കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രാജ്യങ്ങള്‍ സൂക്ഷിക്കണം, വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ജനീവ: കോവിഡിന്റെ വളര്‍ച്ചയില്‍ ശരിക്കും ആശങ്കപ്പെടുന്നതായി ലോകാരോഗ്യ സംഘടന. നാല് മാസം കൊണ്ട് രോഗം പലയിടത്തേക്കും വ്യാപിച്ചിരിക്കുകയാണ്. മരണനിരക്ക് ആഴ്ച്ചകള്‍ക്കുള്ളില്‍ കുതിച്ച് കയറുകയാണ്. ഇതെല്ലാം ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ ലോക ജനത ഒരുമിച്ച് നിന്ന് പോരാടണമെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ഇനിയും ധാരാളം വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. നാലാം മാസത്തിലേക്ക് കടന്നിട്ടും കൊറോണയെ കീഴടക്കാനായിട്ടില്ല. വലിയ തോതില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ് കൊറോണയെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

1

കഴിഞ്ഞ അഞ്ചാഴ്ച്ചയായി റോക്കറ്റ് വേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നത്. എല്ലാ രാജ്യത്തേക്കും ഇത് പടര്‍ന്ന് കഴിഞ്ഞു. മരണനിരക്ക് കഴിഞ്ഞ ആഴ്ച്ച ഇരട്ടിയില്‍ അധികമായി. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഒരു മില്യണാവും. മരണനിരക്ക് അമ്പതിനായിരത്തിലെത്തുമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം യൂറോപ്പില്‍ മാത്രം 30000 പേരെയാണ് കോവിഡ് കൊന്നൊടുക്കിയത്. യൂറോപ്പില്‍ മരിച്ചുവീഴുന്ന നാലില്‍ മൂന്ന് പേരും ഇറ്റലിയും സ്‌പെയിനിലുമാണ്. ഇതുവരെ വലിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്ത രാജ്യങ്ങളില്‍ വലിയ തരത്തില്‍ കോവിഡ് പടര്‍ന്ന് പിടിക്കാനും നിരവധി പേര്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം ആഫ്രിക്ക, മധ്യ, ദക്ഷിണ അമേരിക്കയിലാണ് കോവിഡ് കേസുകള്‍ വളരെ കുറഞ്ഞ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹികമായ രാഷ്ട്രീയമായ സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഈ മേഖലകള്‍ നേരിടേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ രാജ്യങ്ങളില്‍ കൊറോണ പരിശോധനയും, അതിനെ നേരിടാനുള്ള ഉപകരണങ്ങളും ഐസൊലേഷന്‍ പ്രവര്‍ത്തനങ്ങളും സജ്ജമാ
ണെന്ന് നാം ഉറപ്പ് വരുത്തണമെന്നും ഗെബ്രിയെസൂസ് വ്യക്തമാക്കി. സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ തയ്യാറാവണമെന്നും ഗെബ്രിയെസൂസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam

വികസ്വര രാജ്യങ്ങള്‍ പലതും സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടും. ഇത്തരം രാജ്യങ്ങളില്‍ കടാശ്വാസ പദ്ധതികള്‍ അത്യാവശ്യമാണ്. ഇവര്‍ ജനങ്ങളെ ഈ മാര്‍ഗത്തിലൂടെ സംരക്ഷിക്കുകയും, അതോടൊപ്പം സമ്പദ് ഘടന തകരാതെ നോക്കുകയും ചെയ്യണമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. കോവിഡ് രോഗബാധ എന്തൊക്കെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ രോഗം എങ്ങനെയാണ് പ്രതികരിക്കുക എന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇത് ലോകത്തെ തന്നെ ആദ്യത്തെ കൊറോണവൈറസ് കേസായത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കുറഞ്ഞത് 12 മുതല്‍ 18 മാസം വരെ അകലെയാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു. അതേസമയം കൊറോണയ്‌ക്കെതിരെ സുരക്ഷിതമായ വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു. പരമാവധി മെഡിക്കല്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
coronavirus may hit new regions that have less impact says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X