കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പാകിസ്താന്‍ പങ്കെടുക്കും, മോദിക്ക് പിന്തുണ!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യത്തെ അംഗീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിവല്‍ പാകിസ്താന്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. നേരത്തെ സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മ ഒറ്റക്കെട്ടായി നിന്ന് കൊറോണ വൈറസ് ഭീതിയെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ലോകനേതാക്കള്‍ തമ്മില്‍ ചര്‍ച്ച വേണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

1

അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക അസിസ്റ്റന്റിനെ സാര്‍ക്ക് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി നിയമിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ആഗോളതലത്തിലും പ്രാദേശിക തലത്തിലും കോവിഡ് 19നെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇമ്രാന്‍ ഖാനുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. അദ്ദേഹം പ്രതിനിധിയെ അയക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യക്കും മറ്റ് അയല്‍ രാജ്യങ്ങള്‍ക്കും ഏത് തരത്തിലുള്ള സഹായത്തിനും പാകിസ്താന്‍ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയാണ് മോദി സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമുക്ക് സജ്ജമാക്കാം. ശക്തമായ പോരാട്ടത്തിന് തന്ത്രമൊരുക്കാം. നമ്മുടെ പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ലോകത്തിന് നമുക്കൊരു മാതൃകയാവാം. ആരോഗ്യപ്രദമായ നല്ലൊരു അന്തരീക്ഷം നമുക്ക് വളര്‍ത്തിയെടുക്കാനാവുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആവശ്യത്തോട് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ സാര്‍ക്ക് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. ബാക്കിയുള്ളവരും ഇതിനെ അനുകൂലിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം ദില്ലിയിലാണ് രണ്ടാമത്തെ മരണം സംഭവിച്ചത്. 80ലധികം പേര്‍ക്ക് രോഗബാധയുണ്ട്. ഇതില്‍ 17 വിദേശികളാമ്. പാകിസ്താനില്‍ 21 കേസുകളും അഫ്ഗാനിസ്ഥാനില്‍ 7 പോസിറ്റീവ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭൂട്ടാനിലും നേപ്പാളിലും ഓരോ കേസുകളും ശ്രീലങ്കയില്‍ രണ്ടും ബംഗ്ലാദേശില്‍ മൂന്നും മാലിദ്വീപില്‍ എട്ട് കേസുകളുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന മഹാരോഗമായി കൊറോണയെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്ന് പിടിക്കുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതിനിടെ ചൈനക്കാരെ കുറ്റപ്പെടുത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഷോയിബ് അക്തറും രംഗത്തെത്തി. ചൈനക്കാര്‍ വവ്വാലുകളെയും പട്ടികളെയും പൂച്ചകളെയും ഭക്ഷിക്കുന്നത് കൊണ്ടാണ് കൊറോണ പടര്‍ന്ന് പിടിച്ചതെന്നാണ് അക്തര്‍ പറയുന്നത്. വവ്വാലുകളുടെ രക്തം ചൈനക്കാര്‍ കുടിക്കാറുണ്ടെന്നും അക്തര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ രണ്ടാമന്‍ ആരാകും? മാസ്റ്റര്‍ ഗെയിമുമായി കമല്‍നാഥ്, സിന്ധ്യ ഗ്രൂപ്പിന് പുതിയ ഓഫര്‍!!കോണ്‍ഗ്രസില്‍ രണ്ടാമന്‍ ആരാകും? മാസ്റ്റര്‍ ഗെയിമുമായി കമല്‍നാഥ്, സിന്ധ്യ ഗ്രൂപ്പിന് പുതിയ ഓഫര്‍!!

English summary
pakistan ready for saarc video call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X