Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ പാര്‍ട്ടിയില്‍ വിറച്ച് യൂറോപ്പ്...ലോക്ഡൗണ്‍ പരാജയം, ഇറ്റലി മുതല്‍ ഫ്രാന്‍സ് വരെ പുതിയ ഭീതി!!

പാരീസ്: ലോകത്ത് കൊറോണ വൈറസില്‍ മരണസംഖ്യ ഉയരുന്നതിനിടെ മറ്റൊരു ഭീതി കൂടി വര്‍ധിക്കുന്നു. പലയിടത്തും യുവാക്കള്‍ എല്ലാ നിര്‍ദേശങ്ങളും ലംഘിച്ച് പരസ്യമായ പാര്‍ട്ടി നടത്തുകയാണ്. ഇവര്‍ രോഗം പടര്‍ത്തുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത് ചെയ്യുന്നത്. യൂറോപ്പിലും ഓസ്‌ട്രേലിയും അമേരിക്കയിലും ഇത്തരം രീതി വര്‍ധിച്ച് വരികയാണ്. ഇന്ത്യയില്‍ ഗോമൂത്ര പാര്‍ട്ടിയെന്ന പേരില്‍ നടത്തിയ പരിപാടിക്ക് സമാനമാണ് ഇത്.

പോലീസിനെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്. മരുന്ന് വാങ്ങുന്നവരെ പോലും ഇവര്‍ ഭയപ്പെടുത്തുന്നതായിട്ടാണ് വിവരം. ഇവരെ നേരിടേണ്ടതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയിലാണ് ഭരണകൂടം. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലാണ് ഇത്തരം പാര്‍ട്ടികള്‍ കൂടുതലും നടക്കുന്നത്. ചൈനയില്‍ ഒരാളെ പോലും അനങ്ങാന്‍ പോലും അനുവദിക്കാതെയാണ് നിയമം നടപ്പാക്കുന്നത്. അതേ രീതി യൂറോപ്പില്‍ നടപ്പാവുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

ജര്‍മനിയില്‍ ദുരന്തം

ജര്‍മനിയില്‍ ദുരന്തം

ജര്‍മനിയില്‍ രോഗം കത്തിപടരുകയാണ്. ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശം പാളിയിരിക്കുകയാണ്. ഇവിടെ നൂറുകണക്കിന് വരുന്ന യുവാക്കള്‍ കൊറോണ പാര്‍ട്ടികളാണ് നടത്തുന്നത്. വീണുകിട്ടിയ അവധിയെ കൊറോണയെ പേടിച്ച് ഒഴിവാക്കില്ലെന്ന് ഇവര്‍ പറയുന്നു. പ്രായമായവരെ ഇവര്‍ കൊറോണയുണ്ടെന്ന് ചുമച്ച് കാണിച്ച് ഭയപ്പെടുത്തുന്നുമുണ്ട്. സ്‌പെയിനില്‍ യുവാക്കള്‍ രാത്രിയിലടക്കം കൊറോണ ബാധിത മേഖലയില്‍ ഇറങ്ങി നടക്കുകയാണ്. മാസ്‌ക് പോലും ഉപയോഗിക്കുന്നില്ല. ഫ്രാന്‍സ് മുതല്‍ ഫ്‌ളോറിഡ വരെയുള്ള സ്ഥലങ്ങളില്‍ ഇത്തരം ശല്യക്കാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പോലീസ്.

രോഗം പടരും

രോഗം പടരും

ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ഐസൊലേഷനില്‍ നിന്ന് ചാടിപ്പോകുന്ന സംഭവം തന്നെ ഉണ്ടായിട്ടുണ്ട്. പോലീസിനെ ഈ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ചിലര്‍ നിയമം തെറ്റിച്ച് ഹീറോ ആവാനാണ് ശ്രമിക്കുന്നതെന്നും, എന്നാല്‍ ഇവര്‍ ഭീരുക്കളാണെന്നും, എല്ലാവര്‍ക്കും ഭീഷണിയാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കസ്റ്റാനര്‍ പറഞ്ഞു. കേസെടുത്തിട്ടുണ്ട് കാര്യമില്ലെന്നാണ് സൂചന.

