കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ടോയ്‌സ് വിൽപന മൂന്നിരട്ടി!!! ഞെട്ടിപ്പിക്കുന്ന ലോക്ക് ഡൗൺ കാലം... ഗർഭനിരോധന ഉറകൾക്ക് ക്ഷാമം

  • By Desk
Google Oneindia Malayalam News

വെല്ലിങ്ടണ്‍:ലോകത്തിലെ പാതിയേറെ ജനങ്ങള്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍. ബാക്കിയുള്ളവര്‍ ഈ സമയം എങ്ങനെ ചെലവഴിക്കും എന്നത് വലിയൊരു ചോദ്യമാണ്. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് ഒമ്പതാം മാസം ലോകത്ത് നവജാത ശിശുക്കളുടെ ബഹളമായിരിക്കും എന്നൊരു തമാശയും ലോകമെങ്ങും പടരുന്നുണ്ട്.

ഗര്‍ഭനിരോധന ഉറകള്‍ കിട്ടാത്ത കാലം! കൊറോണ ഒഴിയുമ്പോള്‍ ലോകജനസംഖ്യ കൂടുമോ കുറയുമോ? ചില യാഥാർത്ഥ്യങ്ങൾഗര്‍ഭനിരോധന ഉറകള്‍ കിട്ടാത്ത കാലം! കൊറോണ ഒഴിയുമ്പോള്‍ ലോകജനസംഖ്യ കൂടുമോ കുറയുമോ? ചില യാഥാർത്ഥ്യങ്ങൾ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ കുത്തനെ ഉണ്ടായ ഉയര്‍ച്ചയെ കുറിച്ചാണ് ഈ വാര്‍ത്ത. ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് വില്‍പന സംബന്ധിച്ച് കുറേ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഇതിന് ഒരു പ്രശ്‌നവും ഇല്ല. എല്ലാം നിയമ വിധേയമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചിലയിടങ്ങളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് നോക്കാം...

ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ

 ഭയന്നത് ഇങ്ങനെ

ഭയന്നത് ഇങ്ങനെ

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പല ഭരണകൂടങ്ങളും ഭയന്ന ചില കാര്യങ്ങളുണ്ട്. ടോയ്‌ലറ്റ് പേപ്പര്‍ മുതല്‍ ഭക്ഷ്യ വസ്തുക്കള്‍ വരെ ആളുകള്‍ വാങ്ങിക്കൂട്ടി അനാവശ്യ ക്ഷാമം ഉണ്ടാക്കുമോ എന്നതായിരുന്നു അത്. ഇത് ചിലയിടങ്ങളില്‍ ശരിയായി ഭവിക്കുകയും ചെയ്തു.

എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ ഇതിനൊപ്പം ഡിമാന്റ് കൂടിയ മറ്റ് ചില സാധനങ്ങളും ഉണ്ടായിരുന്നു.

സെക്‌സ് ടോയ്‌സ്

സെക്‌സ് ടോയ്‌സ്

ന്യൂസിലാന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ന്യൂസിലാന്‍ഡില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ മൂന്നിരട്ടി വര്‍ദ്ധനയാണത്രെ ഉണ്ടായത്. അവശ്യ സാധനങ്ങള്‍ വാങ്ങാനും അത്യാവശ്യം ഒന്ന് നടക്കാനും അല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ക്ക് കിട്ടിയിട്ടുള്ള കര്‍ശന നിര്‍ദ്ദേശം. മൊത്തം നാലാഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

48 മണിക്കൂറില്‍ സംഭവിച്ചത്

48 മണിക്കൂറില്‍ സംഭവിച്ചത്

ഒരു സുപ്രഭാതത്തില്‍ അങ്ങ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നില്ല ന്യൂസിലാന്‍ഡ് ചെയ്തത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള സമയമൊക്കെ കിട്ടിയിരുന്നു. എന്നാല്‍ ഈ 48 മണിക്കൂറില്‍ ആയിരുന്നത്രെ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധന ഉണ്ടായത്.

