കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫും നിശ്ചലം: സൗദിയില്‍ നിശാനിയമം, വിമാന സര്‍വീസുകള്‍ നിര്‍ത്തി യുഎഇ,ബഹ്റൈനില്‍ കടകള്‍ അടച്ചിടും

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. സൗദിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സല്‍മാന്‍ രാജാവ് ഇന്നലെ പുറപ്പെടുവിച്ചു.

Recommended Video

cmsvideo
Morer regulations in gulf countries

511 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഉണ്ടാവും. 21 ദിവസം രാത്രികാല കര്‍ഫ്യൂ തുടരുമെന്നാണ് ഭരണാധികാരികള്‍ അറിയിച്ചിരിക്കുന്നത്.

ഒഴിവാക്കിയത്

ഒഴിവാക്കിയത്

സിവില്‍ , സൈനിക വിഭാഗങ്ങളുമായി ചേര്‍ന്നാവും ആഭ്യന്തര മന്ത്രാലയം കര്‍ഫ്യൂ നടപ്പിലാക്കുക. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

വിമാനങ്ങള്‍ നിര്‍ത്തിവെച്ചു

വിമാനങ്ങള്‍ നിര്‍ത്തിവെച്ചു

എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. യുഎഇ രാജ്യങ്ങളിലേക്ക് വരുന്നതും പോവുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

രണ്ടാഴ്ചത്തേക്ക്

രണ്ടാഴ്ചത്തേക്ക്

ചര്‍ക്ക് വിമാനങ്ങള്‍ക്കും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്കും മാത്രമെ അനുമതിയുള്ളു. നിരോധനം വന്നതോടെ യുഎഎയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയുള്ള ട്രാന്‍സിറ്റ് യാത്രകളും മടുങ്ങി. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കും. രണ്ടാഴ്ചത്തേക്കാവും വിലക്ക്.

പ്രസ്താവനയില്‍ പറയുന്നത്

പ്രസ്താവനയില്‍ പറയുന്നത്

അത്യാവശ്യ ഘട്ടങ്ങളില്‍ യുഎഇ പൗരന്‍മാരെ ഒഴിപ്പിക്കുന്ന വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവ് ഉള്ളതെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നിര്‍ദ്ദശങ്ങളും രാജ്യത്ത് നടപ്പിലാക്കി വരികയാണെന്നും അധികൃതര്‍ അറിയിക്കുന്നു.

ബഹ്റൈനിലും

ബഹ്റൈനിലും

ബഹ്റൈനിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങല്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഒഴികെ ബാക്കിയെല്ലാ കടകളും മാര്‍ച്ച് 26 മുതല്‍ അടച്ചിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവകള്‍ക്ക് മാത്രമാണ് ഇളവ് ഉള്ളതെന്ന് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 183 പേര്‍ക്ക്

183 പേര്‍ക്ക്

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതിനും നിരോധനം ഉണ്ട്. ബീച്ച്, പാര്‍ക്ക് തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി തലവന്‍ താരിഖ് അല്‍ ഹസനും അറിയിച്ചു. സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 183 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 അടച്ചു പൂട്ടുമോ കേരളവും; 10 ജില്ലകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന് അടച്ചു പൂട്ടുമോ കേരളവും; 10 ജില്ലകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന്

 കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം: തെലങ്കാന അടച്ചിടാൻ സർക്കാർ, 31വരെ കർശന നിയന്ത്രണം കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം: തെലങ്കാന അടച്ചിടാൻ സർക്കാർ, 31വരെ കർശന നിയന്ത്രണം

English summary
coronavirus: more regulations in gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X