കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിത്തരിച്ച് അമേരിക്ക... രോഗികൾ 100,000 കവിഞ്ഞു; കാത്തിരിക്കുന്നത് 22 ലക്ഷം എന്ന മരണക്കണക്കോ?

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയി 22 ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വരും എന്നായിരുന്നു പത്ത് ദിവസം മുമ്പ് പുറത്ത് വന്ന ഒരു പ്രൊജക്ഷന്‍ സ്റ്റഡി പ്രവചിച്ചിരുന്നത്. ഇംഗ്ലണ്ടില്‍ അഞ്ച് ലക്ഷം പേരെങ്കിലും മരിക്കും എന്നും പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയിൽ മാത്രം 22 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ... കൊറോണയിൽ ഞെട്ടിക്കുന്ന പഠനംഅമേരിക്കയിൽ മാത്രം 22 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ... കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

അതുവരെ മെല്ലപ്പോക്കിലായിരുന്നു ഇംഗ്ലണ്ട് പെട്ടെന്ന് ഉണര്‍ന്നെഴുന്നേറ്റു. പക്ഷേ, അമേരിക്കയ്ക്ക് അപ്പോഴും വലിയ ചൂടൊന്നും ഉണ്ടായില്ല. അതിന് ഇപ്പോള്‍ അമേരിക്ക അനുഭവിക്കുകയാണ്.

വീണ്ടും എംഎ യൂസഫലി...! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി; 12 കോടിയുടെ ഇളവിന് പിറകേവീണ്ടും എംഎ യൂസഫലി...! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി; 12 കോടിയുടെ ഇളവിന് പിറകേ

ലോകത്താകമാനം കൊറോണ വൈറസ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുമ്പോള്‍, അതില്‍ ഒരു ലക്ഷം രോഗികളും അമേരിക്കയില്‍ ആണ്. രോഗത്തിന്റെ ഉറവിടം ആ ചൈനയേയും, പിന്നീട് രോഗം പടര്‍ന്നുപിടിച്ച ഇറ്റലിയേയും മറികടന്നിരിക്കുകയാണ് അമേരിക്ക. വിശദാംശങ്ങള്‍.

22 ലക്ഷം പേര്‍ മരിക്കും

22 ലക്ഷം പേര്‍ മരിക്കും

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസന്റെ നേതൃത്വത്തില്‍ നടന്ന പഠനമായിരുന്നു ഞെട്ടിക്കുന്ന പ്രവചനം നടത്തിയത്. രോഗവ്യാപനം ലഘൂകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കും എന്നും പ്രൊജക്ഷന്‍ സ്റ്റഡി പ്രവചിക്കുന്നു.

'സ്പാനിഷ് ഫ്‌ലൂ' എന്ന പേരില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ച പനി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് ഫെര്‍ഗൂസന്റെ പഠനം.

 ഒരു ലക്ഷം കവിഞ്ഞു

ഒരു ലക്ഷം കവിഞ്ഞു

ലോകത്തെ കൊറോണ വൈറസ് ബാധിതരില്‍ ആറില്‍ ഒന്നും അമേരിക്കയില്‍ ആണ് എന്നതാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിപ്പിക്കുന്ന വിവരം. വെള്ളിയാഴ്ച വൈകുന്നേരത്തോട് കൂടി തന്നെ അമേരിക്കയിലെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരുന്നു. ഇപ്പോള്‍ മരണം ആയിരത്തി എഴുനൂറും കവിഞ്ഞു. വളരെ പെട്ടെന്നായിരുന്നു അമേരിക്കയില്‍ രോഗവ്യാപം ഇത്രയും രൂക്ഷമായതും മരണ സംഖ്യയില്‍ വലിയ വര്‍ദ്ധന ഉണ്ടായതും.

ട്രംപിന്റെ ന്യായം

ട്രംപിന്റെ ന്യായം

ആദ്യം വൈറസ് ബാധയെ പരിഹസിച്ചിരുന്ന ആളായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതുതന്നെയാണ് ഇപ്പോള്‍ അമേരിക്ക ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് എത്താനുള്ള കാരണവും.

ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്നതിന് ട്രംപ് ഒരു ന്യായീകരണവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത് എന്നാണ് ന്യായം. എന്നാല്‍ ഒരുപരിധിവരെ ഇത് ശരിയുമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പരിശോധന നടക്കാത്തതാണ് രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കാത്തതിന് കാരണം എന്നും ആക്ഷേപുണ്ട്.

വെന്റിലേറ്ററുകള്‍ ഇല്ലെങ്കില്‍

വെന്റിലേറ്ററുകള്‍ ഇല്ലെങ്കില്‍

ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെങ്കില്‍ അമേരിക്ക നേരിടാന്‍ പോകുന്നത് കൂട്ടമരണം ആകും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്തായാലും സര്‍ക്കാര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്.

അമേരിക്കയില്‍ മാത്രം അടിയന്തരമായി ഒരു ലക്ഷത്തോളം വെന്റിലേറ്ററുകള്‍ വേണ്ടി വരും എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ മരണസംഖ്യ ഇത്രയും ഉയരാനുള്ള കാരണം വെന്റിലേറ്ററുകളുടെ അഭാവം ആയിരുന്നു.

100 ദിവസം, 100,000 ലക്ഷം വെന്റിലേറ്റര്‍

100 ദിവസം, 100,000 ലക്ഷം വെന്റിലേറ്റര്‍

ഇതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 100 ദിവസം കൊണ്ട് ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കും എന്നതാണത്. എന്നാല്‍ 100 ദിവസങ്ങള്‍ അമേരിക്ക എങ്ങനെ മുന്നോട്ട് പോകും എന്നതും ഏറെ നിര്‍ണായകമായ കാര്യമാണ്.

എന്തായാലും വെന്റിലേറ്ററുകളുടെ നിര്‍മാണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ പലരും കാര്‍ ഉത്പാദനം നിര്‍ത്തി വെന്റിലേറ്റര്‍ നിര്‍മാണം തുടങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ സ്ഥിതി ഗുരുതരം

ന്യൂയോര്‍ക്കിലെ സ്ഥിതി ഗുരുതരം

അമേരിക്കയിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഇല്ലെന്നതാണ് ഇവിടത്തെ ഏറ്റവും വലിയ വെല്ലുവിളി. അതുപോലെ തന്നെ വേണ്ടത്ര ഐസിയുകളും വെന്റിലേറ്ററുകളും ഇല്ല.

ഇത് മാത്രമല്ല പ്രശ്‌നം. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് ഇതിലും വലിയ വെല്ലുവിളിയാണ്. സുരക്ഷാ മാസ്‌കുകള്‍ പോലും ആവശ്യത്തിന് ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍.

ചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽ

English summary
Coronavirus: Number of confirmed cases crossed One Lakh in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X