കൊവിഡ് ബാധയെക്കുറിച്ച് വിവമറിയിച്ചില്ലെങ്കിൽ തടവും പിഴയും: കർശന നിർദേശവുമായി അബുദാബി ആരോഗ്യവകുപ്പ്
അബുദാബി: കൊവിഡ് രോഗികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി. കൊവിഡ് ബാധിച്ച ശേഷം ഇക്കാര്യം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. രോഗം സ്ഥിരീകരിച്ചവർക്ക് പുറമേ രോഗികളുമായി സമ്പർക്കം പുലർത്തിയവരും ഈ വിവരം ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടതുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം. നിയമം ലംഘിക്കുന്നവരിൽ നിന്ന് 10000 മുതൽ 50000 ദിർഹം വരെയാണ് പിഴ ഈടാക്കുക. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്.
ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം
കൊവിഡ് ബാധിച്ച വിവരം കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗവ്യാപനം തടയാനും ഈ നടപടികള്‍ സഹായിക്കുമെന്നും ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധനയും നടത്തും. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഗുരുതരമായ അസുഖമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ നൽകാനാണ് നീക്കം. ക്വാറന്റൈൻ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രോഗികളെ സ്മാർട്ട് വാച്ചും ധരിപ്പിക്കും. രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ സ്മാർട്ട് വാച്ചിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയാൽ 10,000 രൂപ പിഴയും ഈടാക്കും.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
രോഗം സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്നതിനും ചട്ടങ്ങളുണ്ട്. അറ്റാച്ച്ഡ ബാത്ത്റൂമുണ്ടെങ്കിൽ മാത്രമേ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കൂ. അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും. രോഗികളുമായി സമ്പർക്കത്തിൽ വന്നവരും ക്വാറന്റൈനിൽ താമസിപ്പിക്കും. കൃത്യമായ ഇടവേളകളിൽ പിസിആർ ടെസ്റ്റ് നടത്തേണ്ടതും അനിവാര്യമാണ്.
ഹോട്ടായി ഹീന പഞ്ചൽ- ചിത്രങ്ങൾ കാണാം