ബീച്ചുകളില്‍ പാര്‍ട്ടി

ബീച്ചുകളില്‍ പാര്‍ട്ടി

ചെറുപ്പക്കാരില്‍ അധികവും ബീച്ചുകളില്‍ പാര്‍ട്ടിയിലും കായിക ഇനങ്ങളിലുമാണ് പങ്കെടുക്കുന്നത്. ഇവിടെ ആശുപത്രികളോ മറ്റ് സൗകര്യങ്ങളോ കുറവാണ്. എന്നാല്‍ ഫ്രാന്‍സില്‍ ഈ ഹൂളിഗന്‍സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നേയില്ല. സിയന്ന നദിയുടെ സമീപമുള്ള പാരീസ് വാക്ക് എവേ സര്‍ക്കാര്‍ പൂട്ടിയിരിക്കുകയാണ്. ഇവിടെ രാത്രിയില്‍ നിരോധനവും ഏര്‍പ്പെടുത്തി. ഇവിടെ മേയര്‍ക്ക് പോലും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. യുവാക്കള്‍ മരിക്കുന്നത് കുറവാണെന്ന രേഖപ്പെടുത്തിയതാണ് ഇത്തരത്തിലുള്ള അഹങ്കാരത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്.

നിങ്ങള്‍ സൂപ്പര്‍മാനല്ല

നിങ്ങള്‍ സൂപ്പര്‍മാനല്ല

18നും 49നും ഇടയില്‍ പ്രായമുള്ളവര്‍ കൊറോണ ബാധിക്കില്ലെന്ന് കരുതേണ്ട. നിങ്ങള്‍ സൂപ്പര്‍മാനോ സൂപ്പര്‍വുമണോ അല്ലെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂര കുവോമോ പറഞ്ഞു. നിയമം തെറ്റിക്കുന്ന പലരും പ്രായപൂര്‍ത്തിയാവാത്തവരോ അതല്ലെങ്കില്‍ പണക്കാരുടെ മക്കളോ ആണ്. ഇവരില്‍ പലരും രാവിലെ മുതല്‍ തെരുവുകളില്‍ ഇറങ്ങാറുണ്ട്. ഇറ്റലിയില്‍ മരണസംഖ്യ ഏറ്റവും ഉയരത്തിലെത്തിയിട്ടും യുവാക്കള്‍ കാര്യമായിട്ടി എടുത്തിട്ടില്ല. ദക്ഷിണ ജര്‍മന സംസ്ഥാനമായ ബവാരിയയില്‍ യുവാക്കള്‍ കൊറോണ എന്ന് പറഞ്ഞ് പ്രായമാര്‍ക്ക് നേരെ ചുമയ്ക്കുകയാണ്. പലരും ഭയം കൊണ്ട് മരിക്കുന്ന അവസ്ഥയിലാണ്. ഇതിന് പിന്നില്‍ വലിയ ഗ്രൂപ്പുകളുണ്ടെന്ന് ഗവര്‍ണര്‍ മാര്‍ക്കസ് സോയിഡര്‍ പറയുന്നു.

തലതിരിഞ്ഞ കാര്യങ്ങള്‍

തലതിരിഞ്ഞ കാര്യങ്ങള്‍

സ്‌പെയിനിലെ മര്‍ഷ്യ മേഖലയില്‍ ഒരാള്‍ ദിനോസറിന്റെ രൂപത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് പുറത്തിറങ്ങിയാണ് പോലീസിനെ പരിഹസിച്ചത്. സ്‌പെയിനില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് ഇത്തരം കൂട്ടങ്ങള്‍ കണ്ടെത്താനനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മൃഗങ്ങളെ പുറത്തിറക്കാം എന്ന നിയമത്തിന്റെ പേരില്‍ ഒരാള്‍ ആടിനെയും കൊണ്ടാണ് ഇവിടെ പുറത്തിറങ്ങിയത്. അതേസമയം ഫ്രാന്‍സില്‍ കനത്ത പിഴ ഇവരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. ഒരുലക്ഷം സുരക്ഷാ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഗ്രീസില്‍ ജനങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കൊറോണയെ നിയന്ത്രിക്കാനാവൂ എന്നാണ് സര്‍ക്കാരിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+