗള്‍ഫ് നാടുകള്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതാകട്ടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യത്ത് എത്തുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

നാട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ക്കും

നാട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ക്കും

കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതില്ലാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. സൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ക്കും നിയന്ത്രണം ബാധകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കയറുന്നതിന് 24 മണിക്കൂര്‍ മുമ്പ് ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

വിമാന മാര്‍ഗം മാത്രം

വിമാന മാര്‍ഗം മാത്രം

സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസുകള്‍ നല്‍കാവു എന്ന് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്.

കുവൈത്തിലും നിയന്ത്രണം

കുവൈത്തിലും നിയന്ത്രണം

സമാനമായ നടപടി കഴിഞ്ഞദിവസം കുവൈത്ത് എടുത്തിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കുവൈത്തിലെ വിലക്ക്. ഈ രാജ്യങ്ങളിലേക്കുള്ള കുവൈത്ത് എയര്‍വേയ്‌സിന്റെ സര്‍വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുവൈത്തിലേക്ക് പോകാനെത്തിയ യാത്രക്കാര്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

മരണം റിപ്പോര്‍ട്ട് ചെയ്തത്

മരണം റിപ്പോര്‍ട്ട് ചെയ്തത്

ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിന്റെ ഇരട്ടിയാളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 230 പേര്‍ മരിച്ചു. ഇറാനില്‍ 145 പേരാണ് മരിച്ചത്. അമേരിക്ക, ആസ്‌ത്രേലിയ, ഇറ്റലി, തായ്‌ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 ഇന്ത്യയില്‍ 40 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ 40 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ 40 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ അഞ്ച് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കും ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ കുടങ്ങിയ ഇന്ത്യക്കാരുടെ രക്ത സാംപിളുകള്‍ ഇന്ത്യയിലെത്തിച്ച് പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കും.

English summary
Coronavirus: Italy to quarantine 16 million people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X