• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയില്‍ പട്ടിണികിടന്ന് മരിച്ചത് 32 റോഹിംഗ്യന്‍ മുസ്ലീങ്ങള്‍; ബോട്ടിൽ വിശന്നുതളര്‍ന്ന 382 പേർ

ധാക്ക: കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളില്‍. ലോക്ക് ഡൗണ്‍ നീണ്ടാല്‍, കൊറോണ വൈറസ് ബാധിച്ചായിരിക്കില്ല, പട്ടിണികിടന്നായിരിക്കും ആളുകള്‍ മരിക്കുക എന്നതായിരുന്നു അത്.

പിണറായിയുടെ രാക്ഷസമുഖം മറന്നിട്ടില്ല, പിണറായി മഴുവെറിഞ്ഞല്ല കേരളം ഉണ്ടാക്കിയത്! വികൃതമനസ്സിന് മറുപടി

ഉണ്ണി മുകന്ദന് തെറ്റി!!! ഇത് രണ്ടാം തവണയല്ല, ആദ്യമായിട്ടാണ്... പക്ഷേ, ആ പ്രാര്‍ത്ഥന ഫലിക്കട്ടെ

ഇപ്പോള്‍ അത്തരം ഞെട്ടിക്കുന്ന ഒരു പട്ടിണിമരണ വാര്‍ത്തയാണ് ലോകത്തിന്റെ മുന്നില്‍ എത്തിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റോഹിംഗ്യയന്‍ അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ പട്ടിണിമരണത്തിനും ഇരയായിരിക്കുന്നത്.

ഒറ്റപ്പെട്ട ഒന്നോ രണ്ടോ പേരല്ല ഇത്തരത്തില്‍ വിശപ്പടക്കാന്‍ ഒന്നുമില്ലാതെ മരിച്ചത്. 30 ഓളം പേരാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍

മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷം ആണ് റോഹിംഗ്യന്‍ വംശജര്‍. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍. അത്തരമൊരു വംശീയ ന്യൂനപക്ഷമാണ് ഇപ്പോള്‍ കൊവിഡ് ബാധയില്‍ കൂടുതല്‍ ദുരിതത്തില്‍ ആയിരിക്കുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍

ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ വച്ച് 382 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെയാണ് കോസ്റ്റ് ഗാര്‍ഡ് ഇപ്പോള്‍ രക്ഷിച്ചിരിക്കുന്നത്. വലിയ ബോട്ടില്‍ കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. രണ്ട് മാസത്തോളം ആയി കടലില്‍ തന്നെ ആയിരുന്നു. കൊറോണ വൈറസ് ഭീതി കാരണം ഇവര്‍ക്ക് എവിടേയും കരയ്ക്കടിയാന്‍ കഴിഞ്ഞിരുന്നില്ല.

പട്ടിണികിടന്ന് മരിച്ചു

പട്ടിണികിടന്ന് മരിച്ചു

വലിയ ഫിഷിങ് ബോട്ടില്‍ മലേഷ്യയിലേക്ക് പോകാനായിരുന്നു റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ശ്രമിച്ചത്. എന്നാല്‍ 58 ദിവത്തെ കടല്‍ ജീവിതത്തിനിടെ 32 ആളുകളാണ് പട്ടിണികൊണ്ട് മാത്രം മരിച്ചത്. ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുമ്പോള്‍ കപ്പലില്‍ അവശേഷിച്ച 382 പേരും പട്ടിണി കിടന്ന് അവശനിലയില്‍ ആയിരുന്നു.

കൊറോണ വൈറസ്

കൊറോണ വൈറസ്

ബംഗ്ലാദേശിന്റെ തെക്ക്-കിഴക്കന്‍ തീരത്ത് കഴിഞ്ഞിരുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ആണ് ഇവര്‍ എന്നാണ് കരുതുന്നത്. മലേഷ്യ ലക്ഷ്യമാക്കിയാണ് ഇവര്‍ യാത്ര തുടങ്ങിയത്. എന്നാല്‍ കൊവിഡ് ബാധരൂക്ഷമായതോടെ മലേഷ്യ അവരുടെ സമുദ്രാതിര്‍ത്തി അടക്കം എല്ലാ അതിര്‍ത്തികളും അടച്ചിരുന്നു. ഇതോടെയാണ് ഇവര്‍ കടലില്‍ കുടുങ്ങിപ്പോയത്.

cmsvideo
  ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam
  മരിച്ചവരെ എന്ത് ചെയ്തു?

  മരിച്ചവരെ എന്ത് ചെയ്തു?

  ബോട്ടില്‍ ഭക്ഷണം കിട്ടാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ കടലില്‍ തന്നെ എറിഞ്ഞുകളഞ്ഞു എന്നാണ് വിവരം. എന്തായാലും ഇവരെ ഉടന്‍ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ ബാംഗ്ലദേശ് അധികൃതര്‍ക്കും ധൈര്യം പോര. ബോട്ടിലുണ്ടായിരുന്നവര്‍ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പിക്കാന്‍ ആകാത്ത സാഹചര്യം ആണ് നിലവിലുള്ളത്.

  യുഎഇയിലെ പ്രശ്നങ്ങൾ; പിണറായി ഇങ്ങനെ പറഞ്ഞ് മോദിയ്ക്ക് കത്തയച്ചോ? അല്‍ ജസീറ പറയുന്നത്

  ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണികിട്ടും? സംഗതി ഗൗരവം... യാത്ര ചെയ്യാൻ 'ഇ-പാസ്'? സൂചനകൾ

  English summary
  Coronavirus: More than 30 Rohingya Refugees died with out food in a crowded boat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more