Get Updates
Get notified of breaking news, exclusive insights, and must-see stories!

അടങ്ങാതെ കൊറോണ: ചൈനയില്‍ മരിച്ചത് 490 പേര്‍, ജപ്പാനില്‍ പത്ത് പേര്‍ക്കെന്ന് സ്ഥിരീകരണം!!

Recommended Video

cmsvideo
    Corona Virus : Japan Confirms 10 Fresh Cases On Ship | Oneindia Malayalam

    ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെത്തുയര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 490 കടന്നു. ഇതിനിടെ ജപ്പാനിലെ ക്രൂയിസ് കപ്പലില്‍ പുതിയതായി പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും തായ് ലന്റിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച പത്ത് പേരെയും കപ്പലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കപ്പലിലെ 3700 ഓളം വരുന്ന യാത്രക്കാരെയും ജീവനക്കാരും കപ്പലില്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യമന്ത്രി നൊബുകട്സു കാറ്റോ അറിയിച്ചു. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ജപ്പാനില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 33 ആയിക്കഴിഞ്ഞു. തായ് ലന്‍ഡ‍ില്‍ ആറ് കേസുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    വൈറസ് ബാധ തടയുന്നതിനായി ചൈന മെയിന്‍ലാന്‍ഡുമായുള്ള അതിര്‍ത്തി അടച്ചിടണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ ആശുപത്രി ജീവനക്കാര്‍ സമരം ചെയ്തുവരികയാണ്. 7000 പേരാണ് സമരം ചെയ്യുന്നത്. ഇതോടെ ആശുപത്രികളിലെ സേവനങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നിലവില്‍ കരമാര്‍ഗവും സമുദ്രമാര്‍ഗ്ഗവുമുള്ള റൂട്ടുകള്‍ അടച്ചിട്ടിട്ടുണ്ട്. സമ്പൂര്‍ണമായി അതിര്‍ത്തി അടച്ചിടണമെന്നാണ് ആശുപത്രി ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ചൈനയിലേക്ക് സഞ്ചരിക്കാത്ത നാല് പേര്‍ക്ക് കൂടി ഹോങ്കോങ്ങില്‍ അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

    corona-15808

    രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ റെയില്‍വേ, വിമാന, റോഡ് ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ നഗരത്തിലുള്ള വിദേശകളായ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇപ്പോഴും നടത്തിവരുന്നുണ്ട്. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ഇപ്പോള്‍ 24,324ലെത്തിയിട്ടുണ്ട്. മെയിന്‍ലാന്‍ഡ് ചൈനക്ക് പുറത്ത് 180 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങില്‍ രണ്ട് പേരും ഫിലിപ്പൈന്‍സില്‍ ഒരാളും മരിച്ചിട്ടുണ്ട്.

    പത്ത് ദിവസം കൊണ്ട് ചൈനയില്‍ നിര്‍മിച്ച ആശുപത്രിയിലും കൊറോണ വൈറസ് ബാധിതരെ പ്രവേശിപ്പിച്ച് ചികിത്സിക്കാന്‍ ആരംഭിച്ചിരുന്നു. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഹാളുകളും ജിംനാസ്റ്റിക് സെന്ററുകളും ആശുപത്രികളാക്കി മാറ്റിയാണ് കുടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+