കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?

  • By Desk
Google Oneindia Malayalam News

ടോക്യോ: ലോകമെങ്ങും കൊവിഡ്-19 ബാധ പടര്‍ന്നുപിടിച്ചപ്പോഴും ജപ്പാനില്‍ ഒന്നും സംഭവച്ചില്ല എന്നായിരുന്നു ഇതുവരേയും പലരുടേയും വാദങ്ങള്‍. ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ജപ്പാനില്‍ കൊവിഡ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഒരുപാട് കാരണങ്ങളും പലരും കണ്ടെത്തിയിരുന്നു. എന്തായാലും ജപ്പാന്റെ സ്ഥിതിയും അത്ര സുഖകരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യം ഒരുപക്ഷ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും ജപ്പാന്‍ അത്രമാത്രം മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്താരവസ്ഥ കൊണ്ടൊന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ലെന്നാണ് വിലയിരുത്തല്‍. എന്താണ് ജപ്പാന്റെ അവസ്ഥ... എന്താണ് അവരുടെ പ്രത്യേകത?

ജപ്പാനെ തൊടില്ലെന്ന്

ജപ്പാനെ തൊടില്ലെന്ന്

എന്ത് വലിയ വൈറസ് ബാധയാണെങ്കിലും അതൊന്നും ജപ്പാനെ ബാധിക്കില്ല എന്നതായിരുന്നു ഒരു പ്രചാരണം. അങ്ങനെ ഒരു ാേഗബാധ ഉണ്ടായാല്‍ തന്നേയും ജപ്പാന് അതിനെ പ്രതിരോധിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ആയിരുന്നു വാദം. ഇത് ജപ്പാന്‍കാര്‍ മാത്രം പറഞ്ഞിരുന്ന ഒരു കാര്യമല്ല, ഇന്ത്യക്കാരുടെ വാട്‌സ് ആപ്പ് ഫോര്‍വേഡുകളിലും ജപ്പാന്‍ പ്രശംസ ഏറെ ഉണ്ടായിരുന്നു.

ഇന്ത്യയേക്കാള്‍ കഷ്ടം

ഇന്ത്യയേക്കാള്‍ കഷ്ടം

ജനസംഖ്യാനുപാതികമായ കണക്കെടുത്താല്‍ , ഇന്ത്യയേക്കാള്‍ പ്രശ്‌നമാണ് ജപ്പാനില്‍. ഇതുവരെ നാലായിരത്തിലധികം ആളുകള്‍ക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്. 90 ല്‍പരം ആളുകള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയെ അപേക്ഷിച്ച് വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ജപ്പാന്‍ ചെറിയൊരു രാജ്യമാണ്. ഈ സംഖ്യകള്‍ അവരെ സംബന്ധിച്ച് വലിയ സംഖ്യകളും ആണ്.

ലോക്ക് ഡൗണ്‍ ഇല്ല, അടിയന്തരാവസ്ഥമാത്രം

ലോക്ക് ഡൗണ്‍ ഇല്ല, അടിയന്തരാവസ്ഥമാത്രം

കാര്യങ്ങള്‍ ഇത്രത്തോളം ഗൗരവമായ ഒരു അവസ്ഥയില്‍ എത്തിയിട്ടും ജപ്പാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. അടിയന്തരാവസ്ഥാ പ്രഖ്യാപനം കൊണ്ട് സോഷ്യല്‍ ഡിസ്റ്റന്‍സിങ് എത്രത്തോളം നടപ്പിലാക്കപ്പെടും എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

സമ്പദ് ഘടന തകരാതിരിക്കാന്‍

സമ്പദ് ഘടന തകരാതിരിക്കാന്‍

കൊവിഡ് പടരുമ്പോഴും സമ്പദ് ഘടന തകരാതിരിക്കാന്‍ ണ് ജപ്പാന്‍ ശ്രദ്ധിക്കുന്നത് എന്നും ആക്ഷേപമുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും കടകളും റസ്റ്റൊറന്റുകളും അടച്ചിടുന്നതിന് നിര്‍ബന്ധമുണ്ടാവില്ല. ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കും. അങ്ങനെ വന്നാല്‍ എങ്ങനെയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപ്പിലാക്കാന്‍ ജപ്പാന് സാധിക്കുക എന്നതാണ് ചോദ്യം.

പ്രധാനമന്ത്രിയുടെ താത്പര്യം

പ്രധാനമന്ത്രിയുടെ താത്പര്യം

കൊവിഡ് അടിയന്താരവസ്ഥക്കാലത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 357 ബില്യണ്‍ ഡോളറിന്റേതാണ് ഈ പാക്കേജ്. മറ്റ് രാജ്യങ്ങള്‍ ചെയ്തതുപോലെ തങ്ങളുടെ നഗരങ്ങള്‍ അടച്ചിടേണ്ടതില്ലെന്നാണ് ലഭിച്ച വിദഗ്ധാഭിപ്രായം എന്ന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ പറയുന്നു. സമൂഹത്തിലും സമ്പദ് ഘടനയിലും വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ആണ് സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഏഴ് കേന്ദ്രങ്ങള്‍

ഏഴ് കേന്ദ്രങ്ങള്‍

രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ടോക്യോ, കനഗാവ, സൈത്താമ, ചിബ, ഒസാക, ഹ്യോഗം, ഫുക്കുവോക്ക എന്നിവയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മേഖലകള്‍. ഈ പട്ടിക വീണ്ടും വികസിപ്പിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

സ്റ്റേ അറ്റ് ഹോം എന്നത് തന്നെയാണ് അവിടേയും സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജോലി ആവശ്യത്തിന് പുറത്ത് പോവുകയും ആകാം. സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും എല്ലാം ഒരു മാസം മുമ്പേ അടച്ചിട്ടുണ്ട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളോ സൂപ്പര്‍ മാര്‍ക്കറ്റുകളോ റസ്‌റ്റൊറന്റുകളോ അടയ്ക്കുന്നില്ല എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

ഇത് ജപ്പാനാണ്... അതുകൊണ്ട്?

ഇത് ജപ്പാനാണ്... അതുകൊണ്ട്?

ജപ്പാന്‍ പല വിധത്തില്‍ ലോക ശ്രദ്ധ നേടിയ രാജ്യമാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ രണ്ട് അണുബോംബുകളെ അതിജീവിച്ച മഹത്തായ ചരിത്രമുണ്ട് അവര്‍ക്ക്. ഒരുപാട് സുനാമികളെ അതിജീവിച്ച ചരിത്രവും ഉണ്ട്. പൗരന്‍മാരുടെ ഉത്തരവാദിത്ത ബോധവും വ്യക്തിശുചിത്വവും എല്ലാം ജപ്പാന്‍ കാരുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ അടിയന്തരാവസ്ഥ തന്നെ ജപ്പാനെ സംബന്ധിച്ച് ധാരാളമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

ലോകം ഉറ്റുനോക്കുന്നു

ലോകം ഉറ്റുനോക്കുന്നു

കൊവിഡ് പരിശോധനകളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ പിറകിലാണ്. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലാതെ ജപ്പാന് കൊവിഡിനെ പ്രതിരോധിക്കാന്‍ ആകുമോ എന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

English summary
Coronavirus: Japan declares Emergency, not a Lock-down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X