കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് മക്ക; ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോ

  • By Desk
Google Oneindia Malayalam News

ജിദ്ദ: കൊറോണ ഭീതിയിലാണ് ലോകം. ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ സര്‍ക്കാരുകളും സംഘടനകളും മതനേതാക്കളും ആഹ്വാനം ചെയ്തുകഴിഞ്ഞു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ അച്ചടക്ക നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പള്ളികളില്‍ വരുന്നതിന് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ പിന്നീട് വീടുകളില്‍ നിന്ന് തന്നെ നമസ്‌കരിച്ചാല്‍ മതി എന്ന നിര്‍ദേശവും നല്‍കി. കുവൈത്ത്, സൗദി തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

11

ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ഗേഹമായ മക്കയിലെ ഹറം പള്ളി ആളൊഴിഞ്ഞ നിലയിലാണ്. വളരെ കുറച്ചുപേര്‍ മാത്രമാണ് നമസ്‌കാര വേളകളില്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ വളരെ ദുഃഖത്തോടെ മക്ക ഇമാം കരഞ്ഞ് പ്രാര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയകളില്‍. ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് വീഡിയോ. നേരത്തെ പലസ്തീന്‍ പോലുള്ള വിഷയങ്ങളിലും മക്ക ഇമാമുമാര്‍ കരഞ്ഞ് പ്രാര്‍ഥിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് സൗദിയില്‍. ഈ സാഹചര്യത്തില്‍ വീടുകളിലിരുന്നാണ് എല്ലാവരും ജോലി ചെയ്യുന്നത്. സൗദിയിലെ പള്ളികളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നമസ്‌കാരം നടക്കില്ല. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരവും നിര്‍ത്തിവച്ചു. ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലും ഹറം പള്ളികളില്‍ പതിവ് പോലെ പ്രാര്‍ഥനകള്‍ നടക്കും. സൗദിയില്‍ ഈ രണ്ട് പള്ളികളില്‍ മാത്രമേ ജമാഅത്ത് നമസ്‌കാരങ്ങളും ജുമുഅയും നടക്കൂ. സൗദിയിലെ മതകാര്യങ്ങള്‍ക്കുള്ള പണ്ഡിത സഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...

പള്ളികള്‍ അടച്ചിടുത്തന്നത് താല്‍ക്കാലികമാണ്. എന്നാല്‍ ബാങ്ക് വിളി മുടക്കില്ല. ബാങ്ക് വിളി കേട്ടാല്‍ എല്ലാവരും വീടുകളില്‍ വച്ച് തന്നെ നമസ്‌കരിക്കണമെന്നാണ് പുതിയ നിര്‍ദേശം. അതേസമയം, പള്ളികളില്‍ മയ്യത്ത് പരിപാലത്തിനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണെന്ന് ഇസ്ലാമിക് കാര്യ മന്ത്രി അബ്ദുല്‍ലത്തീഫ് അല്‍ ശൈഖ് അറിയിച്ചു. മയ്യിത്ത് പരിപാലത്തിന് പള്ളികളില്‍ സൗകര്യം ഒരുക്കുമെങ്കിലും ആളുകളെ നിയന്ത്രിക്കും. മയ്യത്ത് നമസ്‌കാരം ഖബര്‍സ്ഥാനില്‍ മാത്രമായി ചുരുക്കി. പള്ളികളില്‍ നമസ്‌കാരം നടക്കില്ല.

രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കി. കടകളും മറ്റും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും 15 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഭക്ഷണം, ഫാര്‍മസി കടകള്‍ക്ക് ഇളവുണ്ട്. ഖത്തറില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ കടകളും അടച്ചിടാനും നിര്‍ദേശിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത്.

English summary
Coronavirus: Mecca Imam crying during prayer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X