കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കിന്റെ ശാപമായി കൊവിഡ്-19; ജനത്തെ നിയന്ത്രിക്കേണ്ട പോലീസിലും വൈറസിന്റെ കടന്നാക്രമണം

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹോളിവുഡ് സിനിമകളിലെല്ലാം എന്‍വൈപിഡി എന്ന് പലരും കേട്ടുകാണും. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് എന്‍വൈപിഡി. ലോകത്തിലെ മികച്ച പോലീസ് സേനകളില്‍ ഒന്നാണിത്.

കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?കൊറോണ വൈറസ് മനുഷ്യനിലെത്തിയ 'റൂട്ട് മാപ്പ്'... ഒടുക്കം ആ സത്യത്തിലേക്ക് ലോകമെത്തുന്നു, സംഭവിച്ചത്?

എന്നാലിപ്പോള്‍ ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കൊറോണ വൈറസിന്റെ പിടിയില്‍ ആണ്. ഇതുവരെ 20 പോലീസുകാരാണ് മരണത്തിന് കീഴടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമൃതാനന്ദമയി 10 കോടി നല്‍കും; ദുരിതാശ്വാസ നിധിയിലേക്കല്ല, പിഎം കെയേഴ്സിലേക്ക്! കേരളത്തിന് 3 കോടിഅമൃതാനന്ദമയി 10 കോടി നല്‍കും; ദുരിതാശ്വാസ നിധിയിലേക്കല്ല, പിഎം കെയേഴ്സിലേക്ക്! കേരളത്തിന് 3 കോടി

ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉള്ള രാജ്യം അമേരിക്കയാണ്. ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അമേരിക്കയില്‍ തന്നെ. അമേരിക്കയില്‍ രോഗബാധയും മരണവും ഏറ്റവും അധികം ഉള്ളത് ന്യൂയോര്‍ക്കിലാണ്.

20 പോലീസുകാര്‍

20 പോലീസുകാര്‍

ന്യൂയോര്‍ക്കില്‍ ഇതുവരെ 20 പോലീസുകാരാണ് കൊറണ വൈറസിന് മുന്നില്‍ കീഴടങ്ങിയിട്ടുള്ളത്. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റ് വില്യം ഹയെസ് ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. അമേരിക്കന്‍ സൈനികനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 31 വര്‍ഷമായി എന്‍വൈപിഡിയുടെ ഭാഗമായിരുന്നു.

രണ്ടായിരത്തി അഞ്ഞൂറിലധികം

രണ്ടായിരത്തി അഞ്ഞൂറിലധികം

ഇതുവരെ ന്യൂയോര്‍ക്കില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന 2,318 പേര്‍ക്കും 417 സിവിലിയന്‍ മെമ്പേഴ്‌സിനും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം ജീവനക്കാരുടെ 18 ശതമാനത്തോളം പേര്‍ ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്കിലെ സ്ഥിതി

ന്യൂയോര്‍ക്കിലെ സ്ഥിതി

അമേരിക്കയില്‍ ഏറ്റവും രൂക്ഷമായ അവസ്ഥ നേരിടുന്നത് ന്യൂയോര്‍ക്ക് ആണ്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇവിടെ മൊത്തത്തില്‍ രോഗബാധ ഉണ്ടായിട്ടുള്ളത്. മരണ സംഖ്യ പതിനായിരത്തിലേക്ക് എത്താറായി. ഇതുവരെ 9,835 പേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു.

മോര്‍ച്ചറികള്‍ നിറഞ്ഞു

മോര്‍ച്ചറികള്‍ നിറഞ്ഞു

മോര്‍ച്ചറികള്‍ പോലും നിറഞ്ഞുകവിയുന്ന അവസ്ഥയാണ് ന്യൂയോര്‍ക്കിലിപ്പോള്‍. ആശുപത്രികളിലെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനങ്ങളും നിറഞ്ഞു. ഇതോടെ വലിയ ട്രക്കുകളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തി അവയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. ശ്മശാനങ്ങളും വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍.

പോലീസില്ലെങ്കില്‍

പോലീസില്ലെങ്കില്‍

ലോക്ക് ഡൗണ്‍ കാലത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് സംവിധാനം കാര്യക്ഷമമാകണം. എന്നാല്‍ അത് പോലും സാധ്യമാക്കാന്‍ പറ്റുന്ന സ്ഥിതിയില്‍ അല്ല ന്യൂയോര്‍ക്ക് ഇപ്പോള്‍. രോഗം രൂക്ഷമായവര്‍ക്ക് ആവശ്യമായത്രെ വെന്റിലേറ്ററുകളോ ആശുപത്രി ബെഡ്ഡുകളോ പോലും ഇല്ലാത്ത സ്ഥിയില്‍ തന്നെയാണ് ന്യൂയോര്‍ക്ക് നഗരം ഇപ്പോഴും.

കൊറോണയില്‍ ലോകത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക്? 'അത്ഭുത മരുന്നി'ന്റെ മുക്കാലും ഇന്ത്യയുടെ കൈയ്യില്‍കൊറോണയില്‍ ലോകത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക്? 'അത്ഭുത മരുന്നി'ന്റെ മുക്കാലും ഇന്ത്യയുടെ കൈയ്യില്‍

സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചു; ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ്... ഇനിയും സ്വര്‍ണം കുതിക്കുംസ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചു; ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ്... ഇനിയും സ്വര്‍ണം കുതിക്കും

English summary
Coronavirus: New York Police Department face fatal issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X