കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും നിര്‍ത്തുന്നു; മണി എക്‌സ്‌ചേഞ്ച് സെന്ററുകളും അടച്ച് പൂട്ടും

  • By Anupama
Google Oneindia Malayalam News

മസ്‌കത്ത്: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഒമാന്‍. പൊതു സ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയാക്കുക തുടങ്ങിയ പുതിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വെക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃകര്‍ വ്യക്തമാക്കി.

നിലവിലെ ഒമാനില്‍ 55 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ചയാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം 17 പേര്‍ക്ക് രോഗം ഭേദപ്പെട്ടിട്ടുമുണ്ട്. കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.

രാജ്യത്തെ മുഴുവന്‍ മണി എക്‌സ്‌ചേഞ്ച് സെന്ററുകളും അടച്ച് പൂട്ടും. പകരം ബാങ്കുകള്‍ വൈറസ് വ്യാപനം തടയുന്നതിനെതിരായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചപകൊണ്ട് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

പത്ര മാധ്യമങ്ങള്‍

പത്ര മാധ്യമങ്ങള്‍

രാജ്യത്ത് വിതരണം ചെയ്യുന്ന മുഴുവന്‍ പത്രങ്ങളും മാഗസീനുകളും ഉള്‍പ്പെടെ അച്ചടി മാധ്യമങ്ങളുടെ പ്രിന്റിംഗ് നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഇവയുടെ വിതരണവും നിര്‍ത്തി വെക്കും. രാജ്യത്തിന് പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്നവയുടെ വിതരണത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാര്‍

ജീവനക്കാര്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്താനാണ് തീരുമാനം. മറ്റ് ജീവനക്കാര്‍ ഓഫീസുകളില്‍ വരാതെ വീടുകളിലിരുന്ന് ജോലി ചെയ്യും. സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി.

പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചുപൂട്ടും. പകരം ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കറന്‍സി നോട്ടുകളുടെ ഇടപാട് പരിമിതപ്പെടുത്തി പകരം ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

പ്രവാസി തൊഴിലാളികള്‍

പ്രവാസി തൊഴിലാളികള്‍

പ്രവാസി തൊഴിലാളികള്‍ പുറത്തിറങ്ങുന്നതിന് മാന്‍ പവര്‍ മന്ത്രാലയം നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോലി സമയം കഴിഞ്ഞാല്‍ പ്രവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദേശം. വാരാന്ത്യങ്ങളിലും പൊതു അവധികളിലും വീട്ടില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ തുടരാന്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമാണ് നിര്‍ദേശം നല്‍കേണ്ടത്.

പൊതുഗതാഗതം

പൊതുഗതാഗതം

രാജ്യത്തെ പൊതുഗതാഗത സംവിധാനം നിര്‍ത്താന്‍ ഒമാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ടാക്‌സി, ബസ്, ഫെറി തുടങ്ങിയവയുടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടൊപ്പം ആശുപത്രികളിലും കനത്ത് നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സുല്‍ത്താന്‍ ബാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ എല്ലാ പരിശോധനകളും നിര്‍ത്തിവെക്കാനും ഉത്തരവിട്ടിരുന്നു. ലബോറട്ടറി പരിശോധനകള്‍,
ഫിസിക്കല്‍ തെറാപ്പി, റേഡിയോളജി. ഫിസിയോളജി, ന്യൂട്രീഷന്‍, എന്നീ ക്ലിനിക്കുകളെല്ലാം സേവനം നിര്‍ത്തിയിട്ടുണ്ട്.

രാജ്യത്ത് കടകള്‍ അടക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇനിയും അടയ്ക്കാത്തവര്‍ക്കെതിരെ ആയിരം റിയാല്‍ വരെ പിഴയും കടയുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. സ്പോര്‍ട്സ് ക്ലബ്ബ്, കടകള്‍, ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, കോഫീ ഷോപ്പ് എന്നിവയ്ക്കാണ് തുറക്കുന്നതിന് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Coronavirus: Oman has Stop Printing and Distribution Of Newspapers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X