Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗം പടരുന്നു.... 3 ദിവസം കൊണ്ട് ഒരുലക്ഷം രോഗബാധിതര്‍, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

ലണ്ടന്‍: കൊറോണവൈറസ് ലോകത്താകമാനം കത്തിപ്പടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ അധ്യക്ഷന്‍ തെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് ഇതിലൂടെ വ്യക്തമാണെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ആഗോള തലത്തില്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്താകമാനം 3.78 ലക്ഷത്തോളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വൈറസ് അതിവേഗം പടരുന്നത് കൊണ്ടാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

1

കൊറോണ വ്യാപനത്തിന്റെ കണക്കുകളും ഗെബ്രിയെസൂസ് പുറത്തുവിട്ടു. ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് വൈറസ് ബാധയെത്താന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ പിന്നീടുള്ള 11 ദിവസം കൊണ്ടാണ് ലോകത്താകമാനുള്ള ഒരു ലക്ഷം പേരിലേക്ക് വൈറസ് എത്തിയത്. അടുത്ത ഒരു ലക്ഷം പേരിലേക്ക് എത്താനെടുത്ത് വെറും നാല് ദിവസമാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ വേഗത കണക്കുകൂട്ടുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബര്‍ 31നാണ് ചൈനയില്‍ കൊറോണബാധ ഔദ്യോഗിമായി സ്ഥിരീകരിച്ചത്.

മാര്‍ച്ച് ആറിന് രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ന്നു. മാര്‍ച്ച് 17ന് ഇത് രണ്ട് ലക്ഷത്തിലേക്ക് കുതിച്ചു. മാര്‍ച്ച് 21ന് മൂന്ന് ലക്ഷത്തിന് മുകളിലേക്ക് ഇത് എത്തുകയും ചെയ്തു. അതേസമയം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തില്‍ നിന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട സംഖ്യയാണിതെന്നും, കണക്കില്‍പ്പെടാത്ത രോഗികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കര്‍ശനമായ കരുതല്‍ നടപടികളൂടെ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാമെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. ഒരു ഫുട്‌ബോള്‍ ഗെയിം പോലെയാണ് വൈറസ് പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോള്‍ മത്സരം ജയിക്കണമെങ്കില്‍ പ്രതിരോധം ശക്തമാക്കണം. കൂടാതെ പ്രത്യാക്രമണവും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിഫ മേധാവ് ഗിയാനി ഇന്‍ഫാന്റിനോയ്‌ക്കൊപ്പം കൊറോണയ്‌ക്കെതിരെയുള്ള പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചായിരുന്നു. ഗെബ്രിയെസൂസ് മുന്നറിയിപ്പുകള്‍ നല്‍കിയത്. എല്ലാവരും കഴിയുന്നതും വീടുകളില്‍ തന്നെ തങ്ങണം. സാമൂഹിക അകലം പാലിക്കാനും തയ്യാറാവണം. സംശയം തോന്നുന്നവരില്‍ കൃത്യമായ പരിശോധന നടത്തുന്നതിലൂടെയും രോഗബാധ സ്ഥിരീകരിച്ചവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലൂടെയും രോഗവ്യാപനം തടയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പല രാജ്യങ്ങളും കൃത്യമായ പരിശോധാ കേന്ദ്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇതുവരെ കൊറോണയ്ക്ക് ഉപകാരപ്രദമാവുമെന്ന് കണ്ടെത്തിയിട്ടില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+