കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ചൈനയിൽ മരണം 800 കടന്നു, സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു, യുഎഇയിൽ 2 പേർക്ക് കൂടി വൈറസ് ബാധ

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ണ്ണം 811 ആയി. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

മരിച്ചവരില്‍ 780 പേരും കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയില്‍ നിന്നുള്ളവരാണ്. ശനിയാഴ്ച മാത്രം 2656 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം ചൈനയിൽ 89 പേർ മരിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധമൂലം ഒരു അമേരിക്കൻ സ്വദേശിയും ഡപ്പാൻ സ്വദേശിയും ചൈനയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ജപ്പാൻ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ 28 ഓളം രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ

യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ


യുഎഇ യില്‍ രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. അതേസമയം യുഎസ് കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു.

കർശന നിരീക്ഷണം

കർശന നിരീക്ഷണം

ചൈനിൽ നിന്ന് എത്തിയവർക്ക് കർശന നിർദേശങ്ങളാണ് കേരളത്തിൽ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വീഴ്ചയുമില്ല. ചൈനയിൽ നിന്ന് എത്തിയവർ ഒരു കാരണവശാലും പൊതു പരിപാടികൾളിൽ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കാസർകോട് അവലോകന യോഗം

കാസർകോട് അവലോകന യോഗം


കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വൈറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചൈനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച അവലോകന യോഗം ചേരും.

കാസർകോട് രണ്ട് പേർ ആശുപത്രിയിൽ

കാസർകോട് രണ്ട് പേർ ആശുപത്രിയിൽ


കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയടക്കമുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 101 പേരാണ് നിലവിൽ കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച ഒരാളടക്കം രണ്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പരിശോധനക്കായി 22 പേരുടെ സാമ്പിൾ അയച്ചതിൽ 19 പേരുടെ ഫലവും നെഗറ്റീവായിരുന്നു. മൂന്ന് പേരുടെ ഫലമാണ് ഇനിയും കിട്ടാനുള്ളത്.

English summary
Coronavirus outbreak: Death toll in China rises past 800, Exceeds SARS Deaths Worldwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X