സമയം കൊല്ലാനുള്ള വഴികള്‍

സമയം കൊല്ലാനുള്ള വഴികള്‍

നാല് ആഴ്ച സമയം എങ്ങനെ ചെലവഴിക്കും എന്നതിന് ന്യൂസിലാന്‍ഡുകാര്‍ കണ്ടെത്തിയ ഉത്തരമാണത്രെ ഈ സെക്‌സ് ടോയ്‌സിന്റെ വില്‍പനയില്‍ ഉണ്ടായ വര്‍ദ്ധന. പലരും ഈ കാലം സെക്‌സ് ടോയ്‌സ് ഉപയോഗിച്ച് പഠിക്കാന്‍ പോലും ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കക്കാര്‍ക്കുള്ളത്

തുടക്കക്കാര്‍ക്കുള്ളത്

അഡള്‍ട്ട് ടോയ് മെഗാസ്‌റ്റോര്‍ എന്നത് ന്യീസിലാന്‍ഡിലെ പ്രധാന സെക്‌സ് ടോയ്‌സ് വില്‍പനക്കാരാണ്. തുടക്കക്കാര്‍ക്കുള്ള സെക്‌സ് ടോയ്‌സിനാണ് ഏറ്റവും ഡിമാന്‍ഡ് ഉണ്ടായിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഇഷ്ടം പോലെ സമയമുണ്ടല്ലോ, അങ്ങനെയെങ്കില്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ചേക്കാം എന്നതാണത്രെ ബഹുഭൂരിപക്ഷത്തിന്റേയും ചിന്ത!

ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും

ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും

ന്യൂസിലാന്‍ഡില്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും എല്ലാം സെക്‌സ് ടോയ്‌സ് വില്‍പന തകൃതിയായി നടന്നു എന്നാണ് പറയുന്നത്. മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ച ഉടന്‍ തന്നെ വില്‍പനയിലെ മാറ്റം പ്രകടമായിരുന്നു. ലോക്ക് ഡൗണ്‍ പ്രതീക്ഷിക്കപ്പെട്ടതോടെ വില്‍പന കത്തിക്കയറുകയും ചെയ്തു.

അവശ്യ സര്‍വ്വീസ്!

അവശ്യ സര്‍വ്വീസ്!

എന്തായാലും ഈ ലോക്ക് ഡണ്‍ കാലത്തും അഡള്‍ട്ട് ടോയ് മെഗാസ്റ്റാര്‍ അടച്ചിട്ടില്ല. കാരണം അവശ്യ സര്‍വ്വീസുകളുടെ കൂട്ടത്തിലാണ് ഇവരെ സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഗര്‍ഭനിരോധന ഉറകളും മറ്റ് മരുന്നുവകകളും എല്ലാം ഇവര്‍ വില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കിക്കൊടുത്തത്. എല്ലാ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം ആണെന്നാണ് സ്ഥാപനം പറയുന്നത്.

ഗര്‍ഭനിരോധന ഉറകള്‍ കിട്ടാനില്ല

ഗര്‍ഭനിരോധന ഉറകള്‍ കിട്ടാനില്ല

ലോക്ക് ഡൗണിലും ഏത് പൗരനും പുറത്തിറങ്ങാന്‍ പറ്റുന്നത് മരുന്ന് വാങ്ങാന്‍ ആയിരിക്കും. ഇതിന്റെ കൂടെ ഗര്‍ഭ നിരോധന ഉറകളും വാങ്ങാം. എന്നാല്‍ ാഗോള തലത്തില്‍ ഇപ്പോള്‍ ഗര്‍ഭ നിരോധന ഉറകള്‍ക്ക് വലിയ ക്ഷാമം ആണ് നേരിടുന്നത്. പ്രമുഖ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവച്ചതിനൊപ്പം ആവശ്യക്കാര്‍ കൂടിയതും ആണ് ക്ഷാമത്തിന് കാരണം.

English summary
Coronavirus: New Zealand's sex toy sales triple during lock-down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X