കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയൊഴിയാതെ സ്പെയിൻ: 24 മണിക്കൂറിൽ 838 മരണം, ആഗോളതലത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്....

Google Oneindia Malayalam News

മാഡ്രിഡ്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തോട് അടുക്കുമ്പോൾ സ്പെയിനിലെ ആൾനാശം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 838 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഞായറാഴ്ച സ്പെയിൻ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ സ്പെയിനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,528 ആയിട്ടുണ്ട്. 78,797 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിൽ 9.1 ശതമാനം പേരാണ് രാജ്യത്ത് രോഗബാധിതരാവുന്നത്. ഇറ്റലിക്ക് ശേഷം ഏറ്റവുമധികം ആൾനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിലാണ്. 31,000 പേരാണ് കൊറോണ ബാധിച്ച് ലോകത്ത് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

 പായിപ്പാട് അതിഥി തൊഴിലാളികളുടെ അവസ്ഥ; നേരത്തേ മുന്നറിയിപ്പ് നൽകി, കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു പായിപ്പാട് അതിഥി തൊഴിലാളികളുടെ അവസ്ഥ; നേരത്തേ മുന്നറിയിപ്പ് നൽകി, കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു

സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 838 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മധ്യേഷ്യയിലെ കൊ റോണയുടെ പ്രഭവകേന്ദ്രമായ ഇറാനിൽ ഞായറാഴ്ച 123 പേരാണ് മരിച്ചത്. ഇതോടെ ഇറാനിൽ മരിച്ചവരുടെ എണ്ണം 2,640 ആയിട്ടുണ്ട്. 12,391 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗം ഭേദമായി വരുന്നവരെ വീടുകളിലേക്ക് അയയ്ക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു.

coronavirus-32

ഏറ്റവുമധികം കൊറോണ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന യൂറോപ്യൻ രാഷ്ട്രങ്ങളിൽ അമേരിക്കയാണ് മുന്നിലുള്ളത്. ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കൊറോണ മൂലം ഏറ്റവുമധികം പേർ മരണമടഞ്ഞിട്ടുള്ളത്. രോഗം ബാധിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്ക് രോഗം ഭേദമായി വരുന്നുണ്ട്. ഇത് സംബന്ധിച്ച് ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലാണ് പുറത്തുവന്നത്.

രോഗ ലക്ഷണങ്ങളെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നതിനിടെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയ സന്ദേശം ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ്. 1,019 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 260 പേരാണ് ബ്രിട്ടനിൽ മരിച്ചത്. 17,089 പേർക്കാണ് ഞായറാഴ്ച വരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഇതിനകം 1000 കവിഞ്ഞിട്ടുണ്ട്. 25 പേർ രോഗത്തെ മരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Coronavirus outbreak: Spain reports 838 death within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X