കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി യുഎഇ; തുടര്‍ച്ചയായ നാലാം ദിവസവും മരണമില്ല

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. കൊവിഡ് മരണം 7 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6030 പേരാണ് ലോകത്ത് മരണപ്പെട്ടത്.

Recommended Video

cmsvideo
4 ദിവസമായി ഒരൊറ്റ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല | Oneindia Malayalam

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് യുഎഇയില്‍ നിന്നും പുറത്ത് വരുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഇവിടം.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷഅയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ ഇന്ന്; തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെത്തും, കനത്ത സുരക്ഷ

 കൊവിഡ് മരണം

കൊവിഡ് മരണം

ലോകത്താകമാനം കൊവിഡ് മരണങ്ങള്‍ അടിക്കടി വര്‍ധിക്കുകയാണ്. എന്നാല്‍ യുഎയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒരു കൊവിഡ്-19 മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരേയും 55090 പേരാണ് കൊവിഡ് മുക്തി നേടിയിട്ടുള്ളത്.

യുഎഇ

യുഎഇ

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 227 പേര്‍ രോഗമുക്തരായതോടെയാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 55000 ത്തിലേക്കെത്തുന്നത്. 189 പേര്‍ക്ക് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. അതായയത് നിലവില്‍ രാജ്യത്തെ 90 ശതമാനം പേരും രോഗമുക്തി നേടിയിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രാജ്യങ്ങളിലൊന്നാണ് യുഎഇ.

വാക്‌സിന്‍ പരീക്ഷണം

വാക്‌സിന്‍ പരീക്ഷണം

യുഎഇയില്‍ കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണം തുടരുകയാണ്. ഇതിന്റെ ഭാഗമാകാന്‍ നിരവധി മലയാളികളാണ് രംഗത്തെത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള 109 ആരോഗ്യ പ്രവര്‍ത്തകര്‍ പരീക്ഷത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

സിനോഫോം

സിനോഫോം

കൊവിഡിനെതിരെ സിനോഫോം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇവ ഫലം കാണുമെന്നാണ് ആദ്യ രണ്ട് ഘട്ട പരീക്ഷണത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതേസമയം ലോകത്ത് കൊവിഡ് ബാധിതര്‍ 1,86, 81, 362 ആയി. അമേരിക്കയിലും ബ്രസീലിലുമാണ് കൊവിഡ് ബാധിതര്‍ കുതിച്ചുയരുന്നത്.

ഇന്ത്യയില്‍ കൊവിഡ്

ഇന്ത്യയില്‍ കൊവിഡ്

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 19ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കണക്ക് പ്രകാരം ഇന്നും കൊവിഡ് ബാധ 50000 കടക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. മഹരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് രോഗികള്‍ ഉയരുകയാണ്.

 രജ്ഞന്‍ ഗൊഗോയ്ക്ക് കൊവിഡ്

രജ്ഞന്‍ ഗൊഗോയ്ക്ക് കൊവിഡ്

അതിനിടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രജ്ഞന്‍ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോഗ്യപരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Coronavirus Pandemic: UAE Confirms no covid-19 death for The Past Four Consecutive Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X