കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതരം!! അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത് 1970 പേർ!! കൊവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു

Google Oneindia Malayalam News

വാഷിങ്ടൺ; അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ റെക്കോഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം 731 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12, 841 ആി. രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു.

Recommended Video

cmsvideo
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

വേൾഡ് വൈഡ് സെന്റർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തെക്കാൾ കൂടുതലായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ആക്രമണത്തിൽ അന്ന് 2753 പേരാണ് ന്യൂയോർക്ക് സിറ്റിയിൽ മാത്രം മരിച്ചത്. ആരെ മരണം 2977 ഉം. അതേസമയം കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഇതുവരെ 3202 പേരാണ് മരിച്ചത്. മാർച്ച് 13 നായിരുന്നു ന്യൂയോർക്കിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. വെറും രണ്ടാഴ്ച കൊണ്ടാണ് ഇത്രയും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

corona1-158

ഇതുവരെ ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ന്യൂജേഴ്സിയിൽ ഇന്നലെ 232 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 1232 ആയി.അതേസമയം വൈറസ് വ്യാപനം ശക്തമായതോടെ കുടിയേറ്റ തടവുകാരെ വിട്ടയക്കാൻ യുഎസ് നടപടി തുടങ്ങി. രാജ്യത്താകെ വിവിധ കേന്ദ്രങ്ങളിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ഇത്തരത്തിലുളള 40,000 ൽ അധികം പേർ തടങ്കലിൽ കഴിയുന്നുണ്ട്. ഇതുവരെ 160 പേരെ വിട്ടയച്ചതായും അധികൃതർ അറിയിച്ചു.

ന്യൂജേഴ്‌സി, അരിസോണ, ലൂസിയാന, പെൻ‌സിൽ‌വാനിയ, മിഷിഗൺ, കാലിഫോർണിയ എന്നിവിടങ്ങളിലെ 19 കുടിയേറ്റ തടവുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ഇവിടുത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരിൽ ഒരു വിഭാഗത്തെ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ കൊവിഡ് ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതിൽ ഡബ്ല്യുഎച്ച്ഒ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക്​ അമേരിക്ക നൽകുന്ന ഫണ്ട്​ നിർത്തലാക്കുമെന്നും ട്രംപ്​ ഭീഷണി മുഴക്കി.

ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്ന പണം തടഞ്ഞ് വെയ്ക്കാൻ പോവുകയാണ്. ശക്തമായി തടഞ്ഞ് വെയ്ക്കാൻ നമ്മുക്ക് കാണാം, ട്രംപ് പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ ഇതേപറ്റി ആലോചക്കും എന്നാണ് പറഞ്ഞതെന്നും ഇപ്പോൾ ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു. ലോകത്തെമ്പാടുമായി മരിച്ചവരുടെ എണ്ണം 82,023 ആയി. രോഗബാധിതരുടെ എണ്ണം 1,430,528 ആയി.

ഏപ്രിൽ 30 വരെ ടിക്കറ്റില്ല? സ്വകാര്യ ട്രെയിനുകളുടെ ബുക്കിംഗ് നിർത്തലാക്കി ഇന്ത്യൻ റെയിൽവേഏപ്രിൽ 30 വരെ ടിക്കറ്റില്ല? സ്വകാര്യ ട്രെയിനുകളുടെ ബുക്കിംഗ് നിർത്തലാക്കി ഇന്ത്യൻ റെയിൽവേ

ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?

ഡിസംബറില്‍ സംഭവിച്ചത്... ചൈന പറയുന്നു, ന്യൂമോണിയ പോലെ, നുണയെന്ന് ബ്രസീല്‍, കൊമ്പുകോര്‍ക്കല്‍!!ഡിസംബറില്‍ സംഭവിച്ചത്... ചൈന പറയുന്നു, ന്യൂമോണിയ പോലെ, നുണയെന്ന് ബ്രസീല്‍, കൊമ്പുകോര്‍ക്കല്‍!!

English summary
New york city records around 800 death in a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X