കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ തുരത്താന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യ മന്ത്രിയാക്കി ഒരു രാജ്യം: മഹത്തായ മാതൃക

Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് നിയന്ത്രണാധീതമായി പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 308547 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 13069 പേര്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. ഇറ്റലിയിലും ഇറാനിലും സ്ഥിതി അതീവ ഗൗരവപരമാണ്. 4825 മരണങ്ങളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലാകട്ടെ 15556 ഉം.

കൊറോണ വൈറസിനെതിരെ ഫലപ്രദമായ മരുന്ന് ഇല്ലെന്നാതാണ് ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കുന്നത്. രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മുന്‍ കരുതലാണ് എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത്. കര്‍ഫ്യൂ ഉള്‍പ്പടേയുള്ള നടപടികളാണ് ഇതിനായി സ്വീകരിക്കുന്നത്. ഒരോ രാജ്യത്തും സര്‍ക്കാറും പ്രതിപക്ഷവുമൊക്കെ ഒറ്റക്കെട്ടായി ഈ മഹമാരിയെ പ്രതിരോധിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. അതിന് ഏറ്റവും ഉത്തമമായ ഒരു ഉദാഹരണമാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

136 മരണം

136 മരണം

136 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ ഇതുവരെ മരണപ്പെട്ടത്. 3631 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും രാജ്യത്ത് ഏര്‍പ്പെടുത്തി വരുന്നതിനിടയിലായിരുന്നു ആരോഗ്യ മന്ത്രി ബ്രൂണോ ബ്രൂയിന്‍സ് അസുഖ ബാധിതനാവുന്നത്.

മന്ത്രി പദവി രാജിവെച്ചു

മന്ത്രി പദവി രാജിവെച്ചു

കൊറോണ ബാധയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നതിനിടെ രാജ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി ബ്രൂണോ ബ്രുയിന്‍സ് പാര്‍ലമെന്‍റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതിനാല്‍ തുടര്‍ന്ന് തനിക്ക് ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ മന്ത്രി പദവി രാജിവെച്ചു.

ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം

ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം

ഇതോടെ പുതിയ ആരോഗ്യ മന്ത്രിയെ തിരഞ്ഞെടുക്കേണ്ട ചുമതല പ്രധാന മന്ത്രി മാര്‍ക്ക് റൂട്ടിനുണ്ടായി. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ പ്രധാനമന്ത്രി ആരെ ആരോഗ്യ വകുപ്പിന്‍റെ ചുമതല എല്‍പ്പിക്കും എന്ന് ഏവരും ഉറ്റു നോക്കിയിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന ആ പ്രഖ്യാപനം മാര്‍ക്ക് റൂട്ട് നടത്തിയത്.

പ്രതിപക്ഷ എംപി

പ്രതിപക്ഷ എംപി

ചിത്രം കടപ്പാട് -വിക്കീപീഡിയ

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപിയും ആരോഗ്യ വിദഗ്ധനുമായ മാര്‍ട്ടിന്‍ വാന്‍ റിജിനെ രാജ്യത്തിന്റെ ആരോഗ്യ മന്ത്രിയാക്കി നിയമിക്കുന്നുവെന്നായിരുന്നു മാര്‍ക്ക് റൂട്ടിന്‍റെ പ്രഖ്യാപനം. പ്രതിപക്ഷ എംപിയാണെങ്കിലും വാന്‍ റിജിന് ആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അനുഭവ സമ്പത്തുണ്ടെന്നും അത് ഈ സമയത്ത് രാജ്യത്തിന് വളരെ അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവനാണ് വലുത്

ജനങ്ങളുടെ ജീവനാണ് വലുത്

മന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണത്തിന് വാന്‍ റിജിന്‍ ഒരു മടിയും കാണിച്ചതുമില്ല. അദ്ദേഹം ഉടന്‍ തന്നെ പദവിയില്‍ പ്രവേശിച്ച് ജോലികള്‍ തുടങ്ങി. ഭരണ-പ്രതിപക്ഷ നേതാക്കള്‍ ഒരു പോലെ പ്രധാനമന്ത്രിയേയും വാന്‍ റിജിനേയും അഭിനന്ദിച്ചു. രാഷ്ട്രീയത്തെക്കാള്‍ വലുത് ജനങ്ങളുടെ ജീവനാണ് ഈ സമയത്ത് വിലയെന്നായിരുന്നു ഒരു ഭരണപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്

 മോദിയെ പിന്തുണച്ച രജിനിക്ക് ട്വിറ്ററിന്‍റെ 'പണി കിട്ടി': ജനതാ കര്‍ഫ്യൂ ട്വീറ്റ് നീക്കം ചെയ്തു മോദിയെ പിന്തുണച്ച രജിനിക്ക് ട്വിറ്ററിന്‍റെ 'പണി കിട്ടി': ജനതാ കര്‍ഫ്യൂ ട്വീറ്റ് നീക്കം ചെയ്തു

 കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

English summary
coronavirus: netherlands govt appoints opposition mp as new health